"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം | ഹൈന്ദവം

മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം

ആലപ്പുഴ ജില്ലയിൽ മാന്നാറിൽ സ്ഥിതിചെയ്യുന്ന മഹാദേവക്ഷേത്രമാണ് തൃക്കുരട്ടി മഹാദേവക്ഷേത്രം. ഭൂതത്താന്മാർ കെട്ടിയെന്ന് വിശ്വസിക്കുന്ന മതിൽക്കെട്ടും, വിശാലമായ ക്ഷേത്ര മൈതാനവും, ഒത്ത നടുവിലായി കേരളശൈലിയിലുള്ള ക്ഷേത്ര സമുച്ചയവും, എല്ലാംകൊണ്ടും ഒരു മഹാക്ഷേത്രത്തിന്റെ കെട്ടും ഭാവവുമാണ് തൃക്കുരട്ടി മഹാദേവക്ഷേത്രത്തിന്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന നൂറ്റെട്ടു ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. മാന്നാർ തൃക്കുരട്ടിക്ഷേത്രം ദാരുശില്പങ്ങളാൽ സമ്പന്നമാണ്. ഇവിടുത്തെ വട്ടശ്രീകോവിലിലെ പ്ലാവിന്തടിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ദാരുശില്പങ്ങൾ ശ്രദ്ധേയമാണ്. വാഴപ്പള്ളിക്ഷേത്രത്തിലെ ദാരുശില്പങ്ങൾ പോലെ തന്നെ ഇതും ലോക ശ്രദ്ധനേടിയതാണ്. കിഴക്കേ ഗോപുരത്തിനടുത്തായി ഒരു വാതിൽ ഉണ്ട്, ഇത് മറ്റു മതസ്ഥതർക്ക് ക്ഷേത്ര ദർശനം നടത്താനാണ്. പ്രത്യേകിച്ചും മുസ്ലിം മതസ്ഥതർക്ക് വേണ്ടിയാണ് എന്ന് പരക്കെ ഒരു പ്രചാരം ഉണ്ട്. തിരുവല്ല താലൂക്കിലെ കുഴിക്കാട്ട് തെക്കേടത്തു മനയിൽ നിക്ഷിപ്തമാണ് ഇവിടുത്തെ ക്ഷേത്ര തന്ത്രം.

വൃശ്ചികത്തിലെ അഷ്ടമി നാളിൽ കൊടിയേറി 10 ദിവസത്തെ ഉത്സവമാണിവിടെ ആഘോഷിക്കുന്നത്. ആലുവാ ശിവരാത്രി പോലെതന്നെ ഓടനാട്ടിൽ മാന്നാർ ശിവരാത്രി വളരെ പ്രസിദ്ധമാണ്. ഇവിടുത്തെ ശിവരാത്രിയും അന്നേദിഅവസത്തെ ശിവരാത്രി നൃത്തവും കണ്ടുതൊഴാൻ വളരെയധികം ഭക്തർ എത്തിചേരാറുണ്ട്. മാന്നാർ കുരട്ടിക്ഷേത്രത്തിലെ പടിഞ്ഞാറെ നട (പാർവ്വതി നട) അന്നുമാത്രമേ തുറക്കാറുള്ള, അതും പത്തു മിനിട്ടുകൾ മാത്രം. ഈ ശിവരാത്രി നൃത്തവും പാർവ്വതീദേവിയേയും കണ്ടുതൊഴാൻ ആയിരങ്ങൾ അന്നേ ദിവസം ഇവിടെ എത്താറുണ്ട്.

ഐതിഹ്യം

കൃതയുഗത്തിൽ സൂര്യവംശത്തിൽ പ്രജാക്ഷേമം നടത്തിയിരുന്ന മാന്ധാതാവ് ചക്രവർത്തി 100 യാഗങ്ങൾ നടത്തുകയുണ്ടായി. പ്രസ്തുത യാഗത്തിലൊന്ന് തൃക്കുരട്ടി ക്ഷേത്രപരിസരത്തു വച്ചായിരുന്നു. ഈ യാഗത്താൽ പ്രസിദ്ധമായ സ്ഥലമായതുകൊണ്ട് അദ്ദേഹം ഈ സ്ഥലത്തിന് മാന്ധാതാപുരം എന്നു പേരുനൽകി. പിൽക്കാലത്ത് ഇത് ലോപിച്ച് മാന്നാർ എന്ന പേര് പ്രചാരത്തിലാവുകയും ചെയ്തു എന്നാണ് സ്ഥലനാമ ഐതിഹ്യം. തൃക്കുരട്ടിയിലെ മതിൽക്കെട്ട് ഒറ്റ രാത്രികൊണ്ട് ശിവഭൂതഗണങ്ങൾ പണിതീർത്തതാണ് എന്നു വിശ്വസിക്കുന്നു. അതുപോലെതന്നെ ഇവിടുത്തെ ശിവൻ തപസ്വി ഭാവത്തിലാണ്, അതിനാൽ സ്ത്രീകളെ മുൻപ് ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിച്ചിരുന്നില്ല. മാന്ധാതാവ് യാഗം നടത്തിയപ്പോള് ഹോമാഗ്നിയിൽ പ്രത്യക്ഷപ്പെട്ട ശിവനെ ക്രോഷ്ടമഹർഷി ഇവിടെ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം.

പൂജകൾ

ശതകലശം
രുദ്രാഭിഷേകം
ചതുശ്ശതം
ക്ഷീരധാര
മൃത്ത്യുഞ്ജയഹോമം

സഹസ്രകലശാഭിഷേകം

മഹാശിവരാത്രിനാളിൽ പത്തുദിനങ്ങൾ ഇവിടെ കലശാഭിഷേകം നടത്തുന്നു. ഒരോദിവസവും നൂറ്റൊന്നു കലശം വീതം പത്തു ദിവസങ്ങൾ കലശം ആടുന്നു.

ക്ഷേത്രത്തിൽ എത്തിചേരാൻ

മാവേലിക്കര - തിരുവല്ല റോഡിനരുകിലായാണ് മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറേ ഗോപുരം കടന്നു അകത്തു കയറുമ്പോൾ തന്നെ വിശാലമായ ക്ഷേത്ര സമുച്ചയം കാണാം.