"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം | ഹൈന്ദവം

കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം

പാലക്കാട്‌ ജില്ലയിലെ കൊല്ലങ്കോട്‌ ടൗണിൽനിന്നും 7 കി.മി. അകലെയാണ്‌ അതിപുരാതനവും പ്രസിദ്ധവുമായ തിരുകാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം. ഈ ക്ഷേത്രവുമായും ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി നിരവധി ഐതിഹ്യങ്ങൾ ഉണ്ട്‌. പുരാണപ്രസിദ്ധങ്ങളായ ഇക്ഷുനദിയുടെയും ഗായത്രിനദിയുടെയും ഇടയിലാണ്‌ ഈ പുണ്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌.
വൃത്താകൃതിയിലുള്ള ശ്രീകോവിലിന്റെ പുറംചുമരുകളിൽ മുഴുവനും ചുമർചിത്രകലയാൽ അലങ്കരിക്കപ്പെട്ടിരിക്കയാണ്‌. രാമായണകഥയിലെ പ്രധാന സംഭവങ്ങളാണ്‌ ചിത്രങ്ങളായി ശ്രീകോവിൽ ചുമരിൽ ആലേഖനം ചെയ്തിരിക്കുന്നത്‌. ശ്രീകോവിലിന്റെ മുന്നിൽ നിന്നാൽ അനന്താസനത്തിൽ ഇരിക്കുന്ന വിഷ്ണുഭഗവാനെ മാത്രമേ ദർശിക്കാൻ കഴിയൂ. ദേവിമാർ ഇരുവശത്തുമായി ഭഗവാനെ നോക്കി മറഞ്ഞാണ്‌ നിൽക്കുന്നത്‌..,കേരളത്തിൽ എവിടെ യാഗം നടന്നാലും യാഗത്തിന്‌ ആവശ്യമായ സോമലത, മാൻതോൽ എന്നിവ നൽകുവാനുള്ള അവകാശം സൂര്യവംശജരാണെന്ന്‌ വിശ്വസിച്ചുപോരുന്ന കൊല്ലങ്കോട്‌ രാജപരമ്പരയിലുള്ളവർക്കാണ്‌ കൽപ്പിച്ചു നൽകിയിരിക്കുന്നത്‌. യാഗസാധനങ്ങൾ യാഗം ചെയ്യാൻ ആഗ്രഹിക്കുന്ന ബ്രാഹ്മണർക്ക്‌ ഈ കശ്യപക്ഷേത്രസന്നിധിയിൽ വെച്ചു മാത്രമേ നൽകുവാൻ പാടുള്ളൂ. യജ്ഞഫലത്തിന്റെ (ഹവിർഭാഗം) ആറിലൊരു ഭാഗം ഈ രാജപരമ്പരക്ക്‌ ലഭിക്കും. ഇതിന്റെ പുറകിലും ഒരു ഐതിഹ്യമുണ്ട്‌. ഇന്നോളം കേരളത്തിൽ എവിടെ യാഗം നടക്കുകയാണെങ്കിലും സോമലത വെങ്കനാട്‌ രാജാവിന്റെ പരമ്പരയിലുള്ളവർ കാച്ചാംകുറിശ്ശി ക്ഷേത്രസന്നിധിയിൽവെച്ചാണ്‌ കൈമാറുന്നത്‌. കേരളത്തിൽ നടന്ന യാഗങ്ങൾക്കു സോമലത ഈ ക്ഷേത്രസന്നിധിയിൽവെച്ചാണ്‌ നൽകിയത്‌.

ഐതിഹ്യം

പത്മകൽപ്പത്തിൽ കശ്യപൻ ഗോവിന്ദമലയിൽ തപസ്സുചെയ്യുകയും, തപസ്സിൽ സന്തുഷ്ഠനായി വിഷ്ണുഭഗവാൻ പ്രത്യക്ഷപ്പെട്ടപ്പോൾ കശ്യപൻ ഭഗവാനോട്‌ ഈ പർവ്വതത്തിൽതന്നെ അങ്ങ്‌ താമസിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്തു. അപ്രകാരം ഭഗവാൻ ഭക്തന്റെ ഇഷ്ടമനുസരിച്ച്‌ ഇവിടെ എന്റെ സാന്നിധ്യം ഉണ്ടായിരിക്കുമെന്ന്‌ അരുളുകയും ചെയ്തു. ഇക്ഷുമതിയുടെ തീരത്ത്‌ ക്ഷേത്രം പണിത്‌ പൂജ ചെയ്യുവാനും, ഭൂമിദേവിയുടെ പ്രതിരൂപമാർന്ന ഇക്ഷുമതിനദിയുടെയും പൂർണപാപനാശിനിയായ ഗായത്രിനദിയുടെയും ഇടയിലുള്ള ഈ ക്ഷേത്രത്തിൽ പൂർണാനന്ദസ്വരൂപനായി ഞാൻ വസിച്ചുകൊള്ളാമെന്നും ഭഗവാൻ സമ്മതിച്ചു.സന്തുഷ്ടനായ കശ്യപൻ വിശ്വകർമ്മാവിനെക്കൊണ്ട്‌ ഭഗവാന്റെ പ്രതിമ തീർപ്പിച്ചു. അനന്താസനത്തിൽ ശംഖചക്രാദി ആയുധങ്ങളാൽ ശോഭിച്ചും, ഭൂമിദേവി, ശ്രീദേവി എന്നിവരാൽ പരിലാളിതനായിരിക്കുന്ന വിഗ്രഹത്തെ വിശ്വകർമ്മാവ്‌ കശ്യപന്‌ നൽകി.ഇതിനുപുറമെ ഗണപതി, നാഗസുബ്രഹ്മണ്യൻ, ശാസ്താവ്‌, ശിവൻ എന്നിവരുടെ വിഗ്രഹങ്ങളും നിർമ്മിച്ചുനൽകി.

മറ്റ് ഐതിഹ്യങ്ങൾ

പണ്ട്‌ മഹർഷിവര്യൻമാരാൽ യാഗം നടത്തിയ സ്ഥലമാണിതെന്ന്‌ ഐതിഹ്യം.ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള കുഷ്ഠക്കുഴിത്തടത്തിനും ക്ഷേത്രത്തിനകത്ത്‌ വടക്ക്‌ ഭാഗത്തുള്ള പുണ്യതീർത്ഥ കൊക്കറിണിക്കും ഐതിഹ്യകഥയുണ്ട്‌., കാനനവാസക്കാലത്ത്‌ സീതാരാമൻമാർ ഗോവിന്ദമലയിൽ പാർത്തിരുന്നതായി കരുതുന്നു. സീതാദേവിക്ക്‌ കുളിക്കുവാൻ വേണ്ടി ശരത്താൽ പാറ തുളച്ചതാണ്‌ സീതാർകുണ്ടിലെ പുണ്യതീർത്ഥക്കുളമെന്ന്‌ വിശ്വസിക്കുന്നു. കർക്കിടകം, തുലാം, മകരം മാസങ്ങളിൽ സീതാർകുണ്ടിൽ സ്നാനം ചെയ്യുന്നത്‌ ഏറെ പുണ്യമായി കരുതുന്നു. പുണ്യകാലങ്ങളിൽ ഗോവിന്ദമലയുടെ ഒരു സ്ഥാനത്ത്‌ ഭക്തർചേർന്ന് 'ഗോവിന്ദ ഗോവിന്ദ' എന്ന്‌ ഉറക്കെ ജപിച്ചാൽ പാറമടയുടെ നടുവിലൂടെ ജലം ഒഴുകിവരുമത്രെ. ഇങ്ങനെ ഐതിഹ്യം നിറഞ്ഞ സീതാർകുണ്ടും ഗോവിന്ദമലയും, ഈ ക്ഷേത്രത്തിനടുത്താണ്‌...