"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ശ്രീ പരമേശ്വര ധ്യാനം | ഹൈന്ദവം

ശ്രീ പരമേശ്വര ധ്യാനം

ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗപ്രണേതാരം പ്രണതോസ്‌മി സദാശിവം

ആറും ഫാലവിലോചനത്തിലനിശം നീറുന്ന തീ തിങ്കളിന്‍
കീറും ഭക്‌തജനേ കൃപാരസമലിഞ്ഞൂറുന്ന നേത്രങ്ങളും
ചീറും പാമ്പിനോടസ്‌ഥിമാല വിലസും മാറും ജടാഭാരവും
നീറും പൂണ്ടുമയാ സമേതമെരുതില്‍ കേറുന്ന ദേവം ഭജേ.
ശാന്തം പദ്‌മാസനസ്‌ഥം ശശിധരമകുടം പഞ്ചവക്‌ത്രം ത്രിനേത്രം
ശൂലം ഖഡ്‌ഗം ച വജ്രം പരശുമഭയദം ദക്ഷഭാഗേ വഹന്തം
നാഗം പാശം ച ഘണ്ടാം പ്രളയഹുതവഹം സാങ്കുശം വാമഭാഗേ
നാനാലങ്കാരദീപ്‌തം സ്‌ഫടികമണിനിഭം പാര്‍വ്വതീശം നമാമി
വന്ദേ ശംഭുമുമാപതിം സുരഗുരും വന്ദേ ജഗത്‌കാരണം
വന്ദേ പന്നഗഭൂഷണം മൃഗധരം വന്ദേ പശൂനാം പതിം
വന്ദേ സൂര്യശശാങ്കവഹ്നിനയനം വന്ദേ മുകുന്ദപ്രിയം
വന്ദേ ഭക്‌തജനാശ്രയം ച വരദം വന്ദേ ശിവം ശങ്കരം
ആത്മാത്വംഗിരിജാമതിഃ സഹചരാഃ പ്രാണാഃ ശരീരം ഗൃഹം
പൂജാ തേ വിഷയോപഭോഗരചനാനിദ്രാ സമാധിസ്‌ഥിതിഃ
സഞ്ചാരാഃ പാദയോഃ പ്രദക്ഷിണവിധിഃ സ്‌തോത്രാണിസര്‍വ്വാ ഗിരോ
യദ്യത്‌ കര്‍മ്മ കരോമി തത്തദഖിലംശംഭോ തവാരാധനം
ധ്യായേന്നിത്യം മഹേശം രജതഗിരിനംചാരു ചന്ദ്രാവതംസം
രത്നാകല്‌പോജ്‌ജ്വലാംഗം പരശുമഭയദാഭീതിഹസ്‌തം പ്രസന്നം
പദ്‌മാസീനം സമന്താത്സ്‌തുതമ്മരഗണൈര്‍ വ്യാഘ്രക്യത്തിം വസാനം
വിശ്വാദ്യം വിശ്വവന്ദ്യം നിഖിലഭയഹരം പഞ്ചവക്‌ത്രം ത്രിനേത്രം