"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
അക്ലിയത്ത് ശിവക്ഷേത്രം | ഹൈന്ദവം

അക്ലിയത്ത് ശിവക്ഷേത്രം

കേരളത്തിൽ കണ്ണൂർ നഗരത്തിൽ നിന്നും 8 കി.മി. വടക്ക് അഴിക്കൽ ഫെറി റോഡിലെ വൻകുളത്ത് വയൽ എന്ന സ്ഥലത്ത് അക്ലിയത്ത് ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആയിരം കൊല്ലത്തെ പഴക്കം ക്ഷേത്രത്തിനുണ്ടെന്നു കരുതപ്പെടുന്നു . കിരാതമൂർത്തിയാണ് പ്രധാന പ്രതിഷ്ഠ. കിരാതാർജ്ജുനവിജയത്തെ അടിസ്ഥാനമാക്കി അർജുനൻ പാശുപതാസ്ത്രം നേടുന്നത് വരെയുള്ള രംഗങ്ങൾ ക്ഷേത്രത്തിൽ കൊത്തി വെച്ചിട്ടുണ്ട്.

ഐതീഹ്യം

പതിനൊന്നാം നൂറ്റാണ്ടിൽ തുടക്കം പശ്ചാത്തലം കേനോത്ത് ഗുരുക്കളും ഒരു നമ്പൂതിരിയും കൂടി വയത്തൂർ കാളിയാർ ക്ഷേത്രത്തിൽ ഉത്സവം കാണാൻപോയി മടങ്ങി വരുമ്പോൾ ഒരു ചെറിയ കിളി ഗുരുക്കളുടെ തൊപ്പിക്കുടയിൽ കയറിപ്പറ്റി ആ കിളി ഗുരുക്കളുടെ കൂടെ കേനോത്തുള്ള വീട്ടിലെത്തി കുട ഇറയത്ത്‌ വെച്ചപ്പോൾ കിളി ഒരു ഇലഞ്ഞി മരത്തിൽ ചെന്നിരുന്നു വിചിത്രമായ രീതിയിൽ ചിലക്കാൻ തുടങ്ങി കുട എടുത്തുമാറ്റാൻ പലതവണ ശ്രമിച്ചിട്ടും പൊക്കാൻ കഴിഞ്ഞില്ല കിളിയുടെ നിറുത്താതെയുള്ള കരച്ചിലും കുട പൊക്കാൻകഴിയാത്തതും തമ്മിൽ ബന്ധമുണ്ടെന്നും ഏതോ ഒരു ശക്തിയുടെ പ്രഭാവം കാരണ മായിരിക്കുമെന്നും കരുതി ഒരു പ്രശ്നം വെച്ചുനോക്കിയപ്പോൾ വയത്തൂർ കാളിയാർ തന്റെ കൂടെവന്നിരുന്നു എന്നും മനസ്സിലായി തന്റെ കളരിയിൽ കുടംബ പര ദേവതകളുടെ സമീപത്തായി കാളിയാരെയും പ്രതിഷ്ഠിച്ചു ഗുരുക്കളും നബൂതിരിയുംമറ്റുള്ളവരുടെ സഹായത്തോടെ ഒരു ക്ഷേത്രം നിർമ്മിചു 'ആ കിളി എത്തിയ ' ലോപിച്ച് അക്ലിയത്ത് ആയി.

മറ്റു പ്രതിഷ്ടകൾ

കളരി ഭഗവതി
അയ്യപ്പൻ
ഗണപതി