"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
അണ്ടല്ലൂർക്കാവ് | ഹൈന്ദവം

അണ്ടല്ലൂർക്കാവ്

കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ധർമ്മടം പഞ്ചായത്തിൽ പെട്ട ഒരു ക്ഷേത്രമാണ് അണ്ടല്ലൂർക്കാവ് (ശ്രീ അണ്ടലൂർക്ഷേത്രം). ഇവിടെയുള്ള ശ്രീരാമക്ഷേത്രം വളരെ പ്രശസ്തമാണ്. ആത്മീയ വിശ്വാസത്തിൽ അത്യധികം ജനശ്രദ്ധ ആകർഷിച്ച ക്ഷേത്രമാണ് ഇത്. അണ്ടല്ലൂർക്ഷേത്രത്തിലെ ദേവസങ്കൽപ്പങ്ങൾ രാമായണ പ്രതിപാദിതമാണ്. ശ്രീരാമൻ, ലക്ഷ്മണൻ, ഹനുമാൻ, സീത - ഈ ദേവ ചൈതന്യസങ്കൽപ്പങ്ങൾക്ക് ബിംബരൂപത്തിൽ പ്രതിഷ്ഠകളുണ്ട്. ഇവിടുത്തെ ഉത്സവചടങ്ങുകൾ, രാമായണത്തിൽ സുന്ദരകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും പ്രതിപാദിക്കുന്ന ഭാഗങ്ങൾ ഉൾക്കൊള്ളുന്നവയാണ്. അണ്ടലൂർക്കാവ് അത്യധികം ജനശ്രദ്ധ ആകർഷിച്ച ക്ഷേത്രമാണ്. അണ്ടലൂർക്ഷേത്രത്തിലെ ദേവസങ്കൽപ്പങ്ങൾ രാമായണ പ്രതിപാദിതമാണ്.ഫലകം:തെ‌ളിവ് ശ്രീരാമൻ, ലക്ഷ്മണൻ, ഹനുമാൻ, സീത - ഈ ദേവ ചൈതന്യസങ്കൽപ്പങ്ങൾക്ക് ബിംബരൂപത്തിൽ പ്രതിഷ്ഠകളുണ്ട്. ഇവിടുത്തെ ഉത്സവചടങ്ങുകൾ, രാമായണത്തിൽ സുന്ദരകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും പ്രതിപാദിക്കുന്ന ഭാഗങ്ങൾ ഉൾക്കൊള്ളുന്നവയാണ്.ഫലകം:തെ‌ളിവ്

മലയാളമാസം കുംഭം രണ്ടാം തിയ്യതി കാവിൽകയറൽ, ചക്കകൊത്തൽ എന്നീ ചടങ്ങുകളോടെ അണ്ടലൂർ കാവിൽ തിറ ഉത്സവത്തിന് തുടക്കമാകുന്നു. മൂന്നാം തിയ്യതി കുടവരവ് എന്ന ചടങ്ങുണ്ട്. അതിനു ശേഷം നാലാം തിയ്യതി മുതലാണ് പ്രധാന തെയ്യങ്ങൾ കെട്ടിയാടുന്നത്. പുലർച്ചെ അതിരാളൻ തെയ്യവും മക്കളും(സീതയും മക്കൾ ലവനും കുശനും), അതിനുശേഷം തൂവക്കാരി, മലക്കാരി, വേട്ടക്കൊരുമകൻ, പൊൻമകൻ, പുതുച്ചേകവൻ, നാക്കണ്ഠൻ(നാഗകണ്ഠൻ), നാപ്പോതി(നാഗഭഗവതി), ചെറിയ ബപ്പൂരൻ എന്നീ തെയ്യങ്ങൾ കെട്ടിയാടുന്നു. ഉച്ച സമയത്ത് ഇളങ്കരുവനും പൂതാടിയും (ബാലിയും സുഗ്രീവനും എന്നു സങ്കൽപ്പം) തമ്മിലുള്ള യുദ്ധ പ്രതീതി ഉയർത്തുന്ന തെയ്യാട്ടമാണ്. സന്ധ്യയോടെ പ്രധാന ആരാധനാമൂർത്തിയായ ദൈവത്താർ എഴുന്നള്ളുന്നു. അനന്തരം ദൈവത്താർ പൊന്മുടി ചാർത്തി അങ്കക്കാരൻ, ബപ്പൂരൻ തെയ്യങ്ങളോടും കൂടി കുളുത്താറ്റിയ വില്ലുകാരുടെ അകമ്പടിയോടെ ക്ഷേത്രത്തെ വലം വെയ്ക്കുന്നു.

താഴെക്കാവ്

ഇവിടം രാമായണത്തിൽ പ്രതിപാദിക്കുന്ന ലങ്കയിലെ അശോക വനം;രാവണന്റെ വാസ സ്ഥലമായി കണക്കാക്കപ്പെടുന്നു.ഇവിടെ അപൂർവ്വ സസ്യ വർഗ്ഗങ്ങൾ വളരുന്ന കാവുണ്ട്. "കാവ്" എന്ന പദത്തിനു കൂട്ടം എന്നും അർത്ഥം ഉണ്ട്; എരിഞ്ഞിയും ആലും കൂവളവും ചമ്പകവും കാഞ്ഞിരവും തൊട്ടുള്ള മരങ്ങൾ നിറഞ്ഞ ഒരു വിശാലമായ മേടപറമ്പു.

മേലെക്കാവ്

ശ്രീരാമൻ, ഹനുമാൻ, ലക്ഷ്മണൻ എന്നീ ഹിന്ദു ദൈവങ്ങളുടെ സാന്നിദ്ധ്യം ഇവിടെ വിശ്വസിക്കപ്പെടുന്നു.ദൈവത്താർ അണ്ടലൂരീശ്വരൻ എന്ന പേരിലാണ് ശ്രീരാമ രൂപം ഇവിടെ ആരാധിക്കപ്പെടുന്നത്. ലക്ഷ്മണൻ അറിയപ്പെടുന്നത് അങ്കക്കാരൻ എന്ന പേരിലും ഹനുമാൻ ബപ്പൂരാൻ എന്ന പെരിലും തെയ്യമായി കെട്ടിയാടിക്കപ്പെടുന്നു. ബാലി,സുഗ്രീവൻ മുതലായ തെയ്യങ്ങളും ഇവിടെ തിറ ഉത്സവത്തോടനുബന്ധിച്ച് കെട്ടിയാടിക്കപ്പെടുന്നു.