"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
തുറവൂർ മഹാക്ഷേത്രം | ഹൈന്ദവം

തുറവൂർ മഹാക്ഷേത്രം

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തുറവൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തുറവൂർ മഹാക്ഷേത്രം. കിഴക്കു ദർശനമായി ദേശീയപാത-47 നു അഭിമുഖമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവിന്റെ രണ്ടു ഭാവങ്ങളിലുള്ള തുല്യ പ്രാധാന്യത്തോടുകൂടിയുള്ള രണ്ട് പ്രതിഷ്ഠകൾ ഉണ്ടെന്നുള്ളത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. നരസിംഹമൂർത്തി പ്രതിഷ്ഠയും, സുദർശനമൂർത്തി പ്രതിഷ്ഠയുമാണവ. രണ്ടു പ്രതിഷ്ഠകൾക്കും രണ്ട് വെവ്വേറെ ശ്രീകോവിലുകളുമുണ്ട്. തെക്കുവശത്തെ ശ്രീകോവിലിൽ സുദർശനമൂർത്തിയേയും വടക്കേ ശ്രീകോവിലിൽ നരസിംഹമൂർത്തിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു.
ഇവിടത്തെ ദീപാവലി ഉത്സവം പ്രശസ്തമാണ്.

ഐതിഹ്യം

വാരണാസിയിലെ നരസിംഹഘട്ടിൽ നിന്ന് പുഴവഴി നരസിംഹത്തെ ഇവിടെ കൊണ്ടുവന്ന് ഭൂതനിലത്ത് ഇറക്കിയെന്നും അവിടെനിന്ന് ഈ ക്ഷേത്രസ്ഥാനത്ത് വന്നെത്തിയ നരസിംഹമൂർത്തി ഇവിടെ ദുർഗയായി സങ്കല്പിക്കപ്പെടുന്ന സ്ഥാനത്ത് കയറിയിരുന്നു എന്നും ഒരു പുരാവൃത്തം പറയുന്നു. മറ്റൊരു ഐതിഹ്യം അനുസരിച്ച് ചേരമാൻ പെരുമാൾ ക്ഷേത്രം നിർമിച്ച് പെരുമന ഇല്ലത്തിന് കൈമാറി. പിന്നീട് ഇത് കൈനിക്കര, നെടുമ്പുറം, തേവലപ്പൊഴി, പള്ളിക്കീഴിൽ, നാറാണത്ത് എന്നീ ഇല്ലക്കാരുടെ കൈവശമായിരുന്നു. ശ്രീകോവിലുകളുടെ ദർശനം കിഴക്കോട്ടാണ്. ക്ഷേത്രത്തിനു മുമ്പിൽ ഒരു വലിയ കുളമുണ്ട്. സുദർശനമൂർത്തി ഏകദേശം ആറടി പൊക്കമുള്ള ചതുർബാഹു വിഗ്രഹമാണ്. നരസിംഹം അഞ്ജനശിലയിൽ നിർമിതമായിരിക്കുന്നു. ശ്രീകോവിലുകളുടെ ദർശനം കിഴക്കോട്ടാണ്. ക്ഷേത്രത്തിനു മുമ്പിൽ ഒരു കുളമുണ്ട്. ഇവിടെ ദിവസേന അഞ്ച് പൂജ നടത്തിവരുന്നു. ശാസ്താവ്, യക്ഷി, നാഗം, ഗണപതി, ദുർഗ എന്നിവരാണ് ഇവിടത്തെ ഉപദേവതകൾ.

പുറപ്പെടാ ശാന്തി

പുറപ്പെടാശാന്തി സമ്പ്രദായം നിലവിലുള്ള കേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് തുറവൂർ മഹാക്ഷേത്രം. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ആചാരങ്ങളാണ് ഇവിടുള്ളത്. ഒരുവർഷം കഠിനവ്രതത്തോടെ നരസിംഹമൂർത്തിയെയും മഹാസുദർശന മൂർത്തിയെയും പൂജിച്ചാരാധിക്കുന്ന മുഖ്യപുരോഹിതനായ മേൽശാന്തി ഇക്കാലയളവിൽ തീവ്രനൈഷ്ഠിക ബ്രഹ്മചര്യത്തോടെ പുറപ്പെടാശാന്തിയനുഷ്ഠിക്കുന്ന സമ്പ്രദായമാണ് ഇവിടെ നിലവിലുള്ളത്. ഒരു മേടവിഷു മുതൽ അടുത്ത മേടവിഷു വരെയാണ് കാലാവധി.