"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം | ഹൈന്ദവം

തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ ചേർത്തയ്ക്കടുത്ത് പാണാവള്ളിയിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം തൃച്ചാറ്റുകുളം ദേശത്തിലെ പ്രമുഖ ക്ഷേത്രമാണ്. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ചാറ്റുകുളം ആണ് ഈ ശിവക്ഷേത്രം.പ്രധാന മൂർത്തിയായ ശ്രീ പരമശിവൻ ഈ ക്ഷേത്രത്തിൽ വടുതലേശൻ എന്നപേരിൽ അറിയപ്പെടുന്നു.

കിഴക്കു ദർശനാമായിട്ടാണ് ശിവലിംഗപ്രതിഷ്ഠ നടത്തിയിരിക്കുന്നത്. കേരളതനിമയിൽ പണിതീർത്തിട്ടുള്ളതാണിവിടുത്തെ നാലമ്പലവും ബലിക്കൽപ്പുരയും. മനോഹരങ്ങളായ ദാരുശില്പങ്ങളാൽ സമ്പന്നാണിത്. നാലമ്പലത്തിനും ബലിക്കൽപ്പുരക്കും പുറത്തായി വലിപ്പമേറിയ ആനക്കൊട്ടിലും അതിനു ചേർന്ന് കിഴക്കേനടയിൽ ഗോപുരവും പണിതീർത്തിട്ടുണ്ട്. ആനക്കൊട്ടിലിന്റെ വലിപ്പം നോക്കുമ്പോൾ ഗോപുരം വളരെ ചെറിയതാണ്. ബലിക്കൽപ്പുരക്കും ആനക്കൊട്ടിലിനും ഇടയിലായി ചെമ്പിൽ നിർമ്മിച്ചിരിക്കുന്ന ധ്വജസ്തംഭവും നമ്മുക്ക് ഇവിടെ കാണാം. കിഴക്കേ ഗോപുരത്തിന്റെ വടക്കുഭാഗത്തായി ഈശാനകോണിൽ ക്ഷേത്രക്കുളം നിർമ്മിച്ചിട്ടുണ്ട്. നാലമ്പലത്തിനുള്ലിലായി ഗണപതിയേയും ഭഗവതിയേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഭഗവതിയുടെ പ്രതിഷ്ഠ അടുത്തിടക്കാണ് നടത്തിയത്. 1978-ൽ താന്ത്രികവിധി പ്രകാരമുള്ള പൂജാവിധികളോടെയാണ് ഭഗവതിയെ നാലമ്പലത്തിൽ കുടിയിരുത്തിയത്. അതുപോലെതന്നെ വടക്കുപടിഞ്ഞാറേമൂലയിലായി നാഗയക്ഷിയുടെ പ്രതിഷ്ഠയും ഇവിടെ ദർശിക്കാം. ഭഗവതിയും ഗണപതിയും നാഗയക്ഷിയും കിഴക്കു ദർശനം നൽകിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ധാരാളം ദാരുശില്പങ്ങളാൽ നിർമ്മിതമാണ് ഇവിടുത്തെ ശ്രീകോവിൽ. പ്ലാവിൻകാതലിൽ നിർമ്മിച്ചിരിക്കുന്ന മനോഹരങ്ങളായ ദാരു നിർമ്മിതികൾ ഇവിടുത്തെ ക്ഷേത്രത്തിന് പ്രശസ്തിയേറ്റുന്നു. ചതുരാകൃതിയിൽ രണ്ടു തട്ടിലായി നിർമ്മിച്ചിരിക്കുന്ന ശ്രീകോവിൽ ചെമ്പുപാളികളാൽ മേഞ്ഞിട്ടുണ്ട്.
കേരളതനിമ വിളിച്ചോതത്തക്കമുള്ള ശില്പനിർമ്മാണ മാതൃകയാണിവിടെയും കാണുന്നത്. ഏകദേശം ആയിരം വർഷങ്ങളുടെ പഴക്കമുള്ള ക്ഷേത്രമാണിത്. പ്ലാവിന്തടിയിൽ നിർമ്മിച്ചിരിക്കുന്ന ദാരുശില്പങ്ങൾ ഇവിടുത്തെ ശ്രീകോവിലിൽ പണിതീർത്തിട്ടുണ്ട്. നാലമ്പലവും ബലിക്കൽപ്പുരയും ഓട് മേഞ്ഞിരിക്കുന്നു.

പൂജാവിധികൾ

അഞ്ചുപൂജകളുള്ള മഹാശിവക്ഷേത്രമാണിത്. ശിവക്ഷേത്രത്തിൽ മൂന്നുശീവേലികളും നിത്യേന പതിവു കല്പിച്ചിട്ടുണ്ട്.

ഉഷപൂജ
എതൃത്തപൂജ
പന്തീരടിപൂജ
ഉച്ചപൂജ
അത്താഴപൂജ

പ്രധാന വഴിപാടുകളിൽ പ്രമുഖമായത് വെടി വഴിപാടാണ്. വെടി വഴിപാടിൽ ഗോപുരത്തിങ്കൽ വെടി എന്ന വഴിപാട് ക്ഷേത്രേശന് പ്രിയംകരമാണന്നു വിശ്വസിക്കുന്നു.

ഉപദേവന്മാർ[തിരുത്തുക]

ഗണപതി
ഭഗവതി
നാഗയക്ഷി