"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
നാലുകുളങ്ങര ദേവീക്ഷേത്രം | ഹൈന്ദവം

നാലുകുളങ്ങര ദേവീക്ഷേത്രം

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പറയകാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മഹാദേവി ക്ഷേത്രമാണ് നാലുകുളങ്ങര ദേവി ക്ഷേത്രം. പണ്ടിവിടെ നാല് കുളങ്ങൾ ഉണ്ടായിരുന്നു. അങ്ങനെയാണ് ഈ ക്ഷേത്രത്തിന് നാലുകുളങ്ങര എന്ന പേര് ലഭിച്ചത്.മകരമാസത്തിലെ മകവും പൂരവും ആണ് ഇവിടുത്തെ ഉത്സവം. ക്ഷേത്രോത്സവം രണ്ട് ചേരുവാരങ്ങളായാണ് നടത്തുന്നത്. വടക്കെ ചേരുവാരവും തെക്കേചേരുവാരവും. വളരെ വാശിയേറിയ മത്സരമായിരിക്കം ഇരുക്കൂട്ടരും തമ്മിൽ ഉണ്ടാവുക. 10 ദിവസത്തെ ഉത്സവമാണ് ഉള്ളത്. പള്ളിവേട്ട മഹോത്സവവും പൂരം ആറാട്ട് മഹോത്സവും ആണ് അവസാനത്തെ ഉത്സവം. ഇത് ഓരോ കൊല്ലവും മാറിമാറിയായിരിക്കും ചേരുവാരക്കാർ ഏറ്റെടുക്കുക. തെക്കേചേരുവാരത്തിന് പൂരമാണെങ്കിൽ വടക്കേചേരുവാരത്തിന് പള്ളിവേട്ടമഹോത്സവം ആയിരിക്കും. പൂരം ആറാട്ട് മഹോത്സവത്തിലെ പ്രധാന പ്രത്യേകത പൂരം തുള്ളലാണ്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുവേണ്ടിയുള്ള വഴിപാടാണ് പൂരം ഇടി. ക്ഷേത്രത്തിന് തെക്കുവശത്തുള്ള യക്ഷിയമ്പലത്തിന്റെ മുന്നിൽ വരച്ച ദേവിയുടെ കളം വരച്ചാണ് പൂരം ഇടി തുടങ്ങുന്നത്. ദേവിയുടെ പ്രതിരൂപമായ വെളിച്ചപ്പാട് വന്ന് പൂരംഇടി നടത്തുന്ന കുട്ടികൾക്ക് അനുഗ്രഹവും അവർക്ക് ഉരലിൽ ഇടിച്ച മഞ്ഞളും നൽകുകയും മുഖത്ത് തേക്കുകയും ചെയ്യുന്നു. പൂരം ഇടി കഴിഞ്ഞ കുട്ടികൾ ക്ഷേത്രക്കുളത്തിൽ വന്ന് മുഖവും കഴുകി വേണം മടങ്ങുവാൻ. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ഭദ്രകാളിയാണ്. കൂടാതെ ഉപദേവതകളായി സരസ്വതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഗണപതി, ശിവൻ തുടങ്ങിയ ദേവതകൾ കുടികൊള്ളുന്നു. ഇവിടുത്തെ മറ്റൊരു പ്രത്യേകത ശ്രീനാരായണഗുരു ഈ ക്ഷേത്രം സന്ദർശിച്ചു എന്നുള്ളതാണ്.അതുപോലെ തന്നെ ഇവിടുത്തെ ശ്രീനാരായണഗുരുവിന്റെ പ്രതിമ വഴരെ പ്രസിദ്ധമാണ്.