"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
മങ്കൊമ്പ് ശ്രീ ഭഗവതിക്ഷേത്രം | ഹൈന്ദവം

മങ്കൊമ്പ് ശ്രീ ഭഗവതിക്ഷേത്രം

കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ, മങ്കൊമ്പിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ദേവീക്ഷേത്രമാണ്‌ മങ്കൊമ്പ് ശ്രീ ഭഗവതീക്ഷേത്രം. ആലപ്പുഴ -- ചങ്ങനാശ്ശേരി റോഡിൽ (എ. സി. റോഡ്) മങ്കൊമ്പ് ജങ്ഷനിൽനിന്ന് ഏകദേശം 2 കി.മി. വടക്ക് മാറി ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നു. മലയാളനാടിന്റെ പുണ്യമായ പമ്പാനദിയുടെയും മണിമലയാറിന്റേയും സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ ദേവിയുടെ ദാരുവിഗ്രഹമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിനുമുന്നിൽ സ്വർണ്ണക്കൊടിമരമുണ്ട്. അഞ്ചുനേരമാണ് ഇവിടെ പൂജ. തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രത്തിന്റെ കാരാണ്മ കുളങ്ങര ഇല്ലക്കാർക്കാണ്. താഴമൺ തന്ത്രികൾക്കാണ് തന്ത്രകർമ്മങ്ങൾക്ക് അധികാരം. ശിവൻ, ഗണപതി, അയ്യപ്പൻ എന്നീ ഉപദേവതകളെയും പ്രതിഷ്ഠിച്ചിരിക്കുന്നു.

ഐതിഹ്യം

തിരുവിതാംകൂർ മഹാരാജാവിന്റെ സ്ഥാനിയായിരുന്ന പവ്വത്തിൽ കൈമൾ വീടുപണിയുന്നതിന് പാലായ്ക്കടുത്തുള്ള മങ്കൊമ്പുമലയിൽനിന്ന് തടിവെട്ടി ചങ്ങാടമാക്കി പമ്പാനദിവഴി ആലപ്പുഴയിലേക്ക്‌ കടത്തിക്കൊണ്ടുപോകെ കൊമ്പ് കരയിലുടക്കിയെന്നും അത് പിന്നീട് ഇളക്കാനായില്ലെന്നും ആ തടിയിൽ ഭഗവതികുടിയിരിക്കുന്നുണ്ടെന്നറിഞ്ഞ് ദേവിക്കുവേണ്ടി ആ സ്ഥലത്ത് ഒരു അമ്പലം പണിതു എന്നുമാണ് ഐതിഹ്യം. മങ്കൊമ്പിലമ്മയുടെ കൂടെ വന്ന ദേവിമാർക്കായി അടുത്ത മറ്റ് രണ്ടിടങ്ങളിലായി കൈമളും നാട്ടുകാരും ക്ഷേത്രം നിർമ്മിച്ചു. വടയാറ്റു ക്ഷേത്രം, കോയിക്കൽ ക്ഷേത്രം എന്നിവയാണവ. മങ്കൊമ്പ് എന്ന സ്ഥലപ്പേർ ഉദ്ഭവിച്ചത് മങ്കൊമ്പിൽനിന്ന് ദേവിയെ കുടിയിരുത്തിയതിനാലാണെന്നും കരയിൽ മാങ്കൊമ്പ് ഉടക്കിയതിനാലാണെന്നും ഒക്കെ പല പക്ഷമുണ്ട്. കോട്ടഭാഗം എന്നാണ് ഈ സ്ഥലത്തിന്റെ മറ്റൊരു പേര്. ദേവിയുടെ പൂജാക്രമങ്ങൾ ഇവിടത്തുകാർക്ക് അറിയാത്തതിനാൽ കോലത്തുനാട്ടിലെ അറയ്ക്കൽനിന്ന് നമ്പൂതിരിയില്ലക്കാരെ പൂജയ്ക്ക് കൊണ്ടുവന്നു. അവർ ക്ഷേത്രക്കുളത്തോടുചേർന്ന് താമസമാക്കുകയും അതിനാൽ കുളങ്ങരെ ഇല്ലക്കാർ എന്ന് പേർ സിദ്ധിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. പിൽക്കാലത്ത് ദൂരദേശങ്ങളിൽനിന്ന് ക്ഷേത്രസംബന്ധമായ ജോലികൾക്കും കച്ചവടത്തിനുമായി ബ്രാഹ്മണർ കുടിയേറുകയുണ്ടായി. പാലായ്ക്കടുത്ത് മൂന്നിലവ് മങ്കൊമ്പുകാവാണ് മങ്കൊമ്പിലമ്മയുടെ മൂലസ്ഥാനം. ഇവിടെനിന്ന് ദേവിയെ നിരവധി ഇടങ്ങളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇവയിൽ ദേവിയുടെ സകലരൂപം മൂന്നിടത്തുമാത്രമാണുള്ളത്. അവയിലൊന്ന് കോട്ടഭാഗം മങ്കൊമ്പിലെ ഈ പ്രതിഷ്ഠയാണ്. മേടമാസത്തിൽ വിഷു മുതൽ പത്തു ദിവസമാണ്‌ ഈ ക്ഷേത്രത്തിലെ ഉൽസവം. കുട്ടനാട്ടിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവമാണ് മങ്കൊമ്പ് ക്ഷേത്രത്തിലേത്. പത്താമുദയത്തിന് ഗരുഡൻ തൂക്കം നടത്തുന്നു.