"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ഏഴുമുട്ടം ശ്രീ വനദുർഗ്ഗാ ദേവിക്ഷേത്രം | ഹൈന്ദവം

ഏഴുമുട്ടം ശ്രീ വനദുർഗ്ഗാ ദേവിക്ഷേത്രം

ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ കരിമണ്ണൂർ വില്ലേജിൽ ഏഴുമുട്ടം ദേശത്ത് പടിഞ്ഞാറോട്ട് ദർശനമായി ശ്രീവനദ്ദുർഗ്ഗാദേവീക്ഷേത്രം സ്ഥിതിചെയ്യുന്നു.
ഈ പ്രദേശം സഹസ്രാബ്ദങ്ങൾക്ക് മുമ്പ് നിബിഡമായ വനപ്രദേശമായിരുന്നു.ജനവാസം നന്നേ കുറഞ്ഞ ഈ പ്രദേശത്ത് നാമ മാത്രമായ കുടുംബങ്ങൾ മാത്രമാണ് താമസിച്ചിരുന്നത്.പനച്ചിക്കാട്ട് മാടപ്പിള്ളിൽ പുത്തൻപുരയിൽ കുടുംബക്കാരായിരുന്നു ഇതിൽ പ്രധാനികൾ.ഈ കുടുംബത്തിലെ ഉഗ്രപ്രതാപിയും മന്ത്രികനുമായ കാരണവരുടെ 108 ഉപാസനാ മൂർത്തികളിൽ പ്രധാനിയായിരുന്നു ശ്രീഭഗവതി.സർവ്വവിധ സൗഭാഗ്യങ്ങളും നൽകി അനുശ്രഹിക്കുന്ന, സർവ്വൈശ്വര്യ കാരണിയായ ദേവിയെ പൂർവ്വികർ ആരാധിച്ച് സർവ്വപ്രതാപത്തോടും കൂടി വാണിരുന്നു. ആചാര വൈരുദ്ധ്യങ്ങൾ കൊണ്ടും കൗളമാർഗ്ഗ പ്രയോഗത്താലും ദേവീചൈതന്യം ലോപിക്കുകയും പിന്നീടെ അവിടെ ആളുകൾ താമസിക്കുകയും അവർ ദേവിയെ ആരധിക്കുകയും ഇവിടെ കാലക്രമത്തിൽ കാവായി രുപപ്പെടുകയും ചെയ്തു.
അഷ്ടമംഗലദേവ പ്രശ്‌നത്തിൽ ഏതാണ്ട് 800ൽ പരം വർഷം പഴക്കമുള്ള 108 ആരാധന മുർത്തികളിൽ പ്രധാനിയായി ആരാധിച്ചിരുന്ന ദേവിചൈതന്യത്തെ ശംഖ്,ചക്രം,ശരം,വില്ല് എന്നിവ ധരിച്ച് വേണം എന്ന് പ്രശ്‌നത്തിൽ തെളിഞ്ഞു.അങ്ങനെ ഭക്തജനങ്ങളുടെയും നാട്ടുകാരുടേയും സഹായത്തോടെ ക്ഷേത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നു വരുന്നു.