"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ബൃഹദ്ദേശ്വര ക്ഷേത്രം | ഹൈന്ദവം

ബൃഹദ്ദേശ്വര ക്ഷേത്രം

തമിഴ്‌നാട്ടിലെ തഞ്ചാവൂർ എന്ന സ്ഥലത്താണ് പ്രസിദ്ധമായ ദക്ഷിണമേരു എന്നറിയപ്പെടുന്ന ശ്രീ ബൃഹദ്ദേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദ്യകാലങ്ങളിൽ തിരുവുടയാർ കോവിൽ എന്ന പേരിലാണു ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. പെരിയ കോവിൽ എന്നും രാജരാജേശ്വരം കോവിൽ എന്നും ഇത് അറിയപ്പെടുന്നു. ചോള രാജവംശത്തിലെ പ്രമുഖനായ രാജരാജചോഴനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. എ.ഡി. 985-ൽ തുടങ്ങിയ ക്ഷേത്രനിർമ്മാണം 1013-ലാണ് പൂർത്തിയായത്. ശിവനാണ് പ്രധാന പ്രതിഷ്ഠ. പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത ഏക ക്ഷേത്രമായി ഇത് കണക്കാക്കപ്പെടുന്നു. പരമശിവനെ ലിംഗരൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അക്കാലത്തെ ക്ഷേത്രങ്ങളിൽ ഏറ്റവും ഉയരമുള്ള ഗോപുരം ഇതിനായിരുന്നു. ഏ.ഡി.1010 ൽ അരുൽമൊഴിവർമ്മൻ എന്നും വിളിക്കപ്പെട്ടിരുന്ന രാജരാജചോളൻ ഒന്നാമന്റെ കാലത്താണ് പണിതത്. പതിനാറാം നൂറ്റാണ്ടിലാണ് പുറം മതിലുകൾ പണിതത്. 66മീറ്റർ ഉയരമുള്ള ഗോപുരത്തിനു മുകളിൽ ഗോളാകൃതിയിലുള്ള വലിപ്പമേറിയ കലശം ഉണ്ട്. 16 അടി നീളവും 13 അടി ഉയരവും ഉള്ള ഒറ്റക്കല്ലിൽ തീർത്ത നന്ദിയുടെ ശില്പമുണ്ട്.400 തൂണുകളുള്ള വരാന്തയും 5 നിലകളൂള്ള പ്രവേശന ഗോപുരവും ഉണ്ട്. കൂഞ്ച്രമല്ലൻ പെരുന്തച്ചൻ എന്ന ശില്പിയാണ് ഈ ബൃഹത്ത് ക്ഷേത്രം രൂപകല്പനചെയ്തത് എന്ന് വിശ്വസിക്കപ്പെടുന്നു. മനോഹരമായ ചോള വാസ്തു വിദ്യയുടെ നല്ല ഉദാഹരണമാണിവിടം. രാജ രാജ ചോഴൻ പണികഴിപ്പിചതിനാൽ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവന് രാജരാജേശ്വരൻ എന്നും ക്ഷേത്രത്തിന് രാജരാജേശ്വര ക്ഷേത്രമെന്നും പേർ ലഭിച്ചു. പെരുവുടയാർ കോവിൽ എന്നത് പെരിയ ആവുടയാർ കോവിലിനെ സൂചിപ്പിക്കുന്നു. ശിവന്റെ ഒരു നാമം ആണ് ആവുടയാർ എന്നത്. ചോഴഭരണകാലത്താണ്‌ ഈ പേരുകൾ നിലനിന്നിരുന്നത്. 17-19 നൂറ്റാണ്ടിലെ‍ മറാഠാസാമ്രാജ്യകാലത്ത് ഈ ക്ഷേത്രം "ബൃഹദ്ദേശ്വരം" എന്ന പേരിൽ അറിയപ്പെട്ട് തുടങ്ങി.യുനസ്കോ ലോക പൈതൃക സ്ഥാനമായി ബൃഹതീശ്വരക്ഷേത്രത്തെ പ്രഖ്യാപിച്ചിട്ടുണ്ട്