"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
പെരുംതൃക്കോവിൽ ശിവക്ഷേത്രം | ഹൈന്ദവം

പെരുംതൃക്കോവിൽ ശിവക്ഷേത്രം

ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം

വളരെ പ്രശസ്തമായ ക്ഷേത്രമാണ് എറണാകുളം ജില്ലയിൽ, ഉദയം പേരൂരിലാണ് ഏകാദശി പെരുംതൃക്കോവിൽ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. ക്ഷേത്ര വളപ്പിൽ നിരവധി ശിലാലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഒന്ന് ചേരചക്രവർത്തിയായിരുന്ന ഗോദരവിവർമ്മയുടെ വിളമ്പരമാണ്. പരശുരാമ പ്രതിഷ്ഠിതമെന്ന് വിശ്വസിക്കുമ്പോഴും പെരുംതൃക്കോവിലിലേത് സ്വയംഭൂ ശിവലിംഗമാണ്. കിഴക്ക് ദർശനമായിട്ടാണ് പ്രതിഷ്ഠ. പേരുകൊണ്ട് പെരുംതൃക്കോവിലിലാണങ്കിലും ക്ഷേത്രം അത്ര വലിപ്പമേറിയതല്ല. ചിലപ്പോൾ പേരൂർ തൃക്കോവിലാവാം പെരും തൃക്കോവിലായത്. ക്ഷേത്ര മൈതാന വിസ്തൃതി വലിപ്പമേറിയതാണ്, ഏകദേശം മൂന്ന് ഏക്കർ വരുന്ന പ്രദേശമാണ് ക്ഷേത്രവളപ്പ്. ക്ഷേത്രത്തോട് ചേർന്നുതന്നെ ഒരു വിശാലമായ ക്ഷേത്രകുളം ഉണ്ട്. നാലമ്പലവും വലിയ വട്ട ശ്രീകോവിലോടും കൂടിയതാണ് ക്ഷേത്രസമുച്ചയം. കിഴക്കുവശത്തായി കേരള തനിമ വിളിച്ചോതുന്നതക്കമുള്ള വലിയ ക്ഷേത്രഗോപുരം പണിതീർത്തിട്ടുണ്ട്. നാലമ്പല നിർമ്മാണം തനത് കേരളാശൈലിയിൽ തന്നെയാണ്. ഇവിടുത്തെ വട്ടശ്രീകോവിൽ വലിപ്പമേറിയതാണ്. ഏകദേശം 700 വർഷങ്ങളുടെ പഴക്കം അതിനു പറയാനുണ്ടാവും. നാലമ്പലത്തോട് കൂടിയാണ് വലിയബലിക്കൽപ്പുര പണിതീർത്തിരിക്കുന്നത്. ഇവിടെ നിത്യേനയുള്ള പൂജ നടത്തുന്നത് തമിഴ്ബ്രാഹ്മണരാണ് എങ്കിലും ക്ഷേത്ര തന്ത്രം മലയാള ബ്രാഹ്മണർക്കുതന്നെ നിക്ഷിപ്തമാണ്.

ക്ഷേത്രത്തിൽ എത്തിച്ചേരാൻ

എറണാകുളം ജില്ലയിൽ ഉദയമ്പേരൂർ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തൃപ്പൂണിത്തുറ-ഉദയമ്പേരൂർ റൂട്ടിൽ പുതിയകാവിനടുത്താണ് ക്ഷേത്രം.

Courtesy : Wkipedia