"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ഉളിയന്നൂർ മഹാദേവക്ഷേത്രം | ഹൈന്ദവം

ഉളിയന്നൂർ മഹാദേവക്ഷേത്രം

എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്ത് ഉളിയന്നൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ചിരപുരാതന ക്ഷേത്രമാണ് ഉളിയന്നൂർ മഹാദേവക്ഷേത്രം. പെരിയാർ രണ്ടായി പിരിഞ്ഞ് ഉണ്ടായ ഉളിയന്നൂർ ദ്വീപിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രം നിൽക്കുന്നത് വളരെ ഉയർന്ന സ്ഥലത്താണ്. പെരിയാറ്റിങ്കരറ്റിൽ ഇത്രയും സ്ഥലം ക്ഷേത്രത്തിനുവേണ്ടി ഉയർത്തിയെടുത്തതാണന്നാണ് വിശ്വാസം. നദിയിൽ നിന്നും തന്നെയാവാം ഇതിനായി മണ്ണ് എടുത്തത്. ഒരേ ശ്രീകോവിലിൽ തന്നെ അനഭിമുഖമായി ശിവ-പാർവ്വതിമാർ കുടികൊള്ളുന്നു ഇവിടെ. വളരെ മനോഹരമായിത്തന്നെയാണ് ക്ഷേത്ര മതിൽക്കെട്ടും പണിതീർത്തിരിക്കുന്നത്. ചുവന്ന വെട്ടുകല്ലിനാൽ പടുതൂയർത്തിയ കൂറ്റൻ മതിൽക്കെട്ടാണ് ക്ഷേത്രത്തിനു ചുറ്റും നിലകൊള്ളുന്നത്. ക്ഷേത്രത്തിലെ പല നിർമ്മാണശൈലികളും വളരെ വൈദഗ്ധ്യമേറിയ രീതിയാലായിരുന്നു പണിതീർത്തതെങ്കിലും പലതും ഇന്ന് നാശോന്മുഖമായി തീർന്നിരിക്കുന്നു. മൈസൂർ സുൽത്താനായ് ടിപ്പുവിന്റെ പടയോട്ട കാലത്തുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകളും കുറച്ചൊന്നുമല്ല ഈ ക്ഷേത്രത്തിനു പറയാനുള്ളത്. കേരള തനിമയിൽ പെരുന്തച്ചൻ നിർമ്മിച്ച ഇവിടുത്തെ വർത്തുളാകൃതിയിലുള്ള ശ്രീകോവിൽ വളരെ വിസ്തൃതിയുള്ളതാണ്. ഏകദേശം 42 മീറ്റർ ചുറ്റളവുണ്ടിതിന്. ഈ ശ്രീകോവിലിനുള്ളിലായി അനഭിമുഖമായി ശിവ-പാർവ്വതിമാർ കുടികൊള്ളുന്നു. ടിപ്പുവിന്റെ പടയോട്ട കാലത്ത് സോപാനത്തിനരികിലുള്ള ദ്വാരപാലകരുടെ പ്രതിഷ്ഠകൾക്കും നാശങ്ങൾ ഉണ്ടായിട്ടുണ്ട്. കരിങ്കല്ലിനാൽ നിർമ്മിച്ചിരിക്കുന്ന ശ്രീകോവിൽ പ്ലാവിന്തടിയാൽ മുകൾഭാഗം മേഞ്ഞിരിക്കുന്നു. ഇതിനുമുകളിലായി ഓട് ഇട്ട് ഭംഗിയാക്കിയിട്ടുണ്ട്. സമചതുരാകൃതിയിൽ കിഴക്കേനടയിൽ മാത്രം മുഖമണ്ഡപം പണിതീർത്തിട്ടുണ്ട്. പാർവ്വതിനടയിൽ നമസ്കാരമണ്ഡപം ഇല്ലെങ്കിലും ഈ അടുത്തിടയ്ക്ക് ചെറിയ ഒരു മുഖപ്പ് പണിതീർത്തിരിക്കുന്നു. മുഖമണ്ഡപത്തിൽ നന്ദികേശ്വര പ്രതിഷ്ഠയുണ്ട്. കരിങ്കല്ലിൽ തീർത്തിരിക്കുന്ന ഈ നന്ദികേശ്വര പ്രതിഷ്ഠയേയും ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് ഈ നന്ദികേശ്വര പ്രതിഷ്ഠ പിച്ചളയിൽ പൊതിഞ്ഞിട്ടുണ്ട്. ഇത് കൂടുതൽ നശിക്കാതെ കാക്കുന്നു. വിശാലയായ നാലമ്പമാണീവിടുത്തേത്. വെട്ടുകല്ലിൽ പണിതുയർത്തിയ നാലമ്പല ചുമരുകൾ സിമന്റ് കൊണ്ട് തേച്ച് മിനുസപ്പെടുത്തിയിട്ടുണ്ട്. നാലമ്പലത്തിന്റെ മുൻവശം മാത്രമേ പൂർണ്ണമായി പണിതീർത്തിട്ടുള്ളു. പാർവ്വതീനടയ്ക്കരികിലുള്ള നാലമ്പല ചുമരുകൾ വെറും ഭിത്തിയിൽ മാത്രമായി ഒതുക്കിയിരിക്കുന്നു. നാലമ്പലത്തിനോട് ചേർന്നുതന്നെ വലിയ ബലിക്കല്പുരയും പണിതീർത്തിട്ടുണ്ടിവിടെ. നാലമ്പലവും ബലിക്കൽപ്പുരയും ഓട് മേഞ്ഞിരിക്കുന്നു. നാലമ്പലത്തിനുള്ളിൽ തെക്കു കിഴക്കേമൂലയിലായി തിടപ്പള്ളിയും പണിതീർത്തിരിക്കന്നു.

ഐതിഹ്യം

പെരിയാറ്റിൻ കരയിലുള്ള ഈ ക്ഷേത്രംപരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. ദേശീയപാത-47 ൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ക്ഷേത്രം നിൽക്കുന്നത്. പന്തിരുകുലത്തിലെ പുകൾപെറ്റ പെരുന്തച്ചനാൽനിർമ്മിക്കപ്പെട്ട ക്ഷേത്രം കൂടിയാണിത്. പെരുന്തച്ചന്റെ സ്വന്തം ഗ്രാമവും ഇതുതന്നെയായിരുന്നുവത്രേ.തന്മൂലം ഉളിയന്നൂർ പെരുന്തച്ചൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.ബി.സി. 525-ൽ തദ്ദേശീയ ബ്രാഹ്മണരുടെ നിർദ്ദേശാനുസരണം അദ്ദേഹം ഇവിടെ ക്ഷേത്രം നിർമ്മിച്ചുവെന്നാണ് ഐതിഹ്യം.പരശുരാമൻ പ്രതിഷ്ഠിച്ച ശിവലിംഗപ്രതിഷ്ഠയിൽ നിന്നും 20 മീറ്ററോളം ദൂരെമാറിയാണ് പെരുന്തച്ചൻ ക്ഷേത്രം നിർമ്മിച്ചത്.

Courtesy : Wikipedia