"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
കല്ലിൽ ഭഗവതി ക്ഷേത്രം | ഹൈന്ദവം

കല്ലിൽ ഭഗവതി ക്ഷേത്രം

കേരളത്തിലെ എറണാകുളം ജില്ലയിലെ പെരുമ്പാവവൂരിലെ മേതല എന്ന ഗ്രാമത്തിലാണ്‌ പ്രശസ്തമായ കല്ലിൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒമ്പതാം നൂറ്റാണ്ടിൽ സ്ഥാപിച്ച കേരളത്തിലെ ഒരു പ്രശസ്തമായ ജൈനക്ഷേത്രമായിരുന്നു കല്ലിൽ ക്ഷേത്രം.ഇന്ന് കല്ലിൽ ഭഗവതി ക്ഷേത്രം എന്നാണറിയപ്പെടുന്നത്. 28 ഏക്കർ വിസ്തീർണ്ണം ഉള്ള ഒരു കാട്ടിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരു വലിയ പാറയുടെ മുകളിൽ പണിത ഈ ക്ഷേത്രത്തിൽ എത്തുവാൻ 120 പടികൾ കയറണം. പെരുമ്പാവൂർ നിന്നും 10 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. മുൻപ് കല്ലിൽ പിഷാരോടി കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ ക്ഷേത്രം. ഇന്ന് പിഷാരത്ത് ദേവസ്വത്തിന്റെ കീഴിലാണ്‌ ഈ ക്ഷേത്രം. “കല്ല് “എന്ന പദം ആദിദ്രാവിഡ ഭാഷയാണ്. കല്ല് + ഇൽ = കല്ലിൽ എന്ന പദമുണ്ടായി. കുഴിക്കുക, മാളമുണ്ടാക്കുക എന്നൊക്കെ അർത്ഥമുള്ള ഈ പദത്തിൽ നിന്ന് കല്ലിൽ ക്ഷേത്രത്തിൻ ഗുഹാക്ഷേത്രം എന്നർഥം വരും. കല്ലിൽ ക്ഷേത്രം ആര്യാധിപത്യകാലത്തിനു മുമ്പ് പ്രസിദ്ധമായ ഒരു ജൈനഗുഹാക്ഷേത്രമായിരുന്നു. പിന്നീട് ബ്രാഹ്മണാധിപത്യകാലത്തോടെ സങ്കല്പങ്ങളും പ്രതിഷ്ഠയും ബ്രാഹ്മണീകരിക്കപ്പെട്ടു. ഗുഹാ ക്ഷേത്രങ്ങളുടെ ഉത്ഭവം ജൈനമതം നിലന്നിന്നിരുന്ന കാലത്താണ്.

ദുർഗ്ഗയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഒരു പാറ തുരന്നുണ്ടാക്കിയ ഗുഹയിലാണ് ഭഗവതീ പ്രതിഷ്ഠ. പഞ്ചലോഹംകവചംകൊണ്ട് വിഗ്രഹം മൂടിയിരിക്കുന്നു. ഇത് യഥാർത്ഥത്തിൽ ജൈനമതത്തിലെ യക്ഷിയായ പദ്മാവതിയുടെ വിഗ്രഹമാണ്‌. [1]ബ്രഹ്മാവിന്റെ വിഗ്രഹം ഈ പാറമലയ്ക്കു മുകളിൽ കൊത്തി ഉണ്ടാക്കിയിരിക്കുന്നു. ബ്രഹ്മാവിൻറെ കൂടെ ശിവനും വിഷ്ണുവും കൂടിയുണ്ടെന്നാണ് സങ്കല്പം. അതു കൊണ്ട് ശിവനും വിഷ്ണുവിനും ഒപ്പം ബ്രഹ്മാവിനെയും ഇവിടെ പൂജിക്കുന്നു. ഈ വിഗ്രഹങ്ങൾ പാർശ്വനാഥന്റേതും മഹാവീരന്റേതുമായിരുന്നു. ഗണപതി, ശാസ്താവ്, കരിനാഗയക്ഷി എന്നിവർ സാന്നിദ്ധ്യമരുളുന്നു. വലിയമ്പലത്തിനു വെളിയിലായി വടക്ക് കിഴക്ക് മൂലയിൽ പടിഞ്ഞാറേക്ക് ദർശനമായി 9 പ്രതിഷ്ഠകൾ ഉണ്ട്. ദിവസവും ഉച്ചപൂജക്കു ശേഷം അടക്കുന്നു. വൈകുന്നേരവും രാത്രികാലങ്ങളിലും ഇവിടെ പൂജ ഇല്ല. രാത്രികാലങ്ങളിൽ വനപ്രദേശത്തുള്ള ക്ഷേത്രത്തിലെത്തി പൂജിക്കാനുള്ള ബുദ്ധിമുട്ട് പരിഗനിച്ച് ഈ സമ്പ്രദായം ആരംഭിച്ചതാണ് എന്നു പറയപ്പെടുന്നു. ക്ഷേത്രത്തിലെ തന്ത്രി നെടുമ്പുള്ളി തരണനെല്ലൂർ മനയ്ക്കലേക്കാണ്. നേരത്തെ കല്ലിൽ പിഷാരടി കുടുംബം വകയായിരുന്ന ഈ ക്ഷേത്രം, പിന്നീട് തിരുവനന്തപുരത്തുള്ള ചെങ്കോട്ടകോണം ശ്രീരാമദാസാശ്രമം ക്ഷേത്രഭരണം ഏറ്റെടുക്കുകയാണ് ചെയ്തത്. ശേഷം പിഷാരത്ത് ദേവസ്വം ഭരണം നിർവഹിച്ചു തുടങ്ങി.

സ്വയം‍വരപുഷ്പാഞ്ജലിയും ചൂലുവഴിപാടും ആണ് പ്രധാന വഴിപാടുകൾ. ചൂലുവഴിപാട് മുടിവളരാനാണെന്ന് വിശ്വാസം.
ക്ഷേത്രത്തിൽ “ഇടിതൊഴൽ“ എന്നൊരു വഴിപാടുമുണ്ട്. വ്രതം അനുഷ്ഠിച്ച മാരാർ വാദ്യമേളങ്ങളോടെ ഉണക്കലരി, വെറ്റില, പാക്ക്, ചുണ്ണാമ്പ്, മഞ്ഞള് എന്നീ സാധനങ്ങൾ ഉരലിൽ ഇട്ട് ഇടിച്ച് ഉണ്ടാക്കുന്ന കൂട്ട് ദേവിക്ക് സമർപ്പിച്ച് ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകുന്നു. ഇത് വർഷത്തിലൊരിക്കൽ വൃശ്ചികമാസത്തിലെ കാർത്തികനാളിൽ മാത്രമേ പതിവുള്ളു. സാധാരണദിവസങ്ങളിൽ പുഷ്പാഞ്ജലി, തൃമധുരം, കട്ടിപ്പായസം, വിളക്ക്, മാല മുതലായ വഴിപാടുകൾ നടത്തിവരുന്നു.
എല്ലാ വർഷവും ക്ഷേത്രോത്സവം വൃശ്ചികമാസത്തിലെ കാർത്തിക നാൾ മുതൽ എട്ടു ദിവസം നടത്തുന്നു. (നവംബർ-ഡിസംബർ മാസങ്ങളിലാണ് ഇത്). ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ഒരു പിടിയാനപ്പുറത്തിരുത്തി പ്രദക്ഷിണവും നടക്കുന്നു. കല്ലിൽ പിഷാരോടിയുടെ ജൈനമത പിന്മുറക്കാരായ ഒല്ലി സമുദായാംഗങ്ങൾ ജൈന ദേവന്മാരായ പാർശ്വനാഥൻ, മഹാവീരൻ, പത്മാവതി ദേവി എന്നിവരെ ഇവിടെ ആരാധിക്കുന്നു.

Courtesy : Wikipedia