"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ചെങ്ങൽ ഭഗവതി ക്ഷേത്രം | ഹൈന്ദവം

ചെങ്ങൽ ഭഗവതി ക്ഷേത്രം

എറണാകുളം ജില്ലയിലെ കാലടിയ്ക്കടുത്ത് കാഞ്ഞൂർ പഞ്ചായത്തിലെ ചെങ്ങൽ ദേശത്ത് സ്ഥിതിചെയ്യുന്ന ദേവിക്ഷേത്രമാണ് ചെങ്ങൽ ശ്രീ ഭഗവതിക്ഷേത്രം. പെരിയാറിന്റെ പടിഞ്ഞാറേ തീരത്താണ് പരശുരാമൻ ദേവി പ്രതിഷ്ഠ നടത്തിയതും പിന്നീട് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നതും. ഇവിടെ പ്രധാന മൂർത്തിയായ ദേവി കിഴക്കു ദർശനമായി ദുർഗ്ഗാദേവിയായി കുടികൊള്ളുന്നു. പരശുരമാനാൽ പ്രതിഷ്ടിക്കപെട്ട 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണ് ചെങ്ങൽ ഭഗവതി ക്ഷേത്രം. ദുർഗ്ഗാദേവി ശാന്തരൂപത്തിൽ കിഴക്കോട്ടു ദർശനം നൽകുന്ന രീതിയിലാണ്‌ ചെങ്ങൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപെട്ടിട്ടുള്ളത്. ശ്രീ ശങ്കരാചാര്യർ ജനിച്ച കൈപ്പിള്ളി മന ഉൾപ്പെടെ പാറമന, ഇടമരംമന, തലയാറ്റുംപിള്ളിമന എന്നീ ബ്രാഹ്മണ ഗൃഹങ്ങളുടെ ഊരാന്മയിലായിരുന്നു ചെങ്ങൽ ഭഗവതി ക്ഷേത്രം. പിന്നീട് ഈ ക്ഷേത്രം അകവൂർ മന ഏറ്റെടുത്ത് നടത്തിയിരുന്നു. ഇന്ന് ക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡിൻറെ കീഴിലാണ്. മീനമാസത്തിൽ കാർത്തിക നാളിൽ കൊടിയേറി തിരുവാതിരനാളിൽ ആറാട്ട് വരത്തക്കവണ്ണമാണ് ഇവിടത്തെ ഉത്സവം ചിട്ടപ്പെടുത്തിയിരിക്കുന്നു. ഉത്സവദിവസം നാനാജാതിമതസ്തർ അമ്മയുടെ അനുഗ്രഹം തേടിയെത്താറുണ്ട്. വർഷങ്ങളായി മേളതോടുകൂടി അഞ്ച് ഗജവീരന്മാർ അണി നിരക്കുന്ന പകൽപ്പൂരമാണ് ഇവിടെ നടക്കാറുള്ളത്. വലിയ ആറാട്ട്, ആറാട്ട് ഊട്ട് എന്നിവയോട് കൂടി ഉത്സവത്തിന്‌ കൊടിയിറങ്ങുന്നു. ദേവിയുടെ പിറന്നാൾ ദിനമായ വൃശ്ചികത്തിലെ കാർത്തിക നാളിൽ ദേവിക്ക് 25 കുടം കലശവും വിശേഷാൽ പൂജയും ഉച്ചക്ക് കാർത്തികയൂട്ടും കൂടാതെ സന്ദ്യക്ക് ലക്ഷം ദീപം ആരാധനയും നടത്താറുണ്ട്‌. അന്നേ ദിവസം ജാതി മത ഭേതമന്യേ ചെങ്ങൽ ദേശത്തുള്ളവരും അടുത്ത ദേശങ്ങളിൽ നിന്നുള്ളവരുമെല്ലാം അമ്മയുടെ അനുഗ്രഹത്തിനായ് എത്താറുണ്ട്.

പ്രധാനവഴിപാടുകൾ

ശ്രീ ദുർഗ്ഗാദേവി: ചൊവ്വ, വെള്ളി‌-- കാർത്തികയൂട്ടു, പിഴിഞ്ഞ് പായസം, നെയ്പയാസം, നെയ്‌വിളക്ക്, പുഷ്പാഞ്ജലി, നിറമാല, നാരങ്ങമാല, നാരങ്ങവിളക്ക്

ശാസ്താവ്: ശനി, ബുധൻ-- എള്ളുതിരി, ശർക്കരപായസം, നീരാഞ്ജനം, കർപ്പൂരം കത്തിക്കൽ, വെള്ളനിവേദ്യം

മഹാദേവൻ: തിങ്കൾ, ശനി-- ധാര, കൂവളമാല, മൃത്യുഞ്ജയപുഷ്പാഞ്ജലി, കൂട്ടുപയാസം, പിൻവിളക്ക്, മുൻവിളക്ക്

ഭദ്രകാളി: ചൊവ്വ, വെള്ളി-- ഗുരുതി, പുഷ്പാഞ്ജലി, കടുംപായസം, മാലവിളക്ക്

ഗണപതി: വെള്ളി-- ഗണപതിഹോമം, കറുകമാല, പുഷ്പാഞ്ജലി, നെയ്‌വിളക്ക്

ഭുവനേശ്വരി: ചൊവ്വ, വെള്ളി-- വെള്ളനിവേദ്യം, പുഷ്പാഞ്ജലി, കൂട്ട്പായസം, വിളക്ക്മാല

ഉപദേവന്മാർ

ഗണപതി
ഭദ്രകാളി
മഹാദേവൻ
ശാസ്താവ്
ഭുവനേശ്വരി

എത്തിച്ചേരുവാനുള്ള വഴി

നെടുമ്പാശ്ശേരി വിമാനത്താവളം-ൽ നിന്ന് 9 കിലോമീറ്റർ അകലെയണ് ചെങ്ങൽ ഭഗവതി ക്ഷേത്രം. അങ്കമാലിയിൽ നിന്നും 11 കിലോമീറ്റർ അകലെയണ്. പെരുമ്പാവൂർ നിന്ന് 11 കിലോമീറ്റർ അകലെയണ് . ആലുവ-യിൽ നിന്നും 18 കിലോമീറ്റർ അകലെയണ് ക്ഷേത്രം. മലയാറ്റൂർ നിന്ന് 14 കിലോമീറ്റർ അകലെയണ്. മഞ്ഞപ്ര-യിൽ നിന്ന് 8 കിലോമീറ്റർ അകലെയണ് ചെങ്ങൽ ഭഗവതി ക്ഷേത്രം.
Courtesy : Wikipedia