"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ചേരാനല്ലൂർ മഹാദേവക്ഷേത്രം | ഹൈന്ദവം

ചേരാനല്ലൂർ മഹാദേവക്ഷേത്രം

എറണാകുളം ജില്ലയിൽ‍, ചേരാനല്ലൂർ ദേശത്താണ് ഈ മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ചേരാനെല്ലൂർ മഹാദേവക്ഷേത്രം പ്രശസ്തവും കേരളാശൈലിയിൽ പണിതീർത്തിരിക്കുന്ന മഹാക്ഷേത്രവുമാണ്. നൂറ്റാണ്ടുകൾ പഴക്കമേറിയ ഈ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തിയെ ഇവിടെ കുടിയിരുത്തിയത് പരശുരാമനാണന്ന് വിശ്വസിക്കുന്നു. ചേരാനെല്ലൂർ ശിവക്ഷേത്രത്തിന് പണ്ടുകാലത്ത് 2400 പറ നിലം ക്ഷേത്രാവശ്യങ്ങൾക്കായി കൈവശം ഉണ്ടായിരുന്നു. കാലക്രമേണ അത് മറ്റു പലരിലേക്കും നഷ്ടപ്പെട്ടുപോയി.എറണാകുളം ജില്ലയിൽ തന്നെ പെരിയാറ്റിൻ കരയിൽ തന്നെയായി മറ്റൊരു ചേരാനല്ലൂർ ശിവക്ഷേത്രം കൂടിയുണ്ട്. രണ്ടു ക്ഷേത്രങ്ങളുടെ പേരും ഒന്നുതന്നെ. മഹാദേവക്ഷേത്രത്തിലെ ശിവപ്രതിഷ്ഠ കിഴക്ക് ദർശനം നൽകിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇവിടുത്തെ വൃത്താകൃതിയിൽ പണിതീർത്തിയിരിക്കുന്ന ശ്രീകോവിൽ മനോഹരമാണ്. കിഴക്കേ സോപാനത്തിൽ ചതുരാകൃതിയിൽ നമസ്കാര മണ്ഡപവും പണിതീർത്തിട്ടുണ്ട്. വലിപ്പമേറിയ നാലമ്പലവും, അതിനോട് ചേർന്നുള്ള തിടപ്പള്ളിയും പണിതീർത്തിട്ടുണ്ട്. അമ്പലവട്ടത്തിനു ചേർത്തുതന്നെ ബലിക്കൽപ്പുരയും അതിൽ വലിയ ബലിക്കല്ലും പ്രതിഷ്ഠിച്ചിരിക്കുന്നു. ബലിക്കൽപ്പുരയുടെ കിഴക്കു വശത്തായി ഇടത്തരം വലുപ്പത്തിലുള്ള ആനക്കൊട്ടിലും ഇവിടെ പണിതീർത്തിട്ടുണ്ട്. വാസ്തു വിദ്യയിൽ അപാരമായ വൈദഗ്ദ്ധ്യമുള്ള ശില്പികളാൽ നിർമ്മിക്കപ്പെട്ടതാണ് ചെരാനെല്ലൂർ ക്ഷേത്രം, അത്രത്തോളം വാസ്തുകലയുടെ അപൂർവ രചന നമ്മുക്ക് ഇവിടെ കാണാൻ സാധിക്കും. കുംഭ മാസത്തിൽ പത്തുദിവസങ്ങൾ തിരുവുത്സവമായി ആഘോഷിക്കുന്നു.