"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ചോറ്റാനിക്കര ഭഗവതി ക്ഷേത്രം | ഹൈന്ദവം

ചോറ്റാനിക്കര ഭഗവതി ക്ഷേത്രം

കേരളത്തിലെ എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിൽ ഉള്ള പ്രശസ്തമായ ക്ഷേത്രമാണ് ചോറ്റാനിക്കര ക്ഷേത്രം. ഇവിടത്തെ പ്രധാന പ്രതിഷ്ഠ മാതൃദേവത ആയ ഭഗവതി ആണ്. ഭഗവതി ഈ പ്രദേശത്തെ പ്രധാന ദേവി ആണ്. ഭഗവതിയെയും മഹാവിഷ്ണുവിനെയും ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നു. ഭഗവതിയെ മൂന്നു രൂപങ്ങളിലാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുക. വെള്ള നിറത്തിൽ പൊതിഞ്ഞ് സരസ്വതീ ദേവിയായി രാവിലെ ആരാധിക്കുന്നു. കുങ്കുമ നിറത്തിൽ പൊതിഞ്ഞ് ഭദ്രകാളിയായി ആണ് ഉച്ചക്ക് ആരാധിക്കുക. നീല നിറത്തിൽ പൊതിഞ്ഞ് ദുർഗ്ഗയായി ആണ് ഭഗവതിയെ വൈകുന്നേരം ആരാധിക്കുക. മാ‍നസിക രോഗങ്ങളെ ഇവിടത്തെ ഭഗവതി സുഖപ്പെടുത്തും എന്നാണ് വിശ്വാസം. അതുകൊണ്ട് മാനസികാസ്വാസ്ഥ്യങ്ങൾ ഉള്ളവർ ഇവിടം സന്ദർശിക്കുന്നു. ചോറ്റാനിക്കര കീഴ്ക്കാവിൽ ക്ഷേത്രത്തിലെ 'ഗുരുതി പൂജ' പ്രശസ്തമാണ്. സായാഹ്നത്തിനു ശേഷം ദേവിയെ ഉണർത്തുവാനായി ആണ് ഈ പൂജ നടത്തുക. നൂറ്റെട്ട് ദുർഗാക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ചോറ്റാനിക്കര. രണ്ട് ക്ഷേത്രങ്ങളാണ് ചോറ്റാനിക്കരയിലുള്ളത്. മേൽക്കാവും കീഴ്ക്കാവും. മേൽക്കാവാണ് പ്രധാന ക്ഷേത്രം. വലിയ കൊടിമരവും ആനക്കൊട്ടിലും ഇവിടെയുണ്ട്. പ്രധാനപ്രതിഷ്ഠയായ ഭഗവതി മഹാവിഷ്ണുവിനോടൊപ്പം കിഴക്കോട്ട് ദർശനമായി വാഴുന്നു. കന്യാകുമാരിയിലുള്ളതുപോലെ രുദ്രാക്ഷശിലയിലാണ് വിഗ്രഹം തീർത്തിരിക്കുന്നത്. സ്വയംഭൂവാണ്. വിഷ്ണുവിഗ്രഹത്തിന് ആറടി പൊക്കം വരും. കൃഷ്ണശിലാവിഗ്രഹമാണ്. നിൽക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. ശംഖചക്രഗദാപത്മധാരിയാണ്. ദേവീവിഗ്രഹത്തിന് മൂന്നരയടിയേ പൊക്കമുള്ളൂ. ശംഖചക്രവരദാഭയങ്ങൾ ധരിച്ചിരിക്കുന്നു. തെക്കുപടിഞ്ഞാറ് ശിവൻ, ഗണപതി, നാഗങ്ങൾ എന്നിവരും വടക്കുപടിഞ്ഞാറ് അയ്യപ്പൻ, യക്ഷി എന്നിവരും വാഴുന്നു.

എത്തിച്ചേരുവാൻ

എറണാകുളത്തു നിന്നും 15 കി.മി ദൂരത്തായാണ് ചോറ്റാനിക്കര ക്ഷേത്രം.