"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
കരിവെള്ളൂർ മഹാദേവക്ഷേത്രം | ഹൈന്ദവം

കരിവെള്ളൂർ മഹാദേവക്ഷേത്രം

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് കരിവെള്ളൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന മഹാക്ഷേത്രമാണ് കരിവെള്ളൂർ മഹാദേവക്ഷേത്രം. പഴയ കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയപ്പെടുന്ന ശിവക്ഷേത്രമാണിത്. വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ 'കരിവെള്ളൂരപ്പൻ' കരിവെള്ളൂർ ദേശത്തിന്റെ ദേശനാഥനായി അറിയപ്പെടുന്നു.കരിവെള്ളൂർ ദേശത്തിലെ രണ്ടു മഹാശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം; രണ്ടാമത്തെ ശിവക്ഷേത്രം പുത്തൂർ മഹാദേവക്ഷേത്രമാണ്. കേരളത്തിൽ അപൂർവ്വമായ മത്ത വിലാസം കൂത്ത്, വിരുത്തിക്കൂത്ത് എന്നിവ എല്ലാവർഷവും തുലാമാസത്തിൽ കരിവെള്ളൂർ ശിവക്ഷേത്രത്തിൽ അരങ്ങേറുന്നു..കരിവെള്ളൂർ ശിവക്ഷേത്രത്തിൽ കൂത്ത്‌ വഴിപാടായി നടത്തിയാൽ കുട്ടികളുണ്ടുകുമെന്ന്‌ ഭക്തർ വിശ്വസിക്കുന്നു. കേരളത്തിലെ അപൂർവ്വം ശിവക്ഷേത്രങ്ങളിൽ മാത്രമേ മത്തവിലാസം കൂത്ത് നടക്കാറുള്ളൂ. ആദ്യ രണ്ട് ദിവസവും പുറപ്പാടും മൂന്നാംദിവസം കപാലി വേഷവും അരങ്ങിലെത്തും. ഭക്തരുടെ പ്രാർഥനയായാണ് മത്തവിലാസം കൂത്ത് അവതരിപ്പിക്കുന്നത്...
ബി.സി.500നും എ.ഡി.300നും ഇടയിലുള്ള മഹാശിലാ സംസ്ക്കാരത്തിൻറെ അവശിഷ്ടങ്ങൾ കരിവെള്ളൂർ-പെരളം പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്.

കരിവള്ളൂര്‍ എന്ന പേരിനാധാരമായ ശിവ(കരിവെള്ളോന്‍)ക്ഷേത്രം

കരിവെള്ളൂര്‍- പെരളം ഗ്രാമങ്ങളുടെ സിംഹഭാഗവും ചിറക്കല്‍ കോവിലകത്തിന്റെ അധീനതയിലായിരുന്നു. കിരാതമൂര്‍ത്തിയായ ശിവനുമായി (കരിവെള്ളന്‍) ബന്ധപ്പെടുത്തിയാണ് കരിവെള്ളൂര്‍ (കരിവെള്ളന്റെ ഊര്) എന്ന സ്ഥലനാമമുണ്ടായതെന്ന് അഭിപ്രായമുണ്ട് 17-ാം നൂറ്റാണ്ടില്‍ ചിറക്കല്‍ രാജ്യം ആക്രമിച്ച വിജയനഗരസാമ്രാജ്യപടയെ ചിറക്കല്‍ രാജാവിന്റെ ഭടന്‍മാര്‍ തടുത്ത് യുദ്ധം ചെയ്ത സ്ഥലമാണ് തടുത്തിട്ട കൊവ്വല്‍. റവന്യൂ രേഖകളിലും ഓണക്കുന്ന് തടുത്തിട്ടകൊവ്വല്‍ എന്ന പേരില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. . കരിവെള്ളൂർ ശ്രീ മഹാശിവക്ഷേത്രം സ്ഥിതിചെയ്യുന്നത് തടുത്തിട്ട കൊവ്വൽ എന്ന ഇന്നത്തെ ഓണക്കുന്നിൽ ആണ്