"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ശിവരാത്രി | ഹൈന്ദവം

ശിവരാത്രി

ഭാരതത്തിന്റെ മാത്രമായ ഒരുത്സവമാണ്‌ ശിവരാത്രി...കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശിദിനത്തിലാണ് ശിവരാത്രി... ദേവാധിദേവനും മഹേശ്വരനും വിശ്വനാഥനും പാപനാശകനും മഹാകാലനും ആയ ശിവചൈതന്യത്തിന്റെ പൊരുള്‍ തേടിയുള്ള ഒരു യാത്രക്ക് ഉത്തമമായ ഒരു സമയമാണ് ശിവരാത്രി ദിനം...ആയിരം ഏകാദശികള്‍ക്ക് തുല്യമായി അരശിവരാത്രിയെ കണക്കാക്കുന്നതിലൂടെ തന്നെ മഹാശിവരാത്രിയുടെ മഹത്വം വ്യക്തമാണ്... മനുഷ്യവംശം അഞ്ജാനത്തിന്റെ , ആസക്തികളുടെ ,അരാജകത്തിന്റെ മഹാനിദ്രയിലമര്‍ന്ന ഈ കാലഘട്ടത്തില്‍ നമയുടെ കേടാവിളക്കുമായിട്ടാണ് ശിവരാത്രി കടന്നുവരാറുള്ളത് ...വൃതശുദ്ധിയുടെ നിറകുടമായതുകൊണ്ടാണ് മറ്റു ഉത്സവങ്ങളില്‍ നിന്നും ശിവരാത്രി വ്യത്യസ്തമായി തോന്നുന്നത്...

ശിവരാത്രിയിലെ രണ്ടു പദങ്ങള്‍ - അതായത് 'ശിവന്‍ ' , 'രാത്രി' - സാരസമ്പുഷ്ടമാണ് ...ശിവന്‍ എന്നത് നിരാകാരനായ ഈശ്വരന്റെ നാമം...അത് ഈശ്വര സ്വരൂപത്തെയും കര്‍ത്തവ്യത്തെയും സൂചിപ്പിക്കുന്നു..ജടാ വല്‍ക്കലധാരിയായ ശങ്കരന്‍ സദായോഗത്തിലമര്‍ന്നു പൂര്‍ണ്ണതയിലേക്ക് യാത്ര ചെയ്യുന്ന യോഗിയുടെ പ്രതീകമാണ്...നിരാകാരനായ ശിവനാകട്ടെ സര്‍വ്വരുടെയും ധ്യാനത്തെ സ്വീകരിക്കുന്ന പരമാത്മാവിന്റെ പ്രതീകവും...നാശമില്ലാത്തവന്‍ എന്നും സര്‍വ്വമംഗളകാരിയെന്നും ശിവന് അര്‍ഥം കല്‍പ്പിക്കുന്നു. രാത്രിയെന്ന പദമാകട്ടെ , മനുഷ്യ മനസ്സുകളിലെ അഞ്ജാനാന്ധകാരത്തെ സൂചിപ്പിക്കുന്നു.. സര്‍വ്വഗുണങ്ങളും ശക്തികേന്ദ്രങ്ങളുമടങ്ങിയ തന്റെ യഥാര്‍ത്ഥ സ്വരൂപത്തിന്റെ തിരിച്ചരിവില്ലായ്മയാണ്‌ ഈ അജ്ഞാനം..

സ്വത്വത്തോടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവാതെ വരുമ്പോഴാണ് മനസ്സില്‍ പഞ്ചാവികാരങ്ങളുടെയും പകയുടെയും അസത്യത്തിന്റെയും അക്രമവാസനകളുടെയും കാളകൂട വിഷം നിറയുന്നത്...ഇവിടെയാണ്‌ ശിവചൈതന്യത്തിന്റെ പ്രസക്തി...ലോകത്തിന്റെ കാളകൂടവിഷം മുഴുവന്‍ സ്വീകരിച്ച് സത്യയുഗത്തിന്റെ സ്ഥാപനം നടത്താനുള്ള ശേഷിയും സാക്ഷാല്‍ ശ്രീപരമശിവന് മാത്രം സ്വന്തം....ഈശ്വരജ്ഞാനം ശ്രവിച്ച് ആന്തരികശുദ്ധീകരണം നടക്കുമ്പോള്‍ ധര്‍മ്മം പുനസ്ഥാപിക്കപ്പെടും ...കലിയുഗം നശിച്ച് സത്യയുഗപ്രഭാവം പുലരും...പ്രകൃതിയുടെ ഒരു മഹാശുദ്ധീകരണപ്രക്രിയയാണത്....കാളകൂട സമാനമായ മനോമാലിന്യങ്ങളെ ശിവനിലര്‍പ്പിച്ചു നരനില്‍നിന്നു നാരായണനും നാരിയില്‍നിന്നു ലക്ഷിമിയുമായിത്തീരാം....ജഗത് പിതാവായ മഹാദേവന്റെ പ്രീതിക്കാണ് ശിവരാത്രി ദിവസം ഉപവാസമെടുക്കുന്നത്...ദുര്‍വികാരങ്ങളായ കാമം ,ക്രോധം ,ലോഭം ,മോഹം , അഹങ്കാരം എന്നിവയുടെ ശാപത്തില്‍നിന്നു മുക്തമാകാനാണ് വൃതാനുഷ്ടാനം...കര്‍മ്മയോഗിയായി ജീവിക്കുക എന്നതാണ് യഥാര്‍ത്ഥ ഉപവാസംകൊണ്ടു ഉദേശിക്കുന്നത്...മനശുദ്ധിയാണ് സര്‍വ്വശ്രേഷ്ടമായിട്ടുള്ളത് ..ഇതിനു നമ്മള്‍ കഴിക്കുന്ന ഭക്ഷണമായും ബന്ധമുണ്ട്...സാത്വിക ഭക്ഷണമാണ് സാത്വിക ചിന്തയുടെ ആധാരം...ഉറക്കം കളഞ്ഞും ശിവനെ ഭജിക്കണമെന്നാണ് വിശ്വാസം...ശിവരാത്രി ദിവസം ശിവക്ഷേത്രങ്ങളില്‍ നടത്തുന്ന യാമപൂജ വളരെ വിശേഷപ്പെട്ടതാണ് ..രാത്രി എട്ടര ,പതിനൊന്ന് ,ഒന്നര,നാല് ,ആറര എന്നീ സമയങ്ങളിലാണ് യാമപൂജ നടത്താറുള്ളത്...ഒരു ശിവരാത്രിയില്‍ അഞ്ചു യാമപൂജകളില്‍ പങ്കെടുത്താല്‍ അത് ആയിരം സോമവാര വൃതം എടുക്കുന്നതിനു തുല്യമാണ് ...രാത്രി , വിശേഷാല്‍ അഭിഷേകം അര്‍ച്ചന .പൂജ എന്നിവയെല്ലാം നടത്തുന്നത് ഇടയ്ക്കവാദ്യത്തോടുകൂടിയാണ് ...എല്ലാ ദുഖങ്ങളും തീര്‍ത്തു ഗൃഹത്തില്‍ ശാന്തിയുണ്ടാവാന്‍ അന്നേദിവസം നാമജപത്തോടെ രാത്രി ഉറങ്ങാതെ ക്ഷേത്രാങ്കണത്തില്‍ കഴിഞ്ഞാല്‍ ഫലം സുനിശ്ചയം...

ശ്രീ പരമേശ്വരന് ശിവരാത്രിദിനം ചെയ്യേണ്ട പ്രധാന വഴിപാടുകളില്‍ ചിലതാണ് മഹാരുദ്രാഭിഷേകം ,ലക്ഷാര്‍ച്ചന,യാമപൂജ ,ദമ്പതിപൂജ തുടങ്ങിയവ... ആദ്ധ്യാത്മികഭൌതിക രോഗ ദുരിതങ്ങളുടെ മോചനത്തിനും ജാതകവശാലുണ്ടാകുന്ന കാലദോഷത്തിനും മറ്റും പരിഹാരമായാണ് മഹാരുദ്രാഭിഷേകം നടത്താറുള്ളത്..... പുഷ്പംകൊണ്ട് ദേവനെ പൂജിച്ച് മന്ത്രാദികളാല്‍ ലക്ഷാര്‍ച്ചന നടത്തിയാല്‍ അഭീഷ്ടസിദ്ധിയുണ്ടാകും...കുടുംബത്തിനും പുത്രകളത്രാധികള്‍ക്കും ക്ഷേമത്തിനും സമൃദ്ധിക്കും ജന്മദുരിതം അകറ്റി മനശാന്തി നേടി ഐക്യത്തോടെ ജീവിതം സമ്പൂര്‍ണ്ണമാക്കുവാന്‍ ഭക്ത്യാദരപൂര്‍വ്വം ചെയ്യുന്ന ഒരു കര്‍മ്മമാണ്‌ ദമ്പതിപൂജ..വിവാഹസങ്കല്‍പ്പത്തില്‍ "ഏക വിംശതികുലോദാരണായ " എന്നാ മന്ത്രത്തില്‍ ഇവര്‍ ഇരുപത്തൊന്നു ജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരാകട്ടെ എന്നാണു സങ്കല്പം...ദമ്പതിപൂജയ്ക്ക് ഏറ്റവും ശ്രേഷ്ടമായ സ്ഥലം ശ്രീപരമേശ്വരന്‍ പാര്‍വ്വതി സമേധം കുടികൊള്ളുന്ന ക്ഷേത്രമാണ്....ദമ്പതികള്‍ പുതുവസ്ത്രം ധരിക്കുന്നത് ഉത്തമമാണ് ...