"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
തുളസിത്തറ | ഹൈന്ദവം

തുളസിത്തറ

ഭാരതത്തിൽ മിക്ക ഹൈന്ദവ ഗൃഹങ്ങളിലും മുറ്റത്ത് തുളസിക്ക് പ്രത്യേകമായി തറയുണ്ടാക്കി നട്ടു വളർത്താറുണ്ട്, ഇതിനെയാണ് തുളസിത്തറ എന്നു പറയുന്നത്. ഭാരതത്തിൽ പല ഹൈന്ദവാചാരങ്ങളിലും തുളസിയില ഉപയോഗിച്ചുവരുന്നു. പൂജകൾക്കും മാല കോർക്കാനും ഉപയോഗിക്കുന്ന ഈശ്വരാംശവും ഔഷധഗുണവും ഒത്തുചേർന്ന ദിവ്യസസ്യമായി കരുതുകയും ചെയ്യുന്നു. ഈ തുളസീതറയെ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേറ്റ്‌ പ്രദക്ഷിണം വയ്ക്കണം സന്ധ്യക്ക്‌ തുളസിത്തറയിൽ തിരിവെച്ച്‌ ആരാധിക്കുകയും ചെയ്യാറുണ്ട്. ആരുടെ വീട്ടുവളപ്പിലാണോ തുളസി ധാരാളായി വളരുന്നത്‌ തീർത്ഥസമാനമായ ആ വീട്ടിൽ യമദൂതന്മാർ അടുക്കുകയില്ലെന്നും തുളസിമാല ധരിച്ചുകൊണ്ട്‌ പ്രാണൻ ത്യജിക്കുന്നവരെ സമീപിക്കുവാൻ യമദൂതന്മാർ ധൈര്യപ്പെടുകയില്ലെന്നും ഗരുഢപുരാണം വ്യക്തമാക്കുന്നു. തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച്‌ തുളസി മാഹാത്മ്യത്തിൽ ശ്രീ പരമശിവൻ പാർവ്വതീദേവിയോട്‌ വിവരിക്കുന്നുണ്ട്‌. തുളസീഭാഗവതം എന്ന്‌ പറയുന്നതാണ്‌ തുളസി മാഹാത്മ്യത്തിനടിസ്ഥാനം അതു പഠിച്ചനുഷ്ഠിക്കുവർ വിഷ്ണുലോകത്തിലെത്തും എന്നു വിശ്വസിക്കുന്നു. തുളസ്യുപനിഷത്തിലും തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച്‌ വ്യക്തമാക്കുന്നുണ്ട്‌. ‘ഏറെ സുഖഭോഗങ്ങളെ തരുന്നവളും വൈഷ്ണവിയും വിഷ്ണുവല്ലഭയും ജനന മരണങ്ങൾ ഇല്ലാതാക്കുന്നവളും കേവലം ദർശനത്താൽപോലും പാപനാശനവും, തൊഴുകമാത്രം ചെയ്താൽ പവിത്രത നൽകുന്നവളുമായും വിവരിക്കുന്നു. രാത്രിയിൽ തുളസി തൊടരുതെന്നും ഇതളുകൾ പറിക്കരുതെന്നും ഹൈന്ദവർ വിശ്വസിക്കുന്നു

നമസ്തുളസി കല്യാണി
നമോ വിഷ്ണുപ്രിയേ ശുഭേ
നമോ മോക്ഷ പ്രദേ ദേവി
നമ: സാപത് പ്രദായികേ

തുളസീ പാതു മാം നിത്യം
സര്‍വ്വാ പദ് ഭ്യോf പി സര്‍വ്വദാ
കീര്‍ത്തീതf പി സ്മൃതാ വാf പി
പവിത്രയതി മാനവം

നമാമി ശിരസാ ദേവീം
തുളസീം വിലസത്തനും
യാം ദൃഷ്ട്വാ പാവിനോ മര്‍ത്ത്യാ:
മുച്യന്തേ സര്‍വ്വ കില്ബിഷാത്

തുളസ്യാ രക്ഷിതം സര്‍വ്വം
ജഗദേത്ത് ചരാചരം
യാവിനിര്‍ ഹന്തി പാപാനി
ദൃഷ്ട്വാവാ പാപിഭിര്‍ന്നരൈ:

യന്‍മൂലേ സര്‍വ്വ തീര്ത്ഥാനി
യന്‍മദ്ധ്യേ സര്‍വ്വ ദേവതാ:
യദഗ്രേ സര്‍വ്വ വേദാശ്ച
തുളസീം താം നമാമ്യഹം

തുളസ്യാ നാപരം കിഞ്ചിത്
ദൈവതം ജഗതീതലേ
യാ പവിത്രിതോ ലോക
വിഷ്ണു സംഗേന വൈഷ്ണവ:

തുളസ്യാ: പല്ലവം വിഷ്ണോ
ശിരസ്യാരോപിതം കലൌ
ആരോപയതി സര്‍വ്വാണി
ശ്രേയാംസി പരമസ്തകേ

നമസ്തുളസി സര്‍വ്വജ്ഞേ
പുരുഷോത്തമ വല്ലഭേ
പാഹിമാംസര്‍വ്വ പാപേഭ്യ:
സര്‍വ്വ സംപത്ത് പ്രദായികേ

മുറ്റത്ത് തുളസിത്തറ നൽകേണ്ടതിന് പ്രത്യേക ദിക്കുകൾ വാസ്തുശാസ്ത്രത്തിൽ പറയുന്നില്ല. ദർശനം അനുസരിച്ച് തുളസിത്തറ വീടിന്റെ മുൻഭാഗത്താണ് വരേണ്ടത്.