"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ശാർക്കരദേവി ക്ഷേത്രം | ഹൈന്ദവം

ശാർക്കരദേവി ക്ഷേത്രം

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ദേവീ ക്ഷേത്രമാണ് ശാർക്കര ഭഗവതിക്ഷേത്രം. (Sarkaradevi Temple). ഇവിടത്തെ പ്രധാന പ്രതിഷ്ഠ ഭദ്രകാളി ആണ്. ചരിത്ര പ്രധാനമായ പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച ക്ഷേത്രമാണ് ഇത്. 1748 ൽ ഇവിടെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ പ്രസിദ്ധമായ കാളിയൂട്ട് ഉത്സവം ആദ്യമായി തുടങ്ങി. പ്രശസ്ത സിനിമാതാരമായിരുന്ന പ്രേം നസീർ ഇവിടെ ഒരിക്കൽ ആനയെ നടയിരുത്തിയത് വലിയ വാർത്താപ്രധാന്യം നേടിയിരുന്നു. ജടായുവിന്റെ ചിറകിന്റെ കീഴിലുള്ള സ്ഥലമെന്ന അര്‍ത്ഥത്തില്‍ ചിറിന്‍കീഴ്‌ ആണ്‌ ചിറയിന്‍കീഴ്‌ ആയത്‌. അതല്ല ഇവിടെ ധാരാളം ചിറകള്‍ ഉണ്ടായിരുന്നതായും ചിറയുടെ കീഴ്പ്രദേശമായതുകൊണ്ട്‌ ചിറയിന്‍കീഴ്‌ എന്ന്‌ പേര്‌ കിട്ടി എന്നും ഐതിഹ്യം. ക്ഷേത്രത്തിനടുത്ത്‌ അനന്തരചിറ കാണാം. ദേവി വടക്കോട്ട്‌ ദര്‍ശനമരുളുന്നു. ഭദ്രകാളി, ഗണപതി, വീരഭദ്രന്‍,യക്ഷി, നാഗം എന്നീ ഉപദേവന്മാര്‍ ഉണ്ട്‌..

ഐതിഹ്യം

കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രധാന പാതയായ പെരുവഴിയിലാണ് ശാർക്കര ദേശം സ്ഥിതിചെയ്യുന്നത്. അതുവഴി കടന്നു പോകുന്ന വഴിയാത്രക്കാർക്കു വിശ്രമത്തിനായി പണ്ട് അവിടെ വഴിയമ്പലമുണ്ടായിരുന്നു. ആലങ്ങാട്ട് (ആലുവ), ചെമ്പകശ്ശേരി (ആലപ്പുഴ) എന്നിവിടങ്ങളിലേക്കുള്ള ശർക്കര വ്യാപാരികൾ സ്ഥിരമായി തിരുവിതാംകൂറിലേക്ക് പോയിരുന്നതും ശാർക്കര വഴിയായിരുന്നു. ഒരിക്കൽ അതിലൊരു സംഘം ഇവിടെ വഴിയമ്പലത്തിൽ സന്ധ്യക്ക് വിശ്രമിച്ച് രാവിലെ യാത്രപുറപ്പെടാൻ തയ്യാറെടുക്കുമ്പോൾ ശർക്കരപ്പാത്രങ്ങളിലൊന്ന് ഇളകുന്നില്ലെന്ന് മനസ്സിലായി. വ്യാപരികൾക്ക് ശർക്കരപ്പാത്രം അവിടെ ഉപേക്ഷിക്കാനും കഴിഞ്ഞിരുന്നില്ല. പ്രശസ്തനായിരുന്ന കൃഷ്ണഭക്തൻ വില്വമംഗലത്തു സ്വാമിയാർ അവിടെ വരികയും അവരുടെ ദുഃഖനിവാരണം നടത്തിക്കൊടുക്കുകയും ചെയ്തു. ശർക്കരപ്പാത്രത്തിൽ ഉണ്ടായിരിക്കുന്ന ദേവി ചെതന്യമാണ് ഇതിനു കാരണമെന്നു അദ്ദേഹം മനസ്സിലാക്കി ആ ചെതന്യത്തെ ശർക്കരപാത്രത്തിൽ നിന്നും മാറ്റി കുടിയിരുത്തിയാണ് അദ്ദേഹം അവിടെ നിന്നും പോയത്.ശർക്കരകുടങ്ങളിൽ നിന്നും വില്വമംഗലത്തു സ്വാമിയാർ മാറ്റി പ്രതിഷ്ഠിച്ച ദേവി ചൈതന്യം പിന്നീട് ശാർക്കര ദേവിയായി മാറി. തിരുവിതാംകൂർ രാജാക്കന്മാരുടെ സഹായത്തോടെ ദേവിക്ഷേത്രം നിർമ്മിക്കുകയും അവിടുത്തെ പ്രതിഷ്ഠ ശാർക്കര ഭഗവതിയായും ക്ഷേത്രം ശാർക്കര ക്ഷേത്രമായും പിന്നീട് അറിയപ്പെട്ടു.

പൂജകൾ

ഇവിടുത്തെ പുജവിധികൾ രാവിലെ 4 മണിക്ക് മുതൽ തുടങ്ങുന്നതാണ്.

രാവിലെ :

4:00 - നടതുറപ്പ്, നിർമ്മാല്യ ദർശനം
4:30 - അഭിഷേകം
5:00 - നിർമ്മാല്യം; ഗണപതി ഹോമം
6 :00 - പന്തീരടി പൂജ
6 :30 - നിവേദ്യവും ശീവേലിയും
7 :30 - ഉഷ പൂജ
10 :30 - ഉച്ച പൂജയും ശീവേലിയും
11 :30 - നട അടപ്പ്

വൈകിട്ട് :

5 :00 - നട തുറപ്പ്
6 :30 - ദീപാരാധന
7 :45 - അത്താഴപൂജയും ശീവേലിയും
8 :00 - നട അടപ്പ്

വിശേഷദിവസങ്ങൾ

* എല്ലാ വർഷവും ചിങ്ങം ഒന്നിന് സർവ്വൈശ്വര്യ പൂജ നാട്ടുകാരെല്ലാം ഒത്തു ഒരുമിച്ചു നടത്തുന്നു.* തുലാമാസത്തിൽ ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി മഹോത്സവം സംഗീത സദസ്സായി ആഘോഷിച്ചു, അവസാന ദിവസം കുട്ടികളുടെ വിദ്യാരംഭം നടത്തുന്നു.* വൃശ്ചികം ഒന്നാം തീയതി മുതൽ നാല്പത്തൊന്നു ദിവസം മണ്ഡലകാല ഉത്സവം, ഓരോ കുടുംബകാർ നടത്തുന്നു. ഈ ദിവസങ്ങളിൽ വിവിധ കലാപരുപാടികളും ചുറ്റു വിളക്കും കരിമരുന്നു പ്രയോഗവും ഉണ്ടായിരിക്കുന്നതാണ്.* കുംഭമാസത്തിലെ മൂന്നാമത്തെ അല്ലെങ്കില്‍ അവസാനത്തെ വെള്ളിയാഴ്ചയാണ്‌ പ്രസിദ്ധമായ കാളിയൂട്ട്‌ ഉത്സവം. ഒരിയ്ക്കല്‍ കായംകുളം രാജാവുമായുള്ള യുദ്ധത്തിന്‌ പുറപ്പെട്ടമാര്‍ത്താണ്ഡവര്‍മ മഹാരാജാവ്‌ യുദ്ധത്തില്‍ ജയിച്ചാല്‍ ദേവിക്ക്‌ കാളിയൂട്ട്‌ നടത്താംമെന്ന്‌ നേര്‍ന്നു. യുദ്ധത്തില്‍ ജയിച്ച രാജാവ്‌ ഏര്‍പ്പെടുത്തിയ വഴിപാടാണ്‌ കാളിയൂട്ട്‌. അതോടെ ഉത്തരമലബാറില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ അനുഷ്ണ്‍ജാനകലാരൂപത്തിന്‌ തെക്കന്‍ കേരളത്തിലും പ്രചാരം കിട്ടി. ക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ കുളത്തിലാണ്‌ കാളിയൂട്ട്നടക്കുക. കുറി കുറിക്കലാണ്‌ ആദ്യചടങ്ങ്‌. കാളിയൂട്ടിനുള്ള ദിവസം കുറിക്കുന്ന ചടങ്ങാണ്‌ കുറി കുറിക്കല്‍ എന്നത്‌. തുടര്‍ന്ന്‌ കുരുത്തോലയാട്ടം, നാരദന്‍പുറപ്പാട്‌, ഐരാണി പുറപ്പാട്‌, മുടിയഴിച്ചില്‍, നിലത്തില്‍ പോര്‌, ദാരികനിഗ്രഹം. ശാര്‍ക്കര മീനഭരണിക്കും പ്രശസ്തി. കുംഭമാസത്തിലെ അശ്വതി നാളില്‍ കൊടികയറി ഭരണിനാളില്‍ ആറാട്ടോടെ ഉത്സവം സമാപിക്കും. * കർക്കിടക മാസത്തിൽ നിറപുത്തരി മഹോത്സവം നടക്കും