"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
വാഴപ്പള്ളി ഗണപതിയപ്പം | ഹൈന്ദവം

വാഴപ്പള്ളി ഗണപതിയപ്പം

കേരളത്തിലെ ചരിത്രപ്രസിദ്ധമായ വാഴപ്പള്ളി മഹാശിവക്ഷേത്രത്തിലെ ഗണപതിക്ഷേത്രത്തിൽ നിത്യവുമുള്ള നിവേദ്യമാണ് വാഴപ്പള്ളി ഗണപതിയപ്പം. വാഴപ്പള്ളി ഒറ്റയപ്പം എന്നും അറിയപ്പെടുന്നു. പഴയ തിരുവിതാംകൂർ നാണയമായിരുന്ന പണം എന്ന നാണയമാണ് ഇതിന്റെ അളവായി ഇന്നും കണക്കാക്കുന്നത്. വാഴപ്പള്ളി മഹാഗണപതി പ്രതിഷ്ഠയുമായി ബന്ധപ്പെട്ടതാണ് ഗണപതിയപ്പത്തിന്റെ ഉത്ഭവ ഐതിഹ്യം. വാഴപ്പള്ളിയിലെ തന്ത്രിയായിരുന്ന തരണല്ലൂർ നമ്പൂതിരി ശിവപ്രതിഷ്ഠക്കുവേണ്ടി തയ്യാറാക്കിവെച്ചിരുന്ന കലശമാണ് മാറി ഗണപതിക്ക് ആടിയതത്രേ. മൂത്രശങ്കമൂലം കലശസമയത്ത് ശിവക്ഷേത്രത്തിനുള്ളിൽ തന്ത്രിക്ക് കടക്കാൻ പറ്റാതെ വരുകയും, തത്സമയം പരശുരാമൻ ശിവപ്രതിഷ്ഠ നടത്തി അഭിഷേകം ചെയ്തുവെന്നു ഐതിഹ്യം. ഉപയോഗിക്കാനാവാതെവന്ന ആ കലശം ഇലവന്തി തീർത്ഥക്കരയിൽ ഗണപതി സങ്കല്പത്തിൽ പ്രതിഷ്ഠനടത്തി കലശാഭിഷേകം ചെയ്തുവത്രെ. സ്വയംഭൂവായ ഗണപതി പ്രതിഷ്ഠയ്ക്കു മുൻപിൽ അന്ന് ആദ്യമായി നേദിച്ചത് ഈ ഒറ്റയപ്പം ആയിരുന്നു.