"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
സാളഗ്രാമം | ഹൈന്ദവം

സാളഗ്രാമം

വിഷ്ണുവിന്റെ പ്രതിമ നിർമ്മിക്കുന്ന കല്ലാണ് സാളഗ്രാമം. ചക്രചിഹ്നങ്ങളോടുകൂടിയ സാളഗ്രാമം പൂജിക്കുന്ന മനുഷ്യന് പിന്നീട് ജന്മമെടുക്കേണ്ടിവരില്ലെന്നും അവർ സർവ്വഗുണങ്ങളും തികഞ്ഞവരായി തീരുന്നുവെന്നുമാണ്‌ ഹിന്ദുക്കളുടെ വിശ്വാസം.

പത്തൊൻപത് വിധത്തിലുള്ള സാളഗ്രാമങ്ങളുണ്ട് ‍-

ലക്ഷ്മിനാരായണം, ലക്ഷ്മിജനാർദ്ദനം,രഘുനാഥം, വാമനം, ശ്രീധരം, ദാമോദരം, രണരാമം, രാജരാജേശ്വരം, അനന്തം, മധുസൂദനം,സുദർശനം, ഗദാധരം, ഹയഗ്രീവം, നരസിംഹം, ലക്ഷ്മീനരസിംഹം, വാസുദേവം, പ്രദ്യുമ്നം, സങ്കർഷണം, അനിരുദ്ധം എന്നിങ്ങനെ.

മഹാവിഷ്ണുവിന്റെ അവതാരം എന്നു വിശ്വസിക്കപ്പേടുന്ന കല്ലുകൾ. ശാസ്ത്രദൃഷ്ടിയിൽ അമോണൈറ്റ്‌ കല്ലുകളാണിവ. കടലിനടിയിൽ ടെതിസ്‌ എന്ന ജുറാസിക്‌ യുഗത്തിൽ കാണപ്പെട്ടിരുന്ന ചുരുൾ പോലുള്ള ഫോസിലുകൾ(അശ്മകങ്ങൾ) ആണിവ. 1940-ൽ‌ സ്വാമി പ്രണവാനന്ദജി ഹിമാലയത്തിലെ കുടി എന്ന ഗ്രാമത്തിൽ നിന്നും ശേഖരിച്ച നിരവധി സാളഗ്രാമങ്ങളെ പഠനവിധേയമാക്കി.ബനാറസ്‌ സർവ്വകലാശാല സ്വാമിജിക്കു ഡോക്റ്ററേറ്റ്‌ നൽകി.ടിങ്കർ, ലിപു, കങ്കർ-ബിങ്കർ,നീതി എന്നീ ചുരങ്ങളിലും സാളഗ്രാമങ്ങൾ കാണപ്പെടുന്നു. പാലാഴിമഥനത്തിൽ അസുരന്മാർ തട്ടിക്കൊണ്ടു പോയ അമൃത്‌ തിരിച്ചെടുക്കാൻ മോഹിനി വേഷം പൂണ്ട മഹാവിഷ്ണുവിൽ പരമ ശിവൻ പുത്രോൽപാദനം നടത്തിയതിനെത്തുടർന്നു മോഹിനി ഛർദ്ദിച്ചപ്പോൾ ‍കണ്ടക(ഗണ്ഡക) എന്ന നദി ഉണ്ടായി. അതിൽ വജ്രദന്തം എന്ന പ്രാണികളും. അവ കളിമണ്ണുകൊണ്ടു കൂടുണ്ടാക്കി നദീതീരത്തു താമസ്സിച്ചു.വെള്ളപ്പൊക്കത്തിൽ പ്രാണികൾ നശിച്ചാലും ഉറപ്പേറിയ കൂടുകൾ നശിക്കില്ല. അവയുടെ നടുവിൽ ശ്രേഷ്ട ചിഹ്നങ്ങൾ രൂപപ്പെടും. വിഷ്ണുവിന്റെഛർദ്ദിയിൽ നിന്നുണ്ടായ ഈ കൂടുകളാണ്‌ സാളഗ്രാമങ്ങൾ.ശിവനും സൃഷ്ടിയിൽ പങ്കുള്ളതിനാൽ ശിവപൂജക്കും സാളഗ്രാമങ്ങൾ ഉപയോഗിക്കും സാളഗ്രമിൽ ഒരു ദ്വാരം കാണും.അതിലൂടെ നോക്കിയാൽ ഉള്ളിൽസർപ്പിള രേഖ കാണാം. അതിന്റെ എണ്ണവും സ്വഭാവവും അനുസരിച്ച്‌ ദശാവതാരങ്ങളിൽ ഏതിനെയാണു സൂചിപ്പിക്കുന്നതെന്നു മനസ്സിലാക്കാം