"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
വിനായക ചതുർത്ഥി | ഹൈന്ദവം

വിനായക ചതുർത്ഥി

ഭാദ്രമാസത്തിലെ (ചിങ്ങം ) വെളുത്ത പക്ഷ ചതുര്‍ഥി (കറുത്തവാവ് കഴിഞ്ഞു നാലാം ദിവസം ) യാണ് ഗണപതിയുടെ ജന്മദിനം എന്ന് കരുതപ്പെടുന്ന വിനായക ചതുര്‍ഥി ..! ഗണേശചതുര്‍ഥി എന്നും അത്തംചതുര്‍ഥി എന്നും ഈ ദിവസം അറിയപ്പെടുന്നു ..! ഗണപതി എന്ന സങ്കല്പം തന്നെ വളരെ വിശാലമായ തലത്തില്‍ ഉള്ളതാണ് ..! എല്ലാവരും വിശ്വസിക്കുന്നത് ഗണപതി ശിവ -പാര്‍വതി മാരുടെ പുത്രന്‍ എന്നാണ്.! എന്നാല്‍ മഹാഗണപതി വേറെയുണ്ട് ..!" മഹാ -ഗണേശ -നിര്‍ഭിന്ന വിഘ്നയന്ത്ര പ്രഹര്‍ഷിതായെ നമ" എന്ന് ലളിതാ സഹസ്രനാമത്തില്‍ പറഞ്ഞിരിക്കുന്ന മഹാഗണേശന്‍ ശിവ പുത്രനല്ല..! ബ്രഹ്മാണ്ട പുരാണത്തിലെ ലളിതോപാഖ്യാനത്തില്‍ ഭാണ്ടാസുരനെ കൊല്ലാന്‍ ദേവി അവന്‍റെ സൈന്യത്തെ തകര്‍ക്കുന്നതിന് ഗണപതിയെ അയയ്ക്കുന്നു ..! അന്ന് ശിവ -പാര്‍വതിമാര്‍ കണ്ടുമുട്ടിയിട്ടെയില്ല ..! പിന്നെ ആരാണ് ഗണപതി ..? നാനൂറ്റി മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം ഉള്‍ക്കൊള്ളുന്ന മഹാദേവന്‍ ആണ് ഗണപതി ..! ചുരുക്കത്തില്‍ ഗണപതി എന്നത് പ്രപഞ്ച സങ്കല്പം ആണ് ..! തലയ്ക്ക് ചേരാത്ത ഉടലും ,ഉടലിനു ചേരാത്ത വയറും ,വയറിനു ചേരാത്ത കാലും ,,ശരീരത്തിന് ചേരാത്ത വാഹനവും എല്ലാം ഗണപതിയുടെ മാത്രം പ്രത്യേകതയാണ് ..! പരസ്പ്പരം ചേരാത്ത അനേകം വസ്തുക്കളുടെ കൂട്ടമാണ്‌ പ്രപഞ്ചം ..! അത് തന്നെ ഗണപതി ..!ദേവ -മനുഷ്യ -മൃഗ -പക്ഷി -വൃക്ഷ -ഗണ ങ്ങളുടെ പതി അഥവാ നാഥന്‍ എന്ന അര്‍ത്ഥമാണ് ഗണപതി എന്ന വാക്കുകൊണ്ട് ഉദേശിക്കുന്നത് ..! വിനായക ചതുര്‍ഥി ഭാരതം ഒട്ടാകെ ആഘോഷിക്കുന്നു ..! ബ്രഹ്മവൈവര്‍ത്ത പുരാണം ,ഗണേശപുരാണം എന്നിവയില്‍ ഇത് പറയുകയും ചെയ്യുന്നു ..! ഈ ദിവസം ചന്ദ്രനെ കാണരുത് എന്നാണ് സങ്കല്പം.

ഒരിക്കല്‍ പിറന്നാള്‍ ദിവസം വയര്‍ നിറയെ മോദകം കഴിച്ചിട്ട് എഴുനേല്‍ക്കുമ്പോള്‍ വീഴാന്‍ ഇടയായ ഗണപതി ഭഗവാനെ ചന്ദ്രന്‍ കളിയാക്കി എന്നും ..അന്നുമുതല്‍ ഈ ദിവസം ചന്ദ്രനെ കാണുന്നവര്‍ക്ക് മാനഹാനി ഉണ്ടാകുമെന്ന് ഭഗവാന്‍ ശപിച്ചു എന്നും പുരാണം പറയുന്നു ..! ഭഗവാന്‍ ശ്രീകൃഷ്ണന്‍ പോലും ഈ ദിവസം ചന്ദ്രനെ കണ്ടത്തിന്‍റെഫലമാണ് സ്യമന്തകം മോഷ്ട്ടിച്ചു എന്ന പേരുദോഷം ഉണ്ടാകാന്‍ കാരണം എന്ന് പുരാണത്തില്‍ പറയുന്നു ..! ഗണപതി പൂജയും ഹോമവും നടത്തി അതിനു പരിഹാരം കൃഷ്ണന്‍ കണ്ടു എന്നുമുണ്ട് ..! വടക്കേ ഇന്ത്യയില്‍ ആണ് ഈ ദിനം വിപുലമായി ആഘോഷിക്കുന്നത് ..! സിദ്ധി വിനായക പൂജ ,ദാനം ,സദ്യ ,കലാപരിപാടികള്‍ ,വിഗ്രഹ നിമഞ്ജനം ,,ഇങ്ങനെ വലിയ ആഘോഷങ്ങള്‍ നമുക്കറിയാം ..! എന്തായാലും വിനായകനെ സ്തുതിക്കുക എന്നത് പ്രപഞ്ചത്തെ സ്തുതിക്കുക എന്നത് തന്നെയാണ് ..!!