"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
കുടപ്പനക്കുന്ന് മഹാദേവക്ഷേത്രം | ഹൈന്ദവം

കുടപ്പനക്കുന്ന് മഹാദേവക്ഷേത്രം

കേരളത്തിലെ തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് കുടപ്പനക്കുന്ന് കുന്നത്ത് മഹാദേവക്ഷേത്രം. കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്നതുകൊണ്ടാവാം കുന്നത്ത് ക്ഷേത്രം എന്നും, നൂറ്റെട്ട് ശിവാലയ നാമാവലിയിൽ കുന്നപ്രം എന്നും പറഞ്ഞിരിക്കുന്നത്. പരശുരാമൻ ശിവലിംഗപ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് കുടപ്പനകുന്ന് മഹാദേവക്ഷേത്രം.

ഉപദേവന്മാർ

ഗണപതി
ശ്രീദേവി
ശാസ്താവ്

ക്ഷേത്രത്തിൽ എത്തിചേരാൻ

തിരുവനന്തപുരത്തുനിന്നും പേരൂർക്കട - മണ്ണന്തല റൂട്ടിൽ കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനു സമീപത്തായാണ് ഈ ക്ഷേത്രം നിലനിൽക്കുന്നത്. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനാണ്.