"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
അംഗിരസ്സ് | ഹൈന്ദവം

അംഗിരസ്സ്

ഭാരതീയ പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ബ്രഹ്മാവിന്റെ മാനസപുത്രനായ മഹർഷിയാണു അംഗിരസ്സ്. (अंगिरस्) അഥർവ്വവേദത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളാണ് അംഗിരസ്സ് എന്ന് ഹിന്ദു ധർമ്മശാസ്ത്രം വിശ്വസിക്കുന്നു. അഥർവമുനിയുമൊത്താണ്‌ ഇദ്ദേഹം അഥർവ്വവേദം നിർമ്മിച്ചതെന്ന്‌ കരുതുന്നു. ഇദ്ദേഹം സപ്തർഷിമാരിൽ ഒരാളാണെന്നും വിശ്വസിക്കുന്നവരുണ്ട്. ആഗ്നേയി (അഗ്നികന്യക) യുടെ ഗർഭത്തിൽനിന്നു ജനിച്ചവൻ എന്ന അർത്ഥത്തിലാണ് അംഗിരസ്സ് എന്ന പേരുണ്ടായത്. 'അംഗാര' (തീക്കനൽ) ത്തിൽനിന്ന് ഉദ്ഭവിച്ചവനാകയാൽ അംഗിരസ്സ് എന്ന പേരു സിദ്ധിച്ചുവെന്നും വേറൊരു കഥയും പ്രചാരത്തിലുണ്ട്.

അര്‍ജുനന്റെ ജനന സമയത്തും ഭീഷ്മരുടെ ശരശയനവേളയിലും ഇദ്ദേഹം സന്നിഹിതനായിരുന്നതായി മഹാഭാരതത്തിൽ പറയുന്നു. ദക്ഷപുത്രിമാരായ ശിവ, സ്മൃതി, ശ്രദ്ധ, സ്വധ എന്നിവർ ഇദ്ദേഹത്തിന്റെ ഭാര്യമാരാണ്. ശുഭ എന്നൊരു ഭാര്യയിലുണ്ടായ സന്താനങ്ങളത്രേ ബൃഹസ്പതി എന്ന പുത്രനും ഭാനുമതി, രാഗ, സിനീവാലി, അർച്ചിഷ്മതി, ഹവിഷ്മതി, മഹിഷ്മതി, മഹാമതി, കുഹു എന്ന എട്ടുപുത്രിമാരും. ഉതഥ്യൻ, മാർക്കണ്ഡേയൻ എന്നു രണ്ടു പുത്രൻമാർ കൂടി അംഗിരസ്സിനുണ്ടായിരുന്നതായി പുരാണങ്ങളിൽ കാണുന്നു. അപുത്രനായ രഥീതരൻ എന്ന ക്ഷത്രിയന്റെ ഭാര്യയിൽ ഇദ്ദേഹം ബ്രഹ്മതേജസ്സുളള പുത്രൻമാരെ ജനിപ്പിച്ചതായും കഥയുണ്ട്. അംഗിരസ്സും അഥർവനും പരസ്പരം ഗാഢബന്ധമുണ്ടായിരുന്ന രണ്ടു ഗോത്രങ്ങളുടെ തലവൻമാരാണ്. ഇവരുടെ പിൻഗാമികളെ പൊതുവിൽ അഥർവാംഗിരസൻമാർ എന്നു വിളിച്ചുവന്നു. ആംഗിരസൻമാരെ അഗ്നിയോടും യാഗകർമങ്ങളോടും ബന്ധപ്പെടുത്തിയുളള പരാമർശം വൈദികസാഹിത്യത്തിൽ പലേടത്തും കാണാം. അവർ വിദേഹരാജാക്കൻമാരുടെയും വൈശാലിരാജാക്കൻമാരുടെയും വംശപുരോഹിതൻമാരായിരുന്നിട്ടുണ്ട്. ഉതഥ്യൻ, മാർക്കണ്ഡേയൻ, ദീർഘതമസ്സ്, ഘോരൻ എന്നിവർ അംഗിരസ്സിന്റെ വംശത്തിലെ ചില സുഗൃഹീതനാമാക്കളാണ്. ബൃഹസ്പതിചക്രത്തിൽപ്പെട്ട അറുപതു വർഷങ്ങളിൽ ആറാമത്തേതിന് ആംഗിരസമെന്ന് പറയുന്നു. അംഗിരസ്സ് എന്നപേരിൽ ഒരു സ്മൃതികാരനും ജ്യോതിഃശാസ്ത്രജ്ഞനും ഉണ്ട്. അംഗിരസ്സ് എന്നപദം ബൃഹസ്പതിയുടെയും അഗ്നിയുടെയും പര്യായവുമാണ്.

അം‌ഗിരസ്സ് മഹർഷിക്കു കല്പിച്ചു കൊടുത്തിരിക്കുന്ന ചില വിശേഷണങ്ങൾ ഇവയാണു:
.........................................................................................................................................................
1. ഇരുപത്തൊന്നു പ്രജാപതികളിൽ ഒരാൾ

2. സപ്തർഷികളിൽ ഒരാൾ;

3. പിതൃക്കളുടെയും ദേവൻമാരുടെയും പുരോഹിതൻ;

4. യാഗാധീശനായും ചിലപ്പോൾ അഗ്നിപിതാവായും

5. ശ്രുതികളിൽ പരാമൃഷ്ടൻ;

6. അനേകം വേദസൂക്തങ്ങളുടെ കർത്താവ്;

7. മേരുവിൽ ശിവപാർവതിമാരെ ശുശ്രൂഷിച്ച മഹർഷികളിൽ ഒരാൾ.

അർജുനന്റെ ജനന സമയത്തും ഭീഷ്മരുടെ ശരശയനവേളയിലും ഇദ്ദേഹം സന്നിഹിതനായിരുന്നതായി മഹാഭാരതത്തിൽ പറയുന്നു. ദക്ഷപുത്രിമാരായ ശിവ, സ്മൃതി, ശ്രദ്ധ, സ്വധ എന്നിവർ ഇദ്ദേഹത്തിന്റെ ഭാര്യമാരാണ്. ശുഭ എന്നൊരു ഭാര്യയിലുണ്ടായ സന്താനങ്ങളത്രേ ബൃഹസ്പതി എന്ന പുത്രനും ഭാനുമതി, രാഗ, സിനീവാലി, അർച്ചിഷ്മതി, ഹവിഷ്മതി, മഹിഷ്മതി, മഹാമതി, കുഹു എന്ന എട്ടുപുത്രിമാരും. ഉതഥ്യൻ‍, മാർക്കണ്ഡേയൻ എന്നു രണ്ടു പുത്രൻമാർ കൂടി അംഗിരസ്സിനുണ്ടായിരുന്നതായി പുരാണങ്ങളിൽ കാണുന്നു. അപുത്രനായ രഥീതരൻ എന്ന ക്ഷത്രിയന്റെ ഭാര്യയിൽ ഇദ്ദേഹം ബ്രഹ്മതേജസ്സുളള പുത്രൻമാരെ ജനിപ്പിച്ചതായും കഥയുണ്ട്. അംഗിരസ്സും അഥർവനും പരസ്പരം ഗാഢബന്ധമുണ്ടായിരുന്ന രണ്ടു ഗോത്രങ്ങളുടെ തലവൻമാരാണ്. ഇവരുടെ പിൻഗാമികളെ പൊതുവിൽ 'അഥർവാംഗിരസൻമാർ' എന്നു വിളിച്ചുവന്നു. ആംഗിരസൻമാരെ അഗ്നിയോടും യാഗകർമങ്ങളോടും ബന്ധപ്പെടുത്തിയുളള പരാമർശം വൈദികസാഹിത്യത്തിൽ പലേടത്തും കാണാം. അവർ വിദേഹരാജാക്കൻമാരുടെയും വൈശാലി രാജാക്കൻമാരുടെയും വംശപുരോഹിതൻമാരായിരുന്നിട്ടുണ്ട്. ഉതഥ്യൻ, മാർക്കണ്ഡേയൻ, ദീർഘതമസ്സ്, ഘോരൻ എന്നിവർ അംഗിരസ്സിന്റെ വംശത്തിലെ ചില സുഗൃഹീതനാമാക്കളാണ്. ബൃഹസ്പതിചക്രത്തിൽപ്പെട്ട അറുപതു വർഷങ്ങളിൽ ആറാമത്തേതിന് ആംഗിരസമെന്ന് പറയുന്നു. അംഗിരസ്സ് എന്നപേരിൽ ഒരു സ്മൃതികാരനും ജ്യോതിഃശാസ്ത്രജ്ഞനും ഉണ്ട്. അംഗിരസ്സ് എന്നപദം ബൃഹസ്പതിയുടെയും അഗ്നിയുടെയും പര്യായവുമാണ്.