"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
പത്മവ്യൂഹം - ചക്രവ്യൂഹം | ഹൈന്ദവം

പത്മവ്യൂഹം - ചക്രവ്യൂഹം

മുന്‍‌കൂട്ടിയുള്ള പടയൊരുക്കങ്ങളും സേനാവിന്യാസങ്ങളും പ്രത്യക്ഷത്തിലുണ്ടാവാത്ത സൈനികവിന്യാസമാണ് പത്മവ്യൂഹം. വിശദമായി പറഞ്ഞാല്‍ " കൂമ്പടയുവാന്‍ തുടങ്ങുന്ന ഒരു താമരയുടെ രൂപത്തിലാണു് സേനാവിന്യാസം. ലക്ഷ്യത്തിലെത്തും തോറും താമരയുടെ ഉള്ളിലേക്കുള്ള പ്രവേശനം ചെറുതായി വരുന്ന രീതിയില്‍ പടനീക്കവും. ഭൃംഗം എപ്രകാരം അടഞ്ഞുപോയ താമരയുടെ ഉള്ളില്‍ പെടുന്നുവോ അപ്രകാരം എതിരാളിയെ ബന്ധനസ്ഥനാക്കുന്ന
യുദ്ധതന്ത്രം " . അകവും പുറവും ഒരേ സമയം ഒരു ഭ്രമണപഥത്തിലെന്നോണം മഹാരഥികള്‍ അവരവരുടെ യുദ്ധസ്ഥാനങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന സേനാവിന്യാസമാണു ചക്രവ്യൂഹം. യുദ്ധമുന്നണിയിലുള്ള ഒരു മഹാരഥനെ പിന്‍‌വലിച്ചു മറ്റൊരാള്‍ക്കു് എളുപ്പം പകരക്കാരനാവാം എന്നുള്ളതാണു പ്രധാന നേട്ടം. എതിരാളികള്‍ ഒരേ ദിശയില്‍ യുദ്ധം ചെയ്യുവാന്‍ നിര്‍ബന്ധിതരാകുകയും, വ്യൂഹം ചമച്ചവര്‍ക്കു തങ്ങളുടെ ഡിഫന്‍സീവ് പൊസിഷനിലുള്ളവരെ വേഗത്തില്‍ മാറ്റിക്കൊണ്ടു യുദ്ധമുന്നണി എല്ലായ്‌പ്പോഴും സജീവമാക്കി നിലനിര്‍ത്തുകയും ചെയ്യാം. ഇതുകൊണ്ടുതന്നെ ചക്രവ്യൂഹം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞാല്‍ അതു ഭേദിക്കുന്നതു ദുഷ്കരമായ ഒരു പ്രവര്‍ത്തിയുമാകുന്നു. ചക്രവ്യൂഹത്തിനുള്ളിലും പുറമെ നടക്കുന്നതിനു സമാനമായ നീക്കങ്ങളാണ് നടക്കുന്നതു്. ഇവിടെ വ്യൂഹത്തിനകത്തു ബന്ധിക്കപ്പെട്ട യോദ്ധാവിനു അവിശ്രമം മാറിമാറിവരുന്ന എതിരാളികളോടും സ്ഥിരമായി ദ്വന്ദം സ്വീകരിക്കേണ്ടിവരുന്നു. ഒരേ സമയം ഒന്നില്‍ കൂടുതല്‍ പേര്‍ ആക്രമിക്കുകയില്ലെന്നതുകൊണ്ടും, പിന്നില്‍ നിന്നുള്ള ആക്രമണങ്ങള്‍ ഒഴിവാക്കുന്നതും കാരണം ചക്രവ്യൂഹം അധാര്‍മ്മികവുമല്ല. ഒരാള്‍ക്കു പലപേര്‍ എതിരാളികളായി വരുന്നതിന്റെ ക്രൂരതയുണ്ടെന്നുമാത്രം.

ഒരു അക്ഷൌഹിണിയുടെ സംഘ്യാബലം

തേരുകള്‍ – 21870
ആനകള്‍ – 21870
കുതിരകള്‍ – 65610
കാലാള്‍പ്പട – 109350