"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ഭാഗവതം വായിക്കേണ്ട വിധം | ഹൈന്ദവം

ഭാഗവതം വായിക്കേണ്ട വിധം

അതിരാവിലെ കുളി കഴിഞ്ഞ് ഭഗവാനെ പൂജിച്ച്‌ പൂക്കള്‍ കൊണ്ട്‌ ഭാഗവതത്തെ അര്‍ച്ചന ചെയ്യുക. എന്നിട്ട്‌ ഓം നമോ ഭഗവതേ വാസുദേവായ എന്ന പവിത്രമന്ത്രമോ ഓം ക്ലിം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ സ്വാഹ എന്ന മന്ത്രമോ നൂറ്റിയെട്ടു തവണ ഉരുവിടണം. എന്നിട്ട്‌ ഈ മന്ത്രം ചൊല്ലുക.

ഓം അസ്യ ശ്രീമദ്‌ ഭാഗവതാഖ്യ സ്തോത്ര മന്ത്രസ്യ നാരദ ഋഷിഃ
ബൃഹതീ ഛന്ദഃ ശ്രീകൃഷ്ണ പരമാത്മ ദേവതാ
ബ്രഹ്മബീജം ഭക്തിഃ ശക്തിഃ ജ്ഞാന വൈരാഗ്യകീലകം
മമ ശ്രീമദ്‌ ഭഗവത്‌ പ്രസാദ സിദ്ധ്യര്‍ത്ഥം പാഥേ വിനിയോഗഃ

ഓരോ അവയവങ്ങളും കൈ തൊട്ടു കൊണ്ട്‌ ഇങ്ങിനെ ചൊല്ലുകഃ
********************************************************
ഓം ക്ല‍ാം ഹൃദയായ നമഃ - ഹൃദയം
ഓം ക്ലിം ശിരസേ സ്വാഹഃ - ശിരസ്സ്‌
ഓം ക്ലും ശിഖയേ വശത്‌ - ശിഖ
ഓം ക്ലൈം കവചായ ഹും - ഭുജങ്ങള്‍ മറ്റേ കയ്യുകൊണ്ട്‌
ഓം ക്ലൗം നേത്രത്രയായ വൗശത്‌ - കണ്ണുകള്‍ മോതിരവിരലുകൊണ്ടും ചൂണ്ടുവിരലുകൊണ്ടും നെറ്റിമദ്ധ്യം നടുവിരല്‍കൊണ്ടും തൊടുക
ഓം ക്ലാഃ അസ്ത്രായ ഫട്ട് - മൂന്നു തവണ കൈയടിക്കുക
ഓം ക്ല‍ാം അംഗുഷ്ടാഭ്യ‍ാം നമഃ - ചൂണ്ടുവിലരുകള്‍ തളള വിരലുകളും തൊടുക
ഓം ക്ലിം തര്‍ജനീഭ്യ‍ാം നമഃ - തളളവിരലു കൊണ്ട്‌ ചൂണ്ടുവിരല്‍ തൊടുക
ഓം ക്ലും മദ്ധ്യമാഭ്യ‍ാം നമഃ - നടുവിരല്‍ തൊടുക
ഓം ക്ലൈം അനാമികാഭ്യ‍ാം നമഃ - മോതിരവിരല്‍ തൊടുക
ഓം ക്ലൗം കനിഷ്തി കാഭ്യ‍ാം നമഃ - ചെറുവിരല്‍ തൊടുക
ഓം ക്ലാഃ കരതല കരപ്രഷ്ടാഭ്യ‍ാം നമഃ - കൈതലങ്ങള്‍ കൈപ്പുറങ്ങളിലുരസുക.

ധ്യാനം
******
കസ്തൂരീ തിലകം ലലാട പതലേ വക്ഷസ്ഥലേ കൗസ്തുഭം
നാസാഗ്രേ വര മൗക്തികം കരതലേ വേണും കരേ കങ്കണം
സര്‍വ്വ‍ാംഗേ ഹരി ചന്ദനം സുലലിതം കണ്ഠേ ച മുക്താവലീ
ഗോപസ്ത്രീ പരിവേഷ്ടിതോ വിജയതേ ഗോപാല ചൂഡാമണിഃ
അസ്തി സ്വസ്തരുണീ കരാഗ്രവിഗലത്‌ കല്‍പ പ്രസൂനാപ്ലുതം
വസ്തു പ്രസ്തുത വേണുനാദ ലഹരീ നിര്‍വ്വാണ നിര്‍വ്യാകുലം
സ്രസ്ത സ്രസ്ത നിബദ്ധനീവി വിലസദ്‌ ഗോപീ സഹസ്രാവൃതം
ഹസ്ത ന്യസ്ത നതാപവര്‍ഗം അഖിലോദാരം കിശോരാകൃതി.

എന്നിട്ട്‌ അതാതു ദിവസത്തെ ഭാഗവത ഭാഗം വായിക്കുക.

ഓം തത്‌ സത്
ഓം ശ്രീ സത്ഗുരുഭ്യോ നമഃ
ഓം നമോ ഭഗവതേ വാസുദേവായ.

പ്രാര്‍ത്ഥന
*********

ജന്‍മാദ്യസ്യ യതോന്വയാദി തരതശ്‌ ചാര്‍ത്ഥേഷ്വ ഭിജ്ഞഃ സ്വരാട്‌
തേനേ ബ്രഹ്മ ഹൃദായ ആദികവയേ മുഹ്യന്തി യത്‌ സൂരയഃ
തേജോ വാരിമൃദ‍ാം യഥാ വിനിമയോ യത്ര ത്രിസര്‍ഗ്ഗോമൃഷാ
ധ‍ാംനാ സ്വേന സദാ നിരസ്ത കുഹകം സത്യം പരം ധീമഹി (1)

ധര്‍മ്മ പ്രോഝിതകൈതവോത്ര പരമോ നിര്‍മ്മത്സരാണ‍ാം സത‍ാം
വേദ്യം വാസ്തവമത്ര വസ്തു ശിവദം താപത്രയോന്‍മൂലനം
ശ്രീമദ്‌ ഭാഗവതേ മഹാമുനികൃതേ കിം വാ പരൈരീശ്വരഃ
സദ്യോ ഹൃദ്യവരുദ്ധ്യതേത്ര കൃതിഭിഃ ശുശ്രൂഷുഭിസ്‌ തത്‌ ക്ഷണാത്‌ (2)

യം പ്രവ്രജന്തമനുപേത മപേതകൃത്യം ദ്വൈപായനോ വിരഹകാതര ആജുഹാവ
പുത്രേതി തന്‍മയതയാ തരവോഭിനേദുസ്തം സര്‍വ്വഭൂതഹൃദയം മുനിമാനതോതസ്മി (3)

നാരായണം നമസകൃത്യ നരഞ്ചൈവ നരോത്തമം
ദേവീം സരസ്വതീം വ്യാസം തതോ ജയമുദീരയേത്‌ (4)

ഏതൊരതീന്ദ്രിയമായ ഉണ്മയില്‍നിന്നാണോ വിശ്വമുണ്ടായി നിലകൊണ്ട്‌ ഒടുവിലുള്‍വലിയുന്നത്‌ അതിനെ ഞങ്ങള്‍ ധ്യാനിക്കുന്നു. എല്ലാ നിലനില്‍ക്കുന്ന വസ്തുക്കളിലും സത്തയായിരിക്കുകയും ആ സത്തയില്‍ നിന്ന്‌ വ്യതിരിക്തമായി നില്‍ക്കുകയും ചെയ്യുന്നു അത്‌. സ്വയംപ്രഭവും ആത്മബോധസ്വരൂപവും ബ്രഹ്മാവിന്‌ സങ്കല്‍പ്പമാത്രേണ വേദമോതിക്കൊടുത്തതുമായ ആ പരംപൊരുളിനെ ഞങ്ങള്‍ ധ്യാനിക്കുന്നു. മഹര്‍ഷികള്‍ക്കുപോലും അത്ഭുതമൊടുങ്ങാത്തതും സൃഷ്ടിമുഴുവന്‍ ഉണ്മയെന്നു തോന്നിപ്പിക്കുന്ന പ്രഭാവമുളളതുമായ ആ ഭഗവാന്റെ പ്രഭകൊണ്ട്‌ മായാമോഹമില്ലാതാവുന്നു. അങ്ങിനെയുളള ഭഗവാനെ ഞങ്ങള്‍ ധ്യാനിക്കുന്നു. വ്യാസവിരചിതമായ ഈ മഹത്തരമായ ഭാഗവതം ആഗ്രഹസംബന്ധിയായ കളളത്തരങ്ങളുടെ നിഴലേല്‍ക്കാത്ത പരമധര്‍മ്മത്തെപ്പറ്റി പഠിപ്പിക്കുന്നു. കളങ്കമേശാത്ത മഹാത്മാക്കള്‍ക്ക്‌ മാത്രം പ്രാപ്യമായ പരമസത്യത്തെ ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ശാരീരികമോ മാനസീകമോ ആത്മീയമോ ആയ ത്രിവിധ ദുഃഖങ്ങളുടെയും സ്വയംകൃതമോ പ്രകൃതിമൂലമോ മറ്റു ജീവികള്‍ മൂലമോ ഉണ്ടാകുന്നു വേദനകളുടെയും വേരറുത്ത്‌ പരമാനന്ദത്തെ പ്രദാനം ചെയ്യാന്‍ കഴിവുളളതത്രെ ആ ഉണ്മ. ഈ ഗ്രന്ഥത്തെ മനസ്സിലാക്കാന്‍ ഉള്‍ക്കടമായ ആഗ്രഹമുളളവര്‍ക്ക്‌ ഭഗവാനെ സാക്ഷാത്കരിക്കാന്‍ കഴിയും. ശുകമുനി തന്നെ വിട്ടുപോയപ്പോള്‍ അഛനായ വ്യാസന്‍ സ്നേഹത്തോടെ മകനേ എന്ന വിളിച്ചു പിറകേ ചെന്നു. സകലതിന്റെയും ഏകത്വം ശുകമുനി സാക്ഷാത്കരിച്ചിരുന്നതുകൊണ്ട്‌ വ്യാസന്റെ വിളികേട്ട് പ്രതികരിച്ചത് വൃക്ഷങ്ങളായിരുന്നു. വിശ്വബോധത്തിനുടമയായ ശുകമുനിയെ ഞാന്‍ നമസ്ക്കരിക്കുന്നു.
നരനാരായണന്‍മാരെ നമസ്ക്കരിച്ച്‌ സരസ്വതിയേയും വ്യാസനേയും നമസ്ക്കരിച്ചതിനു ശേഷമാണ്‌ ഒരുവന്‍ ഭാഗവതം വായിക്കേണ്ടത്‌.

**********************************************
Fb Page : https://www.facebook.com/hinduacharam
Mail Id : haindhavacharam@gmail.com
**********************************************