"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം | ഹൈന്ദവം

വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് ജനാർദ്ദനസ്വാമി ക്ഷേത്രം. . ഇവിടത്തെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണു ആണ്. ദക്ഷിണകാശി എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.

വര്‍ക്കലയിലെ ജനാര്‍ദ്ദനസ്വാമി ക്ഷേത്രം ഇന്ത്യയിലെ തന്നെ പ്രസിദ്ധമായ വൈഷ്ണവ ക്ഷേത്രമാണ്. ദക്ഷിണേന്ത്യയിലെ ബനാറസ് എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിന് 2000 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്നു. പാപനാശം കടല്‍ത്തീരത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ ക്ഷേത്രത്തില്‍ ടൂറിസ്റ്റുകളെ വളരെയേറെ ആകര്‍ഷിക്കുന്ന ഒരു മണിയുണ്ട്. ഒരു ഡച്ച് കപ്പലിന്റെ ക്യാപ്ടന്‍ സമ്മാനിച്ചതാണി തെന്ന് ചരിത്രം വ്യക്തമാക്കുന്നു. വിഷ്ണുഭഗവാനാണ് ഇവിടത്തെ മുഖ്യ പ്രതിഷ്ഠ. എല്ലാവര്‍ഷവും മീനമാസത്തില്‍ പത്ത് ദിവസങ്ങളിലായി ഇവിടെ ആഘോഷിക്കുന്ന ആറാട്ട് മഹോത്സവം വളരെ പ്രസിദ്ധമാണ്. പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യാന്‍ ആയിരക്കണക്കിന് ഭക്തന്മാര്‍ ഈ മഹോത്സവത്തിന് ഇവിടെയെത്തുന്നു. ഹിന്ദുക്കള്‍ക്ക് മാത്രമേ ക്ഷേത്രപ്രവേശനത്തിന് അനുമതിയുള്ളുവെങ്കിലും അഹിന്ദുക്കള്‍ക്ക് ക്ഷേത്ര പരിസരം ചുറ്റിനടന്നു കാണുന്നതില്‍ വിരോധമില്ല. ക്ഷേത്രക്കുളത്തിലെ വെള്ളം പവിത്രമാണെന്നും അതില്‍ ഒന്ന് മുങ്ങിനിവരുന്നത് സകല പാപങ്ങള്‍ക്കും പരിഹാരമാണെന്നും ആളുകള്‍ വിശ്വസിക്കുന്നു. ദക്ഷിണേന്ത്യന്‍ വാസ്തുകലാ ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം വര്‍ക്കല റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു.

കര്‍ക്കടകവാവുബലിക്ക് ഏറെ തിരക്കനുഭവപ്പെടുന്ന സ്ഥലമാണ് പാപനാശം. ആത്മാവിന്റെ പാപങ്ങള്‍ മുഴുവന്‍ കഴുകിക്കളയുവാന്‍ മനോഹരമായ ഈ കടല്‍ത്തീരത്തുള്ള ബലിതര്‍പ്പണത്തിന് കഴിയുമെന്നാണ് വിശ്വാസം. ഈ തീരത്തുള്ള നീരുറവകള്‍ക്ക് ഔഷധഗുണമുണ്ട്. പാറക്കെട്ടുകളും കുന്നുകളും തീരത്തിന് കൂടുതല്‍ മനോഹാരിത നല്‍കുന്നു.