"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
നെയ്യാറ്റിന്‍കര ശ്രീകൃഷ്ണക്ഷേത്രം | ഹൈന്ദവം

നെയ്യാറ്റിന്‍കര ശ്രീകൃഷ്ണക്ഷേത്രം

തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കരയിലാണ്‌ ഈ ക്ഷേത്രം. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഇരുകയ്യിലും വെണ്ണ. പണ്ട്‌ അഗസ്ത്യമുനി സഹ്യപര്‍വത്തിലുള്ള തന്റെ ആശ്രമത്തില്‍ യാഗം നടത്തി വരികയായിരുന്നു. ഒരിക്കല്‍ വില്വമംഗലം സ്വാമിയാര്‍ അഗസ്ത്യാശ്രമം കാണാനെത്തി. യാഗശാലയില്‍ നറുനെയ്യ്‌ നിറച്ച ധാരാളം കുംഭങ്ങള്‍ കൂന്നുകുടിക്കിടന്നിരുന്നു. അതില്‍ നിന്നും വാര്‍ന്നൊഴുകിയ നെയ്യ്‌ ആറായി മാറി. നെയ്യൊഴുകുന്ന ആറ്‌ നെയ്യാര്‍ ആയി. അഗസ്ത്യന്‍ വെണ്ണ ചെറു ഉരുകളാക്കി ഹോമകുണ്ഡത്തിലേക്കിടുന്ന കാഴ്ച വില്വമംഗത്തിലനെ രസിപ്പിച്ചു. യാഗാഗ്നി മുഖത്ത്‌ നിന്ന്‌ ഉണ്ണികൃഷ്ണന്‍ ഉരുളകള്‍ രണ്ട്‌ കൈ കൊണ്ടും മാറി മാറി സ്വീകരിക്കുന്നു. നെയ്യാറില്‍ നിന്ന്‌ കിട്ടിയ ഒരു കൃഷ്ണശില ഇവിടെ പ്രതിഷ്ഠിച്ചു. അങ്ങനെ ഇവിടം നെയ്യാറ്റിന്‍കര എന്ന്‌ അറിയപ്പെടാന്‍ തുടങ്ങി. ദശാവതാരങ്ങളില്‍ മത്സ്യാവതാരം നെയ്യാറ്റിന്‍കരയിലായിരുന്നു എന്ന്‌ പുരാണങ്ങളില്‍ പറയുന്നു.

പണ്ടൊരിക്കല്‍ ഇവിടെ കടുത്ത വരള്‍ച്ച അനുഭവപ്പട്ടാതായും ഭഗവാന്റെ അഭിഷേകത്തിന്‌ പോലും ബുദ്ധിമുട്ട്‌ നേരിട്ടു. ഇതെല്ലാം കണ്ട കൃഷ്ണഭക്തയുടെ മനംനൊന്ത പ്രാര്‍ത്ഥനയുടെ ഫലമായി ആറ്റിലൂടെ നെയ്യിന്‌ പകരം വെള്ളം ഒഴുകാന്‍ തുടങ്ങി. ഈ കൃഷ്ണഭക്തയ്ക്ക്‌ ഭഗവാന്റെ ദര്‍ശനം ഉണ്ടായി. ഭഗവാനെ കണ്ട കാര്യം അവര്‍ വിളിച്ചുപറഞ്ഞതുകൊണ്ട്‌ അവരുടെ കണ്ണിന്റെ കാഴ്ച നഷ്ടമായി എന്നും പറയപ്പെടുന്നു. അവരുടെ സങ്കടം കണ്ടപ്പോള്‍ ഭഗവാന്‍ ഒരു കണ്ണിന്‌ കാഴ്ച തിരികെ നല്‍കുകയും ചെയ്തു. ഇതിന്‍ശേഷം അവരുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഒരു കണ്ണിന്‌ കാഴ്ച നഷ്ടമായിരുന്നു.
അക്കാലത്ത്‌ തിരുവിതാംകൂറില്‍ രാജ്യാവകാശത്തര്‍ക്കം നടന്നിരുന്നു. രാജ്യവകാശിയാകാന്‍ പോകുന്ന മാര്‍ത്താണ്ഡവര്‍മയെ വധിക്കാന്‍ ബന്ധുക്കളും അനുയായികളും ചേര്‍ന്ന്‌ വധിക്കാന്‍ തീരുമാനിച്ചു. പിന്‍തുടരുന്ന ശത്രുക്കളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ നെയ്യാറിന്റെ മറുകരയിലെത്തി കാട്ടിലൊളിച്ചു. അവിടം സുരക്ഷിതമല്ലന്ന്‌ തോന്നിയിട്ടാവണം അദ്ദേഹം പത്മനാഭസ്വാമിയെ വിളിച്ചു പ്രാര്‍ത്ഥിച്ചു. വിളികേട്ട വിജനമായ സ്ഥലത്ത്‌ ഒരു ബാലനെകണ്ടു. ആ കുട്ടിയാണ്‌ അടുത്തുള്ള പ്ലാവ്‌ കാണിച്ചുകൊടുത്തു.മാര്‍ത്താണ്ഡവര്‍മ ആ പ്ലാവിന്റെ പൊത്തില്‍കയറി ഒഴിച്ചു. അങ്ങനെ അദ്ദേഹം ശത്രുക്കളില്‍ നിന്ന്‌ രക്ഷപ്പെട്ടു. പ്ലാവില്‍നിന്നും ഇറങ്ങിയ രാജാവ്‌ കാട്ടില്‍ ശബ്ദം കേട്ട ഭാഗത്തേയ്ക്ക്‌ ചെന്നു. അവിടെ കണ്ടത്‌ ഒരു ശിലമാത്രം. അദ്ദേഹം ആ ശിലയെ നമസ്കരിച്ച്‌ യാത്രയായി.രാമവര്‍മതമ്പുരാന്റെ നാടുനീങ്ങലോടെ മാര്‍ത്താണ്ഡവര്‍മ തിരുവിതാകൂര്‍ മഹാരാജാവ്‌ ആയി. രാജ്യഭാരമേറ്റടുത്തെശേഷം അദ്ദേഹം നെയ്യാറ്റിന്‍കരയിലെത്തി പ്ലാവിനെ പട്ടുചുറ്റി പൂജിച്ച്‌ അമ്മച്ചിപ്ലാവെന്ന്‌ നാമകരണം ചെയ്തു. തന്നെ രക്ഷിച്ച ബാലന്‍ പ്രത്യക്ഷപ്പെട്ട സ്ഥലത്ത്‌ ഭഗവാന്റെ അതേ രൂപത്തില്‍ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിച്ച്‌ ഈ ക്ഷേത്രം പണികഴിപ്പിച്ചു.മീനമാസത്തിലെ തിരുവോണനാളില്‍ തുടങ്ങുന്ന ഉത്സവം പത്താംദിവസമായ രോഹിണിനാളില്‍ ആറോട്ടുകൂടി സമാപിക്കും. ഇവിടത്തെ ആറാട്ട്‌ ദിവസമാണ്‌ തിരുവനന്തപുരത്ത്‌ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കൊടിയേറുന്നത്‌. പ്രതിഷ്ഠനടത്തിയത്‌ തന്റെ ജന്മദിനമായ അനിഴം നാളില്‍ ആണ്‌. ഈ ദിനം പ്രതിഷ്ഠാനദിനമായി ആചരിക്കുന്നു. ഭഗവാന്റെ തൃക്കയ്യില്‍ വെണ്ണയും കദളിപ്പഴവും വെച്ച്‌ നിവേദിക്കും. ഈ വെണ്ണ ഉദരരോഗത്തിന്‌ ഉത്തമമാണെന്ന്‌ വിശ്വാസം.