"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ശനീശ്വരശാന്തി മന്ത്രം | ഹൈന്ദവം

ശനീശ്വരശാന്തി മന്ത്രം

ശനീശ്വരശാന്തി മന്ത്രം:

"ഓം ശന്നോ ദേവീരഭിഷ്ടയ ആപോഭവന്തു പീതയേ
ശം യോരഭി സ്രവന്തു ന:

പ്രജാപതേ ന ത്വദേതാന്യന്യോ
വിശ്വാ ജാതാനി പരി താ ബഭൂവ

യത്കാമാസ്തേ ജൂഹുമസ്തന്നോ അസ്തു
വയം സ്യാമ പതയോ രയീണാം

ഇമം യമ പ്രസ്തരമാ ഹി സീദാ-
ങ്ങ്ഗിരോഭി: പിതൃഭിസ്സംവിദാന:

ആ ത്വാ മന്ത്രാ: കവിശാസ്താ വഹ-
ന്ത്വേനാ രാജന്‍ ഹവിഷാ മാദയസ്വ

അധിദേവതാ പ്രത്യധിദേവതാ സഹിതായ ഭഗവതേ
ശനൈശ്ചരായ നമ: യമായ നമ:"

ശനിദോഷനിവാരണത്തിനായി പരിഹാരം ചെയ്യുന്ന പലരുമുണ്ട്. പലവിധമായ പരിഹാരകര്‍മ്മങ്ങളുമുണ്ട്. എന്നാല്‍ സ്വന്തം വീട്ടില്‍ ഇരുന്ന് ജപിക്കാവുന്ന അതീവ ഫലസിദ്ധിയുള്ള ശനീശ്വര ശാന്തിമന്ത്രത്തെക്കുറിച്ച് എഴുതുന്നു. ഇത് അതീവ ഗുണപ്രദമാണെന്ന് നിസ്സംശയം പറയാം.

ശനിദോഷപരിഹാരം ചെയ്യേണ്ടവര്‍:
*************************************************

ശനിയുടെ ദശാപഹാരകാലം, ചാരവശാല്‍ ശനി പ്രതികൂലമായവര്‍ (ചാരവശാല്‍ ശനി 1, 2, 4, 5, 7, 8, 9, 10, 12 എന്നീ ഭാവങ്ങളില്‍ സഞ്ചരിക്കുന്നവര്‍), വക്രഗതിയില്‍ ശനിയുള്ളവര്‍ (ഓര്‍ക്കുക, ജാതകത്തില്‍ ശനി വക്രത്തില്‍ ആണെങ്കില്‍ ശനിദോഷപരിഹാരം തീര്‍ച്ചയായും ചെയ്യേണ്ടതാകുന്നു), ശനിയാഴ്ച ജനിച്ചവര്‍, പൂയം, അനിഴം, ഉതൃട്ടാതി എന്നീ നക്ഷത്രക്കാര്‍, ശനിയ്ക്ക്‌ 2, 6, 7, 8, 12 എന്നീ ഭാവങ്ങളുടെ ആധിപത്യം ഉള്ളവര്‍, മേടം ധനു, മീനം എന്നീ ലഗ്നക്കാര്‍
5, 6, 8, 12 ഈ ഭാവങ്ങളിലൊന്നില്‍ ശനി നില്‍ക്കുന്നവര്‍, സൂര്യനുമായോ ചൊവ്വയുമായോ രാഹുവുമായോ കേതുവുമായോ ശനിയ്ക്ക്‌ യോഗം വന്നിട്ടുള്ളവര്‍, മേടം, കര്‍ക്കിടകം, ചിങ്ങം, വൃശ്ചികം എന്നീ രാശികളിലൊന്നില്‍ ശനി നില്‍ക്കുന്നവര്‍ എന്നിവരൊക്കെയും ശനീശ്വര പ്രീതി നടത്തണം.

നീരാജനം:
**************

നീരാജനം നല്‍കുന്നത് ഉത്തമം ആകുന്നു. എന്നാല്‍, 2 നാഴിക നേരമെങ്കിലും നീരാജനം കത്തി നില്‍ക്കുകയും (നിര്‍ഭാഗ്യവശാല്‍ മിക്ക ക്ഷേത്രങ്ങളിലും ഇത് നടക്കാറില്ലെന്ന്‍ വിഷമത്തോടെ പറയട്ടെ...) തൊട്ടടുത്ത ദിവസം അതേ ബിംബത്തിന് യഥാശക്തി അഭിഷേകം കൂടി നടത്തുകയും ചെയ്യുന്നതാണ് അതീവ ഫലപ്രദമായി കണ്ടുവരുന്നത്.

ശനിക്ഷേത്രത്തിലെ പ്രാര്‍ത്ഥന:
****************************************

ശനീശ്വരക്ഷേത്രത്തിലാണ് (അല്ലെങ്കില്‍ നവഗ്രഹക്ഷേത്രത്തില്‍) ദോഷപരിഹാരം ചെയ്യുന്നതെങ്കില്‍, ശനീശ്വരന്‍റെ നേരേ നോക്കി നിന്ന് പ്രാര്‍ത്ഥിക്കാതെ, ശനീശ്വരന്‍റെ ഒരു പാര്‍ശ്വഭാഗത്ത്‌ നിന്നുമാത്രം പ്രാര്‍ത്ഥിക്കണം.

ശനീശ്വരപ്രാര്‍ത്ഥന - ഉത്തമസമയം, സംഖ്യ:
**********************************************************

ശനിയാഴ്ച ദിവസം ഉദയം മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള ശനി കാലഹോരയാണ് ശനീശ്വര ഭജനത്തിന് അത്യുത്തമം. സ്വന്തം വീട്ടില്‍ ശനിയാഴ്ച സൂര്യോദയ സമയത്ത്‌ നെയ്‌വിളക്ക് കത്തിച്ച് ശനീശ്വരന്‍റെ ശാന്തിമന്ത്രം 9 ഉരു ജപിക്കുക (എന്നാല്‍ നവഗ്രഹശാന്തിഹോമത്തില്‍ ഓരോ ഗ്രഹത്തിന്‍റെയും ശാന്തിമന്ത്രങ്ങള്‍ 28 പ്രാവശ്യം വീതമാണ് ജപിക്കുന്നത്. അപ്പോള്‍ ദേവസംഖ്യയായ 9 (28 x 9=252=9) എന്ന സംഖ്യ കിട്ടും. ആയതിനാല്‍ നവഗ്രഹശാന്തിഹോമം 4 മണിക്കൂര്‍ നേരമെങ്കിലും നീണ്ടുനില്‍ക്കുന്നതും പൊതുവേ ചിലവേറിയതും ആകുന്നു). ഓരോ പ്രാവശ്യവും ജപിക്കുന്നതിനുമുമ്പ്‌ കുടുംബത്ത് ശനിദോഷമുള്ള ആളിന്‍റെ പേരും നക്ഷത്രവും പറഞ്ഞതിനുശേഷം മന്ത്രം ജപിക്കണം. ഫലം ഉറപ്പാകുന്നു.

Like: http://www.facebook.com/uthara.astrology/