"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
സൂര്യശാന്തി മന്ത്രം | ഹൈന്ദവം

സൂര്യശാന്തി മന്ത്രം

സൂര്യശാന്തിമന്ത്രം:

"ഓം ആസത്യേന രജസാ വര്‍ത്തമാനോ നിവേശയന്നമൃതം മര്‍ത്ത്യഞ്ച
ഹിരണ്യയേന സവിതാ രഥേനാ ദേവോയാതി ഭുവനാ വിപശ്യന്‍

അഗ്നിം ദൂതം വൃണീമഹേ ഹോതാരം വിശ്വവേദസം
അസ്യ യജ്ഞസ്യ സുക്രതും

യേഷാമീശേ പശുപതി: പശൂനാം ചതുഷ്‌പദാമുത ച ദ്വിപദാം
നിഷ്ക്രീതോ അയം യജ്ഞിയം ഭാഗമേതു രായസ്പോഷാ യജമാനസ്യ സന്തു

അധിദേവതാ പ്രത്യധിദേവതാ സഹിതായ ഭഗവതേ ആദിത്യായ നമ: ശംഭവേ നമ:"

ഇത് നവഗ്രഹശാന്തി മന്ത്രത്തിലെ സൂര്യമന്ത്രം ആകുന്നു. അക്ഷരത്തെറ്റ് വരാതെയും, ശത്രുനിഗ്രഹം ആഗ്രഹിക്കാതെയും ഭയഭക്തിയോടെ ജപിക്കുക. ഫലം സുനിശ്ചിതം ആയിരിക്കും. ദാരിദ്ര്യശമനം, രോഗശമനം, സര്‍ക്കാര്‍ സംബന്ധമായ ആനുകൂല്യം, ഹൃദയസംബന്ധമായ അസുഖം എന്നിവയ്ക്ക് സൂര്യശാന്തി മന്ത്രം അത്യുത്തമം ആകുന്നു.

ജാതകത്തിലെ സൂര്യദോഷപരിഹാരത്തിന് സൂര്യന്‍റെ അധിദേവതയായ ശിവനെ പ്രീതിപ്പെടുത്തുന്ന പരിഹാരകര്‍മ്മങ്ങളാണ് അനുഷ്ഠിക്കേണ്ടത്. ഏതൊരു ഗ്രഹശാന്തികര്‍മ്മത്തിനും ആദ്യം സൂര്യനെ പ്രീതിപ്പെടുത്താറുണ്ട്. ഉദാഹരണമായി, ഒരു നവഗ്രഹക്ഷേത്രത്തില്‍ വ്യാഴത്തിനും ശനിയ്ക്കും അര്‍ച്ചന ചെയ്യേണ്ടി വന്നാല്‍ ഉത്തമനായ കര്‍മ്മി ആദ്യം സൂര്യന് അര്‍ച്ചന ചെയ്തിട്ടുമാത്രമേ വ്യാഴത്തിനും ശനിയ്ക്കും അര്‍ച്ചന ചെയ്യുകയുള്ളൂ.

സൂര്യദോഷപരിഹാരം ചെയ്യേണ്ടവര്‍:
***************************************************

സൂര്യന്‍റെ ദശാപഹാരം ഉള്ളവര്‍, ചാരവശാല്‍ സൂര്യന്‍ പ്രതികൂലമായി നില്‍ക്കുന്നവര്‍ (ചാരവശാല്‍ സൂര്യന്‍ 1, 2, 4, 5, 7, 8, 9, 12 എന്നീ ഭാവങ്ങളില്‍ സഞ്ചരിക്കുന്നവര്‍), ഞായറാഴ്ച ജനിച്ചവര്‍, കാര്‍ത്തിക, ഉത്രം, ഉത്രാടം നക്ഷത്രക്കാര്‍, സൂര്യന്‍ ഗ്രഹനിലയില്‍ 6, 8, 12 ഭാവങ്ങളില്‍ നില്‍ക്കുന്നവര്‍, തുലാം, മകരം, കുംഭം എന്നീ രാശികളില്‍ സൂര്യന്‍ നില്‍ക്കുന്നവര്‍, ചതയം, ഉതൃട്ടാതി, തിരുവാതിര, പൂയം, ചോതി, അനിഴം എന്നീ നക്ഷത്രക്കാര്‍, സൂര്യന് ശനിയുടെയോ രാഹുവിന്‍റെയോ കേതുവിന്‍റെയോ ദൃഷ്ടിയോ യോഗമോ വന്നവര്‍ എന്നിവരൊക്കെയും അവരുടെ സൂര്യദശാപഹാരകാലത്ത്‌ പരിഹാരം ചെയ്യണം.

സൂര്യപ്രാര്‍ത്ഥന - ഉത്തമസമയം, സംഖ്യ:
*****************************************************

ഞായറാഴ്ച ദിവസം ഉദയം മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള സൂര്യകാലഹോരസമയം സൂര്യഭജനത്തിന് അത്യുത്തമം ആകുന്നു. വീട്ടില്‍ നെയ്‌വിളക്ക് കത്തിച്ചുവെച്ച് സൂര്യശാന്തിമന്ത്രം 9 ഉരു ജപിക്കാം. ജപിക്കുമ്പോള്‍ കുടുംബത്തുള്ള എല്ലാ അംഗങ്ങളുടെയും പേരും നക്ഷത്രവും പറഞ്ഞതിനുശേഷം മന്ത്രം ജപിക്കണം. ഈ സമയത്ത് മാണിക്യമോതിരം ധരിക്കാം, ആദിത്യഹൃദയം ജപിക്കാം, സൂര്യനെ ഭജിച്ചുകൊണ്ട് ഭാഗ്യസൂക്തവും ജപിക്കാം.

Like: http://www.facebook.com/uthara.astrology/