"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ശൈവമന്ത്രവും ശൈവമാലാ മന്ത്രവും: | ഹൈന്ദവം

ശൈവമന്ത്രവും ശൈവമാലാ മന്ത്രവും:

ശിവഭക്തര്‍ക്കായി ശൈവമന്ത്രവും ശൈവമാലാ മന്ത്രവും എഴുതുന്നു. ആരാധനാ സമയങ്ങളില്‍ ഇവയിലൊരു മന്ത്രമോ അല്ലെങ്കില്‍ ഇവ രണ്ടുമോ ഭക്തിയോടെ ജപിക്കുക. ക്ഷേത്രദര്‍ശന സമയത്തും ജപിക്കാം. കുടുംബത്ത് ആര്‍ക്കെങ്കിലുമോ അല്ലെങ്കില്‍ നമുക്കോ വേണ്ടി എന്തെങ്കിലും കാരണവശാല്‍ പ്രത്യേക പ്രാര്‍ത്ഥന വേണ്ടിവന്നാല്‍ നെയ്‌വിളക്ക് കൊളുത്തി, മഹാദേവനെ ധ്യാനിച്ചുകൊണ്ട് 24 മിനിട്ടില്‍ (ഒരു നാഴിക നേരം) കുറയാതെ ഭക്തിപുരസ്സരം ഈ മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് മാനസപൂജ ചെയ്യുക. മാനസപൂജ എന്നാല്‍, ഭഗവാനെ എണ്ണ തേച്ച് കുളിപ്പിച്ച് പൊട്ടുകുത്തി ഉടയാട ധരിപ്പിച്ച് മാല ചാര്‍ത്തി മുഖം മിനുക്കി ധൂമ-ദീപാദികള്‍ നല്‍കി അന്ന-പാനീയങ്ങള്‍ നല്‍കി ഭഗവാന്‍റെ ഇഷ്ട പുഷ്പാഞ്ജലികള്‍ നല്‍കി ഭഗവാന്‍റെ ഇഷ്ട മന്ത്രങ്ങളും (അറിയുമെങ്കില്‍) സൂക്തങ്ങളും (അറിയുമെങ്കില്‍) സ്തോത്രങ്ങളും (അറിയുമെങ്കില്‍) ജപിച്ച് അര്‍ച്ചയും നടത്തി അവസാനം തെറ്റുകുറ്റങ്ങള്‍ക്ക്‌ മാപ്പും അപേക്ഷിച്ച് ഭഗവാന് നല്‍കുന്ന മാനസപൂജയില്‍ സന്തോഷം കണ്ടെത്തണം. അതായത്‌, ഇവയൊക്കെ നാം ഭഗവാനുവേണ്ടി ചെയ്യുന്നതായി മനസ്സില്‍ ഏകാഗ്രതയോടെ കാണണമെന്ന് സാരം. മാനസപൂജയോളം വലിയ ഒരു ഈശ്വരാരാധന ഇല്ലെന്നറിയുക.

ശൈവമന്ത്രം:
---------------

"ഹ്രീം നമശ്ശിവായ ശിവായ രുദ്രായ
ലോകേശായ ഘോരാകാരായ
സംഹാരവിഗ്രഹായ ത്രിപുരഹരായ
മൃത്യുഞ്ജയായ മാം രക്ഷ രക്ഷ
ഹും ഫള്‍ സ്വാഹാ"

ശൈവമാലാ മന്ത്രം:
-------------------------

"ശിവായ ഹ്രീം നമ:ശിവായ ത്രിപുരഹരായ
കാലഹരായ സര്‍വ്വദുഷ്ടഹരായ സര്‍വ്വശത്രുഹരായ
സര്‍വ്വരോഗഹരായ സര്‍വ്വഭൂത-പ്രേത-പിശാചഹരായ
ധര്‍മ്മാര്‍ത്ഥ-കാമ-മോക്ഷപ്രദായ
മാം രക്ഷ രക്ഷ ഹും ഫള്‍"

മന്ത്രങ്ങള്‍ വളരെ ശ്രദ്ധയോടെ മാത്രം ജപിക്കേണ്ടതാകുന്നു. മന്ത്രജപത്തിന് മുമ്പ്‌ ഗുരുവിനെയും അങ്ങനെ ഒരു ഗുരു ഇല്ലെങ്കില്‍ സാക്ഷാല്‍ പരമശിവനെ ഗുരുവായി സങ്കല്പിച്ചുകൊണ്ടും അനുഗ്രഹം വാങ്ങണം. അക്ഷരത്തെറ്റ് വരാതെ പ്രത്യേകം ശ്രദ്ധിക്കണം. ഏതൊരു മന്ത്രവും ദേവസംഖ്യയായ 9 അല്ലെങ്കില്‍ 9 ന്‍റെ ഗുണിതങ്ങളായും ജപിക്കാവുന്നതാണ് (ചില പ്രത്യേക മന്ത്രങ്ങള്‍ ഒഴികെ).

ദിവസേനയുള്ള ജ്യോതിഷ വിവരങ്ങള്‍ ലഭിക്കുന്നതിന് http://www.facebook.com/uthara.astrology/ എന്ന പേജ് LIKE ചെയ്യുക: