"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
തിരുവാമനപുരം ക്ഷേത്രം | ഹൈന്ദവം

തിരുവാമനപുരം ക്ഷേത്രം

തെക്കൻ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ വാമനപുരത്ത് സ്ഥിതിചെയ്യുന്ന പുരാതന വാമനക്ഷേത്രം. വാമനപ്രതിഷ്ട്ഠയുള്ള ക്ഷേത്രങ്ങൾ ഇന്ത്യയിൽ തന്നെ അത്യപൂർവമായ ഒന്നാണ്. തെക്കൻ തിരുവിതാംകൂറിലെ ഏക വാമനക്ഷേത്രമായ ഇത്. വാമനപുരം നദിയുടെ തീരത്ത് വടക്കേ ദിക്കിലായി സ്ഥിതിചെയ്യുന്നു.
ചരിത്രരേഖകളിൽ 1800 ഓളം വർഷം പഴക്കം രേഖപ്പെടുത്തിക്കാണുന്ന ഈ മഹാക്ഷേത്രം വാമനപുരത്തിന്റെ അമൂല്യസ്വത്താണ്. "കൈപ്പുഴരാജ കുടുംബാഗങ്ങളാണ് വാമനപുരം ഭരിച്ചിരുന്നത്.ബ്രിട്ടീഷുകാർ ഭരണകാലത്ത് കുതിപ്പടയുടെ ആസ്ഥാനങ്ങളിലൊന്നായി തെരഞ്ഞെടുത്തത് വാമനപുരം ആയിരുന്നു.വേലുത്തമ്പി ദളവയും കിളിമാനൂർ കൊട്ടാരവുമായി ബന്ധപ്പെട്ടുള്ള രാജകുടുംബാഗങ്ങളും വാമനപുരം വഴി കടന്ന് പോയിട്ടുള്ളതായും തിരുവാമന ക്ഷേത്രദർശനം നടത്തിയതായും ചരിത്ര രേഖകളിൽ കാണുന്നു. കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയാണ് വാമനപുരം പുഴ.പശ്ചിമഘട്ടത്തിലെ1860 മീറ്റർ ഉയരത്തിലുള്ള ചെമ്പുഞ്ചിയിൽ നിന്നുമാണ് വാമനപുരം നദി ഉത്ഭവിക്കുന്നത്. പഴയ തിരുവിതാംകൂർ പ്രദേശത്തെ വാമനക്ഷേത്രങ്ങളിലേറ്റവും വിശേഷപ്പെട്ടതും പ്രാധാന്യമുള്ളതുമാണ് തിരുവാമനപുരം ക്ഷേത്രം. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ഈ പ്രദേശത്തിനും ഈ നദിയ്ക്കും 'വാമനപുരം' എന്ന പേര് കൈവന്നതെന്ന് വിശ്വസിക്കപ്പെടുന്നു..."