"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
മാസഫലം - 1189 കന്നി (17-9-2013 - 16-10-2013) | ഹൈന്ദവം

മാസഫലം - 1189 കന്നി (17-9-2013 - 16-10-2013)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക-ആദ്യപാദം):
*********************************************************************
കണ്ടകശ്ശനി, മൂന്നില്‍ വ്യാഴം. ഇവര്‍ക്ക് ഇത് പൊതുവേ അനുകൂലസമയമല്ല. ധനപരമായും നല്ലതല്ല. കഫസംബന്ധമായ അസുഖങ്ങള്‍ക്ക്‌ സാദ്ധ്യത കൂടും. എന്നാല്‍ സൂര്യന്‍റെ സ്ഥിതി ദോഷങ്ങളെ ലഘൂകരിക്കും. വിവാഹതീരുമാനത്തിനും കാലം അനുകൂലം. വിദേശത്ത് പോകാനായി ആഗ്രഹിക്കുന്നവര്‍ ശാസ്താവിന് 19 ദിവസം നെയ്‌വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കണം. രോഗനിവാരണത്തിനായി വിഷ്ണുക്ഷേത്രത്തില്‍ ധന്വന്തരീമന്ത്രാര്‍ച്ചനയും നടത്തണം.

ഇടവക്കൂറ് (കാര്‍ത്തിക-അവസാന മൂന്ന്‍ പാദം, രോഹിണി, മകയിരം-ആദ്യ രണ്ട് പാദം):
***********************************************************************************************************************

വ്യാഴം, ശനി എന്നിവര്‍ അനുകൂല ഭാവത്തില്‍ നില്‍ക്കുന്നു. സൂര്യന്‍ പ്രതികൂലമാണ്. കുടുംബത്ത് പലവിധമായ ശുഭകര്‍മ്മങ്ങളും നടക്കും. കര്‍മ്മരംഗം അഭിവൃദ്ധിപ്പെടും. സര്‍ക്കാരില്‍ നിന്നും പലവിധ തിരിച്ചടികള്‍ക്കും സാദ്ധ്യത. സന്താനങ്ങള്‍ക്ക് രോഗാദിക്ലേശങ്ങള്‍ വരാതെ ശ്രദ്ധിക്കണം. ദോഷപരിഹാരമായി ശിവന് ജലധാരയും ഭാഗ്യസൂക്തവും നടത്തണം.

മിഥുനക്കൂറ് (മകയിരം-അവസാന രണ്ട് പാദം, തിരുവാതിര, പുണര്‍തം-ആദ്യ മൂന്ന്‍ പാദം):
*************************************************************************************************************************

സൂര്യന്‍, വ്യാഴം, ശനി എന്നിവര്‍ ഏറ്റവും പ്രതികൂലം. ഭാഗ്യത്തിന്‍റെ ആനുകൂല്യം പൊതുവേ കുറവായി അനുഭവപ്പെടും. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ എന്നിവ സ്വഭവനത്ത് നടക്കുന്നതാണ്. ശനിദശയിലും ശനിയുടെ അപഹാരം, വ്യാഴദശയും അപഹാരവും, സൂര്യദശയും അപഹാരവും ഉള്ളവരും പ്രത്യേകം ശ്രദ്ധിക്കുന്നത് നല്ലതാണ്. ശിവപൂജ, വിഷ്ണുസഹസ്രനാമജപം എന്നിവ ഉത്തമദോഷപരിഹാരങ്ങളാണ്. കന്നി 29 (15-10-2013) ചതയം ദിവസം ദോഷപ്രദം ആകയാല്‍ തിരുവാതിര, ചോതി, ചതയം, ചതയം നക്ഷത്രത്തിന്‍റെ വേധനക്ഷത്രമായ അത്തം നക്ഷത്രക്കാര്‍ എന്നിവര്‍ മൃത്യുഞ്ജയപുഷ്പാഞ്ജലിയോ മൃത്യുഞ്ജയഹോമമോ (യഥാശക്തി) നടത്തി പ്രാര്‍ത്ഥിക്കുകയും അപകടം ക്ഷണിച്ച് വരുത്താതെ, അതാത് നക്ഷത്രദേവതാമന്ത്രം ഭക്തിയോടെ ജപിച്ച് കഴിയുകയും ചെയ്യണം.

കര്‍ക്കടകക്കൂറ് (പുണര്‍തം-അവസാന പാദം, പൂയം, ആയില്യം):
***************************************************************************************

വ്യാഴം പന്ത്രണ്ടില്‍. അനിഷ്ടം ആണെങ്കിലും പരിഹാരം ചെയ്‌താല്‍ സഹായിക്കും. നാലിലെ കണ്ടകശ്ശനിയ്ക്ക് ശാസ്ഥാപ്രീതി വരുത്തണം. സൂര്യന്‍ അനുകൂലസ്ഥിതിയിലാണ്. ഭൂമിക്കച്ചവടം നഷ്ടത്തില്‍ നടക്കും. ഉപകാരം ചെയ്ത് ഉപദ്രവം നേടും. ഉറ്റബന്ധുക്കളുടെ വിയോഗം മൂലം മാനസിക പിരിമുറുക്കമുണ്ടാകും. ദുര്‍ഗ്ഗാദേവിദേവിയ്ക്ക് വെള്ളമാല, ശിവന് ജലധാര, വിഷ്ണുവിന് സഹസ്രനാമാര്‍ച്ചന എന്നിവ നല്‍കി പ്രാര്‍ത്ഥിക്കണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം-ആദ്യ പാദം):
************************************************************

ശനി, വ്യാഴം എന്നിവര്‍ വളരെ അനുകൂലസ്ഥിതിയിലാണ്. സൂര്യന്‍റെ സ്ഥിതി പ്രതികൂലമാകുന്നു. ദന്തം, ഹൃദയം എന്നിവയ്ക്ക് അസുഖങ്ങള്‍ സംഭവിക്കാം. തൊഴില്‍തടസ്സം മാറും. പുതിയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ ഏറ്റവും അനുകൂലസമയം. ശിവന് യഥാശക്തി വഴിപാട് നല്‍കി പ്രാര്‍ത്ഥിക്കുന്നത് അത്യുത്തമം.

കന്നിക്കൂറ് (ഉത്രം-അവസാന മൂന്ന്‍ പാദം, അത്തം, ചിത്തിര-ആദ്യ രണ്ട് പാദം):
********************************************************************************************************

ഇവര്‍ക്ക് വ്യാഴം പത്തില്‍, ഏഴരശ്ശനിയുടെ അവസാനകാലം, ജന്മത്തില്‍ സൂര്യന്‍. കന്നിമാസം ഇവര്‍ക്ക് പൊതുവേ അനുകൂലമല്ല. ധനനഷ്ടം സംഭവിക്കും എന്നതില്‍ സംശയമില്ല. ശാസ്താവിന് ഭസ്മാഭിഷേകം നടത്തി ഏഴരശ്ശനിയുടെ ദോഷം കുറയ്ക്കണം. മഹാവിഷ്ണുവിനെ ധ്യാനിച്ചുകൊണ്ട് നിത്യവും പ്രഭാതങ്ങളില്‍ ഭാഗ്യസൂക്തം ജപിക്കണം (ഭാഗ്യസൂക്തവും മറ്റ് ജപമന്ത്രങ്ങളും ഞങ്ങളുടെ website ല്‍ ലഭ്യമാണ്. ജപമന്ത്രങ്ങള്‍ക്ക് ഈ ലിങ്ക് സന്ദര്‍ശിക്കുക: http://www.utharaastrology.com/pages/manthram.html ). കന്നി 29 (15-10-2013) ചതയം ദിവസം ദോഷപ്രദം ആകയാല്‍ തിരുവാതിര, ചോതി, ചതയം, ചതയം നക്ഷത്രത്തിന്‍റെ വേധനക്ഷത്രമായ അത്തം നക്ഷത്രക്കാര്‍ എന്നിവര്‍ മൃത്യുഞ്ജയപുഷ്പാഞ്ജലിയോ മൃത്യുഞ്ജയഹോമമോ (യഥാശക്തി) നടത്തി പ്രാര്‍ത്ഥിക്കുകയും അപകടം ക്ഷണിച്ച് വരുത്താതെ, അതാത് നക്ഷത്രദേവതാമന്ത്രം ഭക്തിയോടെ ജപിച്ച് കഴിയുകയും ചെയ്യണം.

തുലാക്കൂറ് (ചിത്തിര-അവസാന രണ്ടു പാദം, ചോതി, വിശാഖം-ആദ്യ മൂന്ന്‍ പാദം):
****************************************************************************************************************

വ്യാഴം ഒമ്പതില്‍. കൂടാതെ ആ വ്യാഴം തുലാത്തിലേക്ക് ദൃഷ്ടി ചെയ്യുകയും ചെയ്യുന്നു. ഇവ ഏറ്റവും അനുകൂലം ആകുന്നു. ജന്മശ്ശനി ഇവരെ കാര്യമായി ബാധിക്കില്ല. സൂര്യന്‍ അനുകൂലസ്ഥിതിയിലല്ല. പ്രതീക്ഷിച്ച പല പദ്ധതികളും പ്രാവര്‍ത്തികമാക്കാന്‍ പറ്റിയ സമയം. കുടുംബത്ത് സത്സന്താനയോഗത്തിന് സാദ്ധ്യതകളുണ്ട്. ശിവനും മഹാലക്ഷ്മിയ്ക്കും യഥാശക്തി വഴിപാടുകള്‍ നടത്തി പ്രാര്‍ത്ഥിക്കണം. കന്നി 22 (8-10-2013) ന് ശനി-ബുധ ഗ്രഹയുദ്ധം ഉണ്ടാകുകയും ബുധന്‍ വിജയിക്കുകയും ചെയ്യും. ആകയാല്‍ ശനിദശാപഹാരകാലം ഉള്ളവരും മകരക്കൂറുകാരും കുംഭക്കൂറുകാരും പിന്നെ ചോതി നക്ഷത്രക്കാരും അന്ന് യഥാശക്തി ശനിപ്രീതി കര്‍മ്മങ്ങള്‍ നടത്തി പ്രാര്‍ത്ഥിക്കണം. കന്നി 29 (15-10-2013) ചതയം ദിവസം ദോഷപ്രദം ആകയാല്‍ തിരുവാതിര, ചോതി, ചതയം, ചതയം നക്ഷത്രത്തിന്‍റെ വേധനക്ഷത്രമായ അത്തം നക്ഷത്രക്കാര്‍ എന്നിവര്‍ മൃത്യുഞ്ജയപുഷ്പാഞ്ജലിയോ മൃത്യുഞ്ജയഹോമമോ (യഥാശക്തി) നടത്തി പ്രാര്‍ത്ഥിക്കുകയും അപകടം ക്ഷണിച്ച് വരുത്താതെ, അതാത് നക്ഷത്രദേവതാമന്ത്രം ഭക്തിയോടെ ജപിച്ച് കഴിയുകയും ചെയ്യണം.

വൃശ്ചികക്കൂറ് (വിശാഖം-അവസാന പാദം, അനിഴം, കേട്ട):
*******************************************************************************

ഏഴരശ്ശനിയുടെ ആരംഭം ഇവരെ കാര്യമായി ബാധിക്കും.
എട്ടിലെ വ്യാഴം ദോഷം ചെയ്യും. എന്നിരിക്കിലും കുടുംബത്ത് ശുഭാകര്‍മ്മങ്ങളും നടക്കും. പതിനൊന്നിലെ സൂര്യനും ബുധനും ഗുണം ചെയ്യും. പുതിയ തൊഴില്‍ ആരംഭിക്കുന്നവര്‍ ഉത്തമമുഹൂര്‍ത്തം കൂടി നോക്കണം. ചന്ദ്രദശാപഹാരകാലങ്ങളില്‍ കഴിയുന്നവര്‍ തീര്‍ച്ചയായും പരിഹാരം ചെയ്യണം. ഭദ്രകാളിയ്ക്ക് കാളീസൂക്തപുഷ്പാഞ്ജലിയും മുരുകന് കുമാരസൂക്തപുഷ്പാഞ്ജലിയും ശാസ്താവിന് നീരാജനവും നടത്തി പ്രാര്‍ത്ഥിക്കണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം-ആദ്യപാദം):
****************************************************************

വ്യാഴവും ശനിയും സൂര്യനും ശുക്രനും ബുധനും രാഹുവും എന്നിവര്‍ ഏറ്റവും അനുകൂല സ്ഥാനത്ത്‌ നില്‍ക്കുന്ന കാലമാകുന്നു. സകലവിധമായ പ്രവൃത്തികളും വിജയിക്കും. വിവാഹകാര്യത്തില്‍ തീരുമാനമാകും. പുതിയ വീട്, വിവാഹമോ പുനര്‍വിവാഹമോ എന്നിവയ്ക്കും സമയം അനുകൂലം. ബന്ധുവിരഹം സംഭവിക്കും. ഈ മാസം ഇവര്‍ക്ക്‌ ചാരവശാലുള്ള ദോഷപരിഹാരം ആവശ്യമില്ല. പക്ഷേ, മോശം ദശാപഹാരകാലം ഉള്ളവര്‍ പരിഹാരം ചെയ്യണം (ദശാപഹാരകാല പരിഹാരങ്ങള്‍ ഞങ്ങളുടെ വെബ്സൈറ്റില്‍ നിന്നും നിങ്ങള്‍ക്ക്‌ വായിക്കാവുന്നതാണ്. ആയതിനായി ഈ ലിങ്ക് സന്ദര്‍ശിക്കുക: http://www.utharaastrology.com/pages/Vazhipaadukal.html ).

മകരക്കൂറ് (ഉത്രാടം-അവസാന മൂന്ന്‍ പാദം, തിരുവോണം, അവിട്ടം-ആദ്യ രണ്ടുപാദം):
*******************************************************************************************************************

പത്തിലെ കണ്ടകശ്ശനിയാണ്. വ്യാഴം അനുകൂലമാകയാല്‍ കണ്ടകശ്ശനി പൂര്‍ണ്ണമായും ബാധിക്കുകയില്ല. വിവാഹകാര്യത്തില്‍ പുരോഗതിയുണ്ടാകും. പ്രതീക്ഷിക്കാതെയുള്ള ധനലാഭം ഉണ്ടാകും. വിദേശം വഴി അനുകൂല സ്ഥിതിയുണ്ടാകും. പൊതുരംഗത്തുള്ളവര്‍ക്ക് അപമാനം സംഭവിക്കും. ശ്രദ്ധിക്കണം. സൂര്യനും പ്രതികൂലമായ സ്ഥിതികൂടിയുള്ളതിനാല്‍ ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ അര്‍ച്ചന നടത്തുന്നത് ഗുണപ്രദമായിരിക്കും. ശാസ്താവിന് നെയ്യഭിഷേകം, വിഷ്ണുവിന് രാജഗോപാലാര്‍ച്ചന എന്നിവ ഗുണപരമായി ഭവിക്കും. കന്നി 22 (8-10-2013) ന് ശനി-ബുധ ഗ്രഹയുദ്ധം ഉണ്ടാകുകയും ബുധന്‍ വിജയിക്കുകയും ചെയ്യും. ആകയാല്‍ ശനിദശാപഹാരകാലം ഉള്ളവരും മകരക്കൂറുകാരും കുംഭക്കൂറുകാരും പിന്നെ ചോതി നക്ഷത്രക്കാരും അന്ന് യഥാശക്തി ശനിപ്രീതി കര്‍മ്മങ്ങള്‍ നടത്തി പ്രാര്‍ത്ഥിക്കണം.

കുംഭക്കൂറ് (അവിട്ടം-അവസാന രണ്ട് പാദം, ചതയം, പൂരുരുട്ടാതി-ആദ്യ മൂന്ന്‍ പാദം):
*******************************************************************************************************************

വ്യാഴം അനുകൂലമാണ്. സാമ്പത്തികകാര്യത്തില്‍ ഇത് ഗുണപ്രദം ആയിരിക്കും. സഹോദരീസ്ഥാനീയര്‍ക്ക് (സഹോദരന്മാര്‍ക്കല്ല) വിവാഹകാര്യങ്ങളില്‍ പ്രതികൂലമായ അവസ്ഥ സംഭവിക്കും. ശരീരത്ത് വ്രണമോ മറ്റ് അടയാളമോ സംഭവിക്കും. പലവിധ രോഗങ്ങള്‍ക്കും സാദ്ധ്യത. ഭാഗ്യഭാവാധിപന്‍ സ്വക്ഷേത്രത്തില്‍ നില്‍ക്കുന്നതിനാല്‍ പല രീതിയിലും മഹാലക്ഷ്മിയുടെ സഹായം ലഭിക്കുകയും ചെയ്യും. ശാസ്താവിനും ശിവനും യഥാശക്തി വഴിപാടുകള്‍ നല്‍കി പ്രാര്‍ത്ഥിക്കണം. കന്നി 22 (8-10-2013) ന് ശനി-ബുധ ഗ്രഹയുദ്ധം ഉണ്ടാകുകയും ബുധന്‍ വിജയിക്കുകയും ചെയ്യും. ആകയാല്‍ ശനിദശാപഹാരകാലം ഉള്ളവരും മകരക്കൂറുകാരും കുംഭക്കൂറുകാരും പിന്നെ ചോതി നക്ഷത്രക്കാരും അന്ന് യഥാശക്തി ശനിപ്രീതി കര്‍മ്മങ്ങള്‍ നടത്തി പ്രാര്‍ത്ഥിക്കണം. കന്നി 29 (15-10-2013) ചതയം ദിവസം ദോഷപ്രദം ആകയാല്‍ തിരുവാതിര, ചോതി, ചതയം, ചതയം നക്ഷത്രത്തിന്‍റെ വേധനക്ഷത്രമായ അത്തം നക്ഷത്രക്കാര്‍ എന്നിവര്‍ മൃത്യുഞ്ജയപുഷ്പാഞ്ജലിയോ മൃത്യുഞ്ജയഹോമമോ (യഥാശക്തി) നടത്തി പ്രാര്‍ത്ഥിക്കുകയും അപകടം ക്ഷണിച്ച് വരുത്താതെ, അതാത് നക്ഷത്രദേവതാമന്ത്രം ഭക്തിയോടെ ജപിച്ച് കഴിയുകയും ചെയ്യണം.

മീനക്കൂറ് (പൂരുരുട്ടാതി-അവസാന പാദം, ഉതൃട്ടാതി, രേവതി):
************************************************************************************

നാലിലെ വ്യാഴം, അഷ്ടമശ്ശനി, ഏഴിലെ സൂര്യന്‍, രണ്ടിലെ കേതു, അഞ്ചിലെ ചൊവ്വ എന്നിവര്‍ രോഗാദിമരണങ്ങളെയും വളരെ വലിയ സാമ്പത്തികപരാധീനതയേയും, യൗവനയുക്തരായ സന്താനങ്ങള്‍ക്ക് സകലവിധ ദുരിതവും നല്‍കാന്‍ കെല്‍പ്പുള്ളവരാണ്. തീര്‍ച്ചയായും പരിഹാരം ചെയ്യണം.
ഗുരുവായൂരപ്പനെ ധ്യാനിച്ചുകൊണ്ട് സ്വഭവനത്തില്‍ ഭാഗ്യസൂക്തജപം പ്രഭാതങ്ങളില്‍ ജപിക്കുന്നത് വ്യാഴപ്രീതി ലഭിക്കുന്നതിന് സഹായിക്കും. "നമ:ശിവായ" എന്ന പഞ്ചാക്ഷരീമന്ത്രം എപ്പോഴും ജപിക്കുന്നത് സൂര്യന്‍റെ പ്രതികൂലാവസ്ഥയ്ക്ക് പരിഹാരമായിരിക്കും. ശാസ്താവിന് ഭസ്മാഭിഷേകം, നെയ്‌വിളക്ക് എന്നിവ നല്‍കി പ്രാര്‍ത്ഥിക്കുന്നത് അഷ്ടമശ്ശനിയുടെ കാഠിന്യം കുറയ്ക്കും. "ഓം ശരവണ ഭവ:" എന്ന സുബ്രഹ്മണ്യരായം 21 ഉരു വീതം (ഓരോ പ്രാവശ്യവും) ജപിക്കുന്നത് ചൊവ്വയുടെ അനിഷ്ടത്തിന് പരിഹാരമാകുന്നു. ക്ഷേത്രത്തില്‍ പരിഹാരം ചെയ്യേണ്ടവര്‍ ശിവനും ശാസ്താവിനും മുരുകനും ഭദ്രകാളിയ്ക്കും മഹാവിഷ്ണുവിനും യഥാശക്തി വഴിപാടുകള്‍ ചെയ്യണം. (ഭാഗ്യസൂക്തവും മറ്റ് ജപമന്ത്രങ്ങളും ഞങ്ങളുടെ website ല്‍ ലഭ്യമാണ്. ജപമന്ത്രങ്ങള്‍ക്ക് ഈ ലിങ്ക് സന്ദര്‍ശിക്കുക: http://www.utharaastrology.com/pages/manthram.html ).

പ്രത്യേക ശ്രദ്ധയ്ക്ക്:
***************************
കന്നി 22 (8-10-2013) ന് ശനി-ബുധ ഗ്രഹയുദ്ധം ഉണ്ടാകുകയും ബുധന്‍ വിജയിക്കുകയും ചെയ്യും. ആകയാല്‍ ശനിദശാപഹാരകാലം ഉള്ളവരും മകരക്കൂറുകാരും കുംഭക്കൂറുകാരും പിന്നെ ചോതി നക്ഷത്രക്കാരും അന്ന് യഥാശക്തി ശനിപ്രീതി കര്‍മ്മങ്ങള്‍ നടത്തി പ്രാര്‍ത്ഥിക്കണം. കന്നി 29 (15-10-2013) ചതയം ദിവസം ദോഷപ്രദം ആകയാല്‍ തിരുവാതിര, ചോതി, ചതയം, ചതയം നക്ഷത്രത്തിന്‍റെ വേധനക്ഷത്രമായ അത്തം നക്ഷത്രക്കാര്‍ എന്നിവര്‍ മൃത്യുഞ്ജയപുഷ്പാഞ്ജലിയോ മൃത്യുഞ്ജയഹോമമോ (യഥാശക്തി) നടത്തി പ്രാര്‍ത്ഥിക്കുകയും അപകടം ക്ഷണിച്ച് വരുത്താതെ, അതാത് നക്ഷത്രദേവതാമന്ത്രം ഭക്തിയോടെ ജപിച്ച് കഴിയുകയും ചെയ്യണം.

കന്നിമാസത്തിലെ പ്രധാനപ്പെട്ട ദിവസങ്ങള്‍, ആചാരങ്ങള്‍:
*****************************************************************************
നവരാത്രി: കന്നിമാസത്തിലെ കറുത്തവാവ്‌ കഴിഞ്ഞുവരുന്ന പ്രഥമ തിഥി മുതല്‍ നവമി തിഥി വരെയുള്ള 9 ദിവസങ്ങളാണ് നവരാത്രിയായി മഹോത്സവമായി ആചരിക്കുന്നത്. പത്താം ദിനം (ദശമി തിഥി) വിജയദശമി.

വിദ്യാരംഭം: കന്നി 25 (11-10-2013) വെള്ളിയാഴ്ച വൈകിട്ട് പൂജവെച്ച്, കന്നി 28 (13-10-2013) പൂജ എടുക്കാം. അന്നാണ് വിദ്യാരംഭവും.
വിദ്യാരംഭത്തിന് ഉത്തമസമയം: 13-10-2013 ഞായറാഴ്ച രാവിലെ 8.34 വരെയുള്ള തുലാം രാശി ( (ഗണനം: കൊല്ലം ജില്ല).

മരുതൂര്‍ക്കുളങ്ങര മഹാദേവക്ഷേത്രത്തില്‍ ശിവപുരാണമഹായജ്ഞം: കന്നി 10 മുതല്‍ 18 വരെ (26-9-2013 മുതല്‍ 4-10-2013 വരെ).

മാതാ അമൃതാനന്ദമയീദേവിയുടെ അറുപതാംജന്മദിനം: കന്നി 11 (27-9-2013 വെള്ളിയാഴ്ച).

വെട്ടിക്കോട്ട് നാഗരാജക്ഷേത്രത്തില്‍ "വെട്ടിക്കോട്ടായില്യം": കന്നി 15 (01-10-2013, ചൊവ്വാഴ്ച).

..........................................................
ലോക നന്മയ്ക്കായി, ഭാരതത്തിന്റെ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരു പേജ്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ലൈക്‌ ചെയ്യൂ

Fb Page : https://www.facebook.com/hinduacharam
Mail Id : haindhavacharam@gmail.com
.................................................................

എല്ലാ അംഗങ്ങൾക്കും ശുഭദിനം നേരുന്നു