"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ജ്യോതിഷം ആമുഖം | ഹൈന്ദവം

ജ്യോതിഷം ആമുഖം

ബ്രഹ്മാവ്‌, വസിഷ്ഠൻ, അത്രി, മനു , പുലസ്ത്യൻ . ലോമശൻ , മരീചി , അംഗിരസ്സ് , വേദവ്യാസൻ , നാരദൻ, ശുനകൻ , ഭൃഗു , ച്യവനൻ , യവനൻ, ഗർഗ്ഗൻ, കശ്യപൻ, പരാശരൻ, ആദിത്യൻ എന്നിങ്ങനെ പതിനെട്ടു ആചാര്യന്മാരിലൂടെ ഉണ്ടാക്കപെട്ടതാണ് “ ജ്യോതിശാസ്ത്രം “ .

" ശാസ്ത്രാദസ്മാല്‍ കാലബോധോ യത: സ്യാ -
ദ്വേതാംഗത്വം ജ്യോതിഷസ്യോക്ത മസ്ത്മാത് ".
ശബ്ദശാസ്ത്രം മുഖം ജ്യോതിഷം ചക്ഷുഷീ
ശ്രോത്രമുക്തം നിരുക്തം ച കല്പാ : കരൌ
യാതു ശിക്ഷാസ്യ വേദസ്യ സാ നാസികാ
പാദ പത്മദ്വയം ഛന്ദ ആദ്യൈർ ബുധൈ: "

( ശ്ലോകം : സിദ്ധാന്ത ശിരോമണി -ശങ്കരാചാര്യർ )

വൈദിക കർമ്മാനുഷ്ഠാനങ്ങള്‍ ചെയ്യുവാന്‍ ഉള്ള മുഹൂർത്തകാലം നിർണ്ണയിക്കുന്നതിനു “കാലജ്ഞാനം” ആവശ്യമാണ്. യജ്ഞകർമ്മങ്ങളുടെ ഫലസിദ്ധികള്‍ പൂർണ്ണമായും അത് ചെയ്യുന്ന കാലത്തിനെ ആസ്പദിച്ചിരിക്കുന്നു എന്ന് ഋഷികള്‍ നിരീക്ഷിച്ചിരുന്നു. ഈ കാലജ്ഞാനം ലഭിക്കുന്നത് ജ്യോതിശാസ്ത്രത്തിലൂടെയാകുന്നു. അതുകൊണ്ട് തന്നെ ജ്യോതിഷം വേദാംഗവും പ്രാധാന്യം കൊണ്ട് വേദത്തിന്‍റെ ചക്ഷസ്സുമാണ് (കണ്ണ്). അതുപോലെ ശബ്ദശാസ്ത്രം മുഖമായും, " നിരുക്തം” ശ്രോത്രവും, "കല്പം” കരവും, " ശിക്ഷാ” നാസികയും, ഛന്ദസ്സ് പാദങ്ങളായും ആയി ഉപമിച്ചിരിക്കുന്നു .

ജ്യോതിഷത്തിനു "ഗണിതം, സംഹിതാ, ഹോരാ "എന്നിങ്ങനെ മൂന്നു സ്കന്ദങ്ങളും "ജാതകം , ഗോളം , നിമിത്തം, പ്രശ്നം മുഹൂർത്തം, ഗണിതം എന്നിങ്ങനെ ആറംഗങ്ങളും ഉണ്ട്‌ .സൂര്യാദി നവഗ്രഹങ്ങ ള്‍ സ്ഥാനങ്ങള്‍ , നക്ഷത്രങ്ങ ള്‍ നക്ഷത്രങ്ങളുടെ സ്ഥാനങ്ങള്‍ , പന്ത്രണ്ട് രാശികൾ,, ആള്‍ച്ചകള്‍ ,തിഥി ,കൃഷ്ണപക്ഷം ,ശുക്ലപക്ഷം , കരണങ്ങള്‍ , നിത്യ യോഗങ്ങള്‍, സംക്രമം, ലാടം, വൈധൃതം, ഗ്രഹണം, കാലഹോര, ചന്ദ്രക്രിയ ,ചന്ദ്രവേല,ചന്ദ്രാവസ്ഥ ,ഗ്രഹങ്ങളുടെ സ്ഥാനബലം,ചേഷ്ടാബലം ,ദിഗ്ബലം ,കാലബലം,പക്ഷബലം,നൈസർഗ്ഗിക ബലം, ഗ്രഹ ദൃഷ്ടി, ഷഡ്വർഗ്ഗങ്ങള്‍ ,അഷ്ടവർഗ്ഗങ്ങള്‍ ,ദ്രെക്കാണം, ഹോരാ,നവാംശകം, ദ്വാദശാംശകം, ത്രിംശാംശകം, ആയുർ യോഗങ്ങള്‍ ,അരിഷ്ടയോഗങ്ങള്‍ , വേലിയിറക്കം,വേലിയേറ്റം,സഗ്രഹർക്ഷം , ശലാകാവേധം,ജന്മാഷ്ടമം , നവദോഷങ്ങ ള്‍,ഹരിവാസരം, മൃത്യുദഗ്ധാദി യോഗങ്ങള്‍ , വിഷ്ടി , ഗണ്ടാന്തം ,എകാർഗ്ഗളം ,അഹിമസ്തകം ,ദക്ഷിണായനം, ഉത്തരായനം,പ്രദോഷം അമ്ഹസ്പതി ,അധിമാസം,സംസർ പ്പം ,വസന്താതി ഋതുക്കള്‍ കൂടാതെ ശകുനം, നിമിത്തം ഇവയെല്ലാം തന്നെ ജ്യോതിഷം ഫലപ്രവചനത്തിനു കാലാകാലങ്ങളായി അവലംബിക്കുന്ന മാർഗ്ഗങ്ങള്‍ ആകുന്നു.

" അനിര്ണ്ണീ താ സുതിഥിഷു ന കിഞ്ചിത് കര്മ്മതസിദ്ധ്യതി
ശ്രൌതം സ്മാര്ത്തം വ്രതം ദാനം യച്ച്ചാന്യത് കര്മ്മഫസിദ്ധ്യതി
നിര്ണ്ണീ താ തിഥിഷ്വൈവ കര്മ്മ കുർവീത നാന്യഥാ
നാഗവിദ്ധാ തു യാ ഷഷ്ടീ ശിവ വിദ്ധാ തു സപ്തമീ
ദശമ്യേകാദശീ വിദ്ധാ നോ പൊഷ്യൈ വ കഥന്ജന
ജ്ഞാത്വൈവം രവി ചന്ദ്രാഭ്യാം തിഥിം സ്ഫുടതരം വ്രതീ ".

(സൗരപുരാണം)

വൈദിക കർമ്മാനുഷ്ഠാനങ്ങൾക്ക് മുഹുർത്ത സമയം ഗണിക്കുന്നതിനു സൂര്യചന്ദ്ര ഗണിതങ്ങള്‍ സ്ഫുടതരമായിരിക്കേണ്ടത് ( സൂക്ഷ്മ മായിരിക്കേണ്ടത് ) ആണ് .ഇപ്രകാരം സൂര്യ ചന്ദ്രസ്ഫുടങ്ങളില്‍ നിന്നും ഗണി ച്ചെ ടുക്കുന്ന സത്തിഥികളില്‍ ചെയ്യുന്ന ശ്രുതം, സ്മാർത്തം ,വ്രതാനുഷ്ഠാനങ്ങള്‍ ,ദാനങ്ങള്‍ ,തുടങ്ങിയ ഷോഡശ കർമ്മങ്ങളും മാത്രമേ പൂർണ്ണ ഫലസിദ്ധി പ്രദാനം ചെയ്യുകയുള്ളൂ . സൂക്ഷ്മമല്ലാത്ത തിഥികളില്‍ ചെയ്യുന്ന കർമ്മങ്ങൾ ഫലപ്രാപ്തിയെ ചെയ്യുന്നില്ല .
( ന കിഞ്ചില്‍ കർമ്മിസിദ്ധ്യതി ) .

" രമ്യതലേ ഭൂഭാഗെ സംപൂജ്യ ഗ്രഹഗണനം
സനക്ഷത്രം പാശ്ചാത് പ്രശ്നവിധാനം
കുര്യാത് യേനാപ്നുയാത് സിദ്ധിം പ്രഷ്ടാ
മണികനകയുതൈഹി ഫലകുസുമൈഹി
രാശി ചക്രമഭ്യര്‍ച്ച്യ പൃഛെദ്യഥാഭിലഷിതം
ഭക്ത്യാ വിനയാന്വിത: പ്രശ്നെ ഇതി മഹർഷി
ബ്രുഹസ്പതിനാപ്യുക്തം .(ഗ്രന്ഥം - ദശാധ്യായി )."

ദൈവജ്ഞൻ പൃഛകന്റെ അഭീഷ്ടത്തിന്നായി ( അഭീഷ്ടങ്ങ ള്‍ * ഭാവി ഫലങ്ങള്‍ അറിയുക , ജ്യോതിഷ വിധിപ്രകാരം ദോഷങ്ങൾക്കുള്ള പ്രതിവിധികള്‍ അറിയുക ) ഭൂമിയില്‍ മനോഹരമായും സ്ഥലശുദ്ധ്യാദികള്‍ ചെയ്തതുമായ ഒരു സ്ഥലത്ത് മേടം ഇടവം തുടങ്ങി പന്ത്രണ്ടു രാശികള്‍ ഉള്ള രാശി ചക്രത്തെ ഉണ്ടാക്കി പുഷ്പഫലാദിക ള്‍ , രത്നം , സ്വർണ്ണം ഇവകളെ കൊണ്ടും ഗ്രഹങ്ങളേയും നക്ഷത്രങ്ങളെയും യഥാവിധി പൂജ ചെയ്തു ഭക്തിയോടും വിനയാന്വിതനു
മായി " പ്രശ്ന വിധാനം" ( അഷ്ട മംഗല പ്രശ്നം ,ദേവപ്രശ്നം ,വേളി പ്രശ്നം ,സന്താന പ്രശ്നം , രാജ പ്രശ്നം ) എന്ന കർമ്മം ചെയ്യണം .. പൂർവ്വകാലത്ത് രാജ കൊട്ടാരങ്ങളിലും പ്രഭുക്കന്മാരുടെയും മാത്രം നടത്ത പെട്ടിരുന്ന ഈ പ്രശ്നചിന്താപദ്ധതികളില്‍ അഷ്ടമംഗലപ്രശ്നവും ,ദേവപ്രശ്നവും ഇന്ന് ഭാരതത്തില്‍ വളരെ ഏറെ പ്രചാരത്തില്‍ ഉള്ളതാണ് . രാജപ്രശ്നം, സന്താനപ്രശ്നം എന്നിവ അപൂർവ്വമായും " വേളി പ്രശ്നം ( വിവാഹ പ്രശ്നം -അഷ്ടമംഗലപ്രശ്നത്തിലെ എല്ലാ ക്രിയാഭാഗങ്ങളും ഇതില്‍ ഉണ്ട് ) അത്യപൂർവ്വവും ആയി നടത്തപെടുന്നുണ്ട്.

( തയ്യാറാക്കിയത് : ചെത്തല്ലൂർ വിജയകുമാർഗുപ്തൻ )