"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ചൊവ്വയുടെ രാശിമാറ്റം | ഹൈന്ദവം

ചൊവ്വയുടെ രാശിമാറ്റം

ചൊവ്വ രാശി മാറുന്നു. കര്‍ക്കിടകം രാശിയില്‍ നിന്നും ചിങ്ങം രാശിയിലേക്കുള്ള ചൊവ്വയുടെ രാശിമാറ്റം 05-10-2013 (1189 കന്നി 19 ശനിയാഴ്ച) സന്ധ്യയ്ക്ക് 7.41.12 സെക്കന്‍റിനാണ്. സ്വന്തം അച്ചുതണ്ടില്‍ ഒരു പ്രാവശ്യം ചൊവ്വയ്ക്ക്‌ കറങ്ങണമെങ്കില്‍ 24 മണിക്കൂറും 37 മിനിട്ടും സമയമെടുക്കും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചൊവ്വയിലെ ഒരു ദിവസത്തിന് അത്രയും ദൈര്‍ഘ്യമുണ്ട്. സൂര്യനുചുറ്റും വലംവെയ്ക്കുകയും ഒപ്പം സ്വയം കറങ്ങുകയും ചെയ്യുന്ന ചൊവ്വ സഞ്ചാരപഥത്തില്‍ മിനിറ്റില്‍ ഏകദേശം 1448 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നുണ്ട്. ഒരു രാശിയില്‍ ഏകദേശം 48 ദിവസം ചൊവ്വ നില്‍ക്കും. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ അത് മാസങ്ങളോളം നീണ്ടും നിന്നേക്കാം. ഭൂമിയുമായുള്ള കുറഞ്ഞ ദൂരം 54.6 മില്ല്യന്‍ കിലോമീറ്ററും (5,46,00000 Km), കൂടിയ ദൂരം 401 മില്ല്യന്‍ കിലോമീറ്ററും (4010000000 Km), ശരാശരി ദൂരം 225 മില്യന്‍ കിലോമീറ്ററും (2250000000 Km) ആകുന്നു. അതായത്‌, ഭൂമിയുമായി ഏറ്റവും അടുത്തുവരുന്ന സമയത്ത് 1000 കിലോമീറ്റര്‍ സ്പീഡുള്ള ഒരു വാഹനത്തില്‍ പോയാല്‍ അവിടെ എത്തിച്ചേരാന്‍ 2275 ദിവസം വേണ്ടിവരും.

ജ്യോതിഷചിന്ത:
*************

ജ്യോതിഷത്തില്‍ ചൊവ്വ എന്ന ഗ്രഹം സഹോദരകാരകനാണ്. ഭാവം, മൂന്നും. ഉച്ച-സ്വക്ഷേത്ര, ലഗ്നാധിപ സ്ഥിതിയില്ലാതെ ചൊവ്വ മൂന്നില്‍ നില്‍ക്കുന്നത്‌ സഹോദരങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കും. എന്നിരിക്കിലും, ശത്രു, സ്വര്‍ണ്ണം, ആശുപത്രിവാസം, ശസ്ത്രക്രിയ, കോടതി നടപടി, ബലം, സൈനിക-അര്‍ദ്ധസൈനികം, അപ്രതീക്ഷിത ആപത്ത്‌, വെറുപ്പുള്ള സ്വഭാവവും ക്രൂരതയും, ക്രിമിനല്‍ കേസ്സുകള്‍, കൊലപാതകം, വിവാഹം, വൈധവ്യം, മാനക്കേടുണ്ടാക്കുന്ന പ്രവൃത്തികള്‍, മോഷണം, തൊലിപ്പുറമേയുള്ള അസുഖങ്ങള്‍ മുതലായവും ചൊവ്വയെക്കൊണ്ട് ചിന്തിക്കാം. ചൊവ്വയുടെ രാശിമാറ്റം കൊണ്ട് ഏതൊക്കെ കൂറുകാര്‍ക്ക്‌ ഗുണവും ദോഷവും ഉണ്ടാകുമെന്ന് എഴുതുന്നു:
-----------------------------------------------------------------

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക-ആദ്യപാദം):
******************************************

അസുഖങ്ങളും, മക്കളുടെ കാര്യത്തില്‍ മാനസികപ്രയാസവും, ശത്രുശല്യവും അധികരിച്ചുണ്ടാകും. പഴനിമല ദര്‍ശനവും യഥാശക്തി വഴിപാടുകളും "ഓം ശരവണ ഭവ:" എന്ന സുബ്രഹ്മണ്യരായം 21 ഉരു വീതം ഭക്തിയോടെ ജപിക്കുകയും ചെയ്യണം. മുരുകന് പാലഭിഷേകം നടത്തുന്നതും അതീവ ഫലപ്രദമാകുന്നു.

ഇടവക്കൂറ് (കാര്‍ത്തിക-അവസാന മൂന്ന്‍ പാദം, രോഹിണി, മകയിരം-ആദ്യ രണ്ട് പാദം):
******************************************

മിത്രങ്ങള്‍ പോലും ശത്രുക്കളായി ഭവിച്ച് ചതിക്കുമെന്നതിനാല്‍ വളരെ ശ്രദ്ധിക്കണം. അതുവഴിയുണ്ടാകുന്ന മാനസിക പ്രയാസം വളരെ വലുതുമായിരിക്കും. രോഗവും സംഭവിക്കും. ദോഷപരിഹാരമായി ഗ്രാമക്ഷേത്രത്തില്‍ ഭഗവതിസേവ, മുരുകനും ഭദ്രകാളിയ്ക്കും ശത്രുസംഹാരപുഷ്പാഞ്ജലി. മുരുകന് അഷ്ടോത്തരാര്‍ച്ചന നടത്തുന്നതും വളരെ ഗുണപ്രദം ആയിരിക്കും.

മിഥുനക്കൂറ് (മകയിരം-അവസാന രണ്ട് പാദം, തിരുവാതിര, പുണര്‍തം-ആദ്യ മൂന്ന്‍ പാദം):
******************************************

ഇവര്‍ക്ക്‌ ചൊവ്വ മൂന്നില്‍ നില്‍ക്കുന്ന സ്ഥിതിയാണ്. ഇത് അത്യുത്തമം ആയിരിക്കും. ആശുപത്രിസംബന്ധമായുള്ള സംഗതികളില്‍ സന്തോഷം ലഭിക്കും. സര്‍ജറികള്‍ പൂര്‍ണ്ണ വിജയമായിരിക്കും. സന്താനങ്ങളുടെ കാര്യത്തിലും സന്തോഷം ലഭിക്കും. ശത്രുക്കള്‍ നിഷ്പ്രഭരാകും. ജോലിയില്‍ പുരോഗതി. പ്രത്യേകിച്ച് ദോഷപരിഹാരം ആവശ്യമില്ല.

കര്‍ക്കടകക്കൂറ് (പുണര്‍തം-അവസാന പാദം, പൂയം, ആയില്യം):
******************************************

സര്‍ക്കാര്‍ തലത്തില്‍ നിന്നും പ്രതികൂല നിലപാടുകള്‍ ഉണ്ടാകും. ശത്രുക്കളുടെ ഉപദ്രവം വരുന്ന വഴിയറിയില്ല. അഗ്നിയുമായി ഇടപെടുന്നത് സൂക്ഷിക്കണം. പരിഹാരമായി മുരുകക്ഷേത്രത്തില്‍ കുമാരസൂക്തപുഷ്പാഞ്ജലിയും നെയ്‌വിളക്കും നല്‍കി പ്രാര്‍ത്ഥിക്കണം. മുരുകന് പാനകനിവേദ്യം നല്‍കുന്നതും ഗുണപ്രദം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം-ആദ്യ പാദം):
******************************************

സഞ്ചാരംകൊണ്ട് ഗുണമുണ്ടാകില്ല. അസുഖങ്ങളും മാനസികമായി തളര്‍ത്തും. സ്വന്തക്കാരുമായി ശത്രുത ഉണ്ടാകാതെ ശ്രദ്ധിക്കണം. വിഷവസ്തുക്കള്‍, അഗ്നി എന്നിവ വഴി ദോഷമുണ്ടാകും. ദോഷപരിഹാരമായി മുരുകന് ഐകമത്യസൂക്ത പുഷ്പാഞ്ജലിയും പഴനിമല ദര്‍ശനവും യഥാശക്തി വഴിപാടും നടത്തണം. മുരുകന് യഥാശക്തി അഭിഷേകം (ഭസ്മാഭിഷേകം, പാലഭിഷേകം, പഞ്ചാമൃതാഭിഷേകം എന്നിവയിലൊന്ന്) നല്‍കുന്നതും ഫലപ്രദമാകുന്നു.

കന്നിക്കൂറ് (ഉത്രം-അവസാന മൂന്ന്‍ പാദം, അത്തം, ചിത്തിര-ആദ്യ രണ്ട് പാദം):
******************************************

ഉഷ്ണസംബന്ധമായ രോഗം സംഭവിക്കും. ധനനഷ്ടവും സംഭവിക്കും. മാനഹാനി സംഭവിക്കുമെന്നതിനാല്‍ അസമയത്ത്‌ അന്യഭവന സന്ദര്‍ശനം നടത്തുന്നതും, പലരോടും അമിതമായി ഇടപെടുന്നതും ദോഷപ്രദമായി ഭവിക്കും. ദോഷപരിഹാരമായി മുരുകന് അഷ്ടോത്തരാര്‍ച്ചനയും കദളിപ്പഴ നിവേദ്യവും നല്‍കി പ്രാര്‍ത്ഥിക്കണം.

തുലാക്കൂറ് (ചിത്തിര-അവസാന രണ്ടു പാദം, ചോതി, വിശാഖം-ആദ്യ മൂന്ന്‍ പാദം):
*******************************************

ഇവര്‍ക്ക്‌ ഈ ചൊവ്വയുടെ രാശിമാറ്റം അതീവ ഗുണപ്രദം ആയിരിക്കും. പുതിയ തൊഴില്‍, സര്‍ക്കാര്‍ സംബന്ധമായി അനുകൂല തീരുമാനം, ഭാഗ്യം എന്നിവയും ലഭിക്കും. സുഖകരമായ കാലഘട്ടം. പ്രത്യേകിച്ച് ദോഷപരിഹാരം ഇവര്‍ക്ക്‌ ആവശ്യമില്ല.

വൃശ്ചികക്കൂറ് (വിശാഖം-അവസാന പാദം, അനിഴം, കേട്ട):
*******************************************

തൊഴില്‍ തടസ്സവും ധനനാശവും ശത്രുക്കളുടെ ഉപദ്രവവും വളരെയധികമായിരിക്കും. അപവാദം കേള്‍ക്കാനും ന്യായമുണ്ട്. സൂക്ഷിക്കണം. പരിഹാരമായി മുരുകക്ഷേത്രത്തില്‍ സംവാദസൂക്തപുഷ്പാഞ്ജലി, ഭാഗ്യസൂക്തപുഷ്പാഞ്ജലി എന്നിവ നല്‍കി പ്രാര്‍ത്ഥിക്കണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം-ആദ്യപാദം):
******************************************

മാനസിക സംഘര്‍ഷങ്ങള്‍ ഒന്നിനുപിറകേ മറ്റൊന്നായി വന്നുകൊണ്ടിരിക്കും. ധനവരവ് നിലയ്ക്കും. ശരീരത്തില്‍ മുറിവ്, ചതവ് എന്നിവ സംഭാവിക്കുമെന്നതിനാല്‍ വളരെ ശ്രദ്ധിക്കണം. വാഹനം, ഉയരത്തിലുള്ള തൊഴില്‍ എന്നിവ കൈകാര്യം ചെയ്യുന്നവര്‍ എപ്പോഴും "ഓം ശരവണ ഭവ:" എന്ന സുബ്രഹ്മണ്യരായം ഭക്തിയോടെ ജപിക്കുന്നത് അത്യുത്തമം ആയിരിക്കും. മുരുകക്ഷേത്രത്തില്‍ പഞ്ചാമൃതാഭിഷേകം ചെയ്യുന്നതും അതീവ ഗുണപ്രദം ആയിരിക്കും.

മകരക്കൂറ് (ഉത്രാടം-അവസാന മൂന്ന്‍ പാദം, തിരുവോണം, അവിട്ടം-ആദ്യ രണ്ടുപാദം):
*****************************************

അസമയത്ത്‌ യാത്രചെയ്യുന്നതും, അന്യകുടുംബത്ത് അനാവശ്യമായി സന്ദര്‍ശനം നടത്തുന്നതും ദോഷകരമായി ഭവിക്കും. കാരണം, എട്ടില്‍ ചൊവ്വ നിന്നാല്‍ മാനഹാനി സംഭവിക്കും. വളരെ ശ്രദ്ധിക്കണം. രക്തസംബന്ധമായുള്ള അസുഖങ്ങളും ഉണ്ടാകാം. സാമ്പത്തികപ്രയാസവും ഉണ്ടായിരിക്കും.
ദോഷപരിഹാരമായി ശിവക്ഷേത്രത്തില്‍ സംവാദസൂക്തപുഷ്പാഞ്ജലി, ശാസ്താവിന് നെയ്‌വിളക്ക്, മുരുകന് ഭാഗ്യസൂക്തപുഷ്പാഞ്ജലി എന്നിവ നല്‍കി പ്രാര്‍ത്ഥിക്കണം.

കുംഭക്കൂറ് (അവിട്ടം-അവസാന രണ്ട് പാദം, ചതയം, പൂരുരുട്ടാതി-ആദ്യ മൂന്ന്‍ പാദം):
****************************************

ദാമ്പത്യകലഹം സംഭവ്യമാണ്. യാത്രകളും മറ്റും യാതൊരു പ്രയോജനവുമില്ലാതെയാകും. മാനസികപ്രയാസവും അത്യധികമായിരിക്കും. രോഗവും സാമ്പത്തികപ്രയാസവും എടുത്തുപറയണം. ദോഷപരിഹാരമായി വിഷ്ണുക്ഷേത്രത്തില്‍ ധന്വന്തരീമന്ത്രാര്‍ച്ചനയും, മുരുകക്ഷേത്രത്തില്‍ ഭാഗ്യസൂക്തപുഷ്പാഞ്ജലിയും നല്‍കി പ്രാര്‍ത്ഥിക്കണം.

മീനക്കൂറ് (പൂരുരുട്ടാതി-അവസാന പാദം, ഉതൃട്ടാതി, രേവതി):
****************************************

സകലവിധ ലാഭങ്ങളും പ്രതീക്ഷിക്കാവുന്ന കാലം. സാമ്പത്തികമായി അപ്രതീക്ഷിതമായ നേട്ടവും ഉണ്ടാകും. ശമ്പള വര്‍ദ്ധനവോ അധികമായി ഇന്‍ക്രിമെന്‍റ് ലഭിക്കുകയോ ചെയ്യും. ശത്രുക്കള്‍ നിഷ്പ്രഭരാകും. കോടതി നടപടികളിലും സന്തോഷവാര്‍ത്ത കേള്‍ക്കുന്നതാണ്.
പ്രത്യേകിച്ച് ദോഷപരിഹാരങ്ങളൊന്നും ആവശ്യമില്ല.

******* ** ********** *********** *******
ചൊവ്വയുടെ ശാന്തിമന്ത്രം ഭക്തിയോടെ ജപിക്കുന്നത് ചൊവ്വയുടെ സകല ദോഷങ്ങള്‍ക്കും പരിഹാരമാണ്. ജാതകത്തില്‍ ചൊവ്വ മോശം സ്ഥാനങ്ങളില്‍ നില്‍ക്കുന്നവരും ചാരവശാല്‍ ചൊവ്വ ദോഷപ്രദമായി നില്‍ക്കുന്നവരും മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ചൊവ്വയുടെ ശാന്തിമന്ത്രം നിത്യവും ഭക്തിയോടെ ജപിക്കുന്നത് അത്യുത്തമം ആയിരിക്കും. ഇത്, ചൊവ്വയെക്കൊണ്ടുള്ള വിവാഹതടസ്സ പരിഹാരവും കൂടിയാകുന്നു.

ചൊവ്വയുടെ ശാന്തിമന്ത്രം:
***********************

"ഓം അഗ്നിമ്മൂര്‍ധാ ദിവ:കകുത്‌പതി:പൃഥിവ്യാ
അയം അപാംരേതാംസി ജിന്വതി.
സ്യോനാ പൃഥിവി ഭവാ നൃക്ഷരാ നിവേശനീ.
യച്ഛാ നശ്ശര്‍മ്മ സപ്രഥാ:
ക്ഷേത്രസ്യ പതിനാ വയം ഹിതേനേവ ജയാമസി.
ഗാമശ്വം പോഷയിത്ന്വാ സ മൃഡാതീദൃശേ.
അധിദേവതാ പ്രത്യധിദേവതാ സഹിതായ ഭഗവതേ

അംഗാരകായ നമ: സ്കന്ദായ നമ:"
*****************************

'ചൊവ്വാഗായത്രി' ഭക്തിയോടെ ജപിക്കുന്നത് സഹോദരങ്ങള്‍ തമ്മിലുള്ള ശത്രുത മാറുന്നതിനും ചൊവ്വാദോഷശമനത്തിനും അത്യുത്തമം ആകുന്നു.

ചൊവ്വാ ഗായത്രി:
****************
"ഓം അംഗാരകായ വിദ്മഹേ
ഭൂമി പുത്രായ ധീമഹി
തന്വോ ഭൗമ പ്രചോദയാത്"
***********************
ദിവസേനയുള്ള ജ്യോതിഷ വിവരങ്ങള്‍ ലഭിക്കുന്നതിന് http://www.utharaastrology.com/