"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
തുലാം മാസഫലം | ഹൈന്ദവം

തുലാം മാസഫലം

തുലാം മാസഫലം - 1189 തുലാം (17-10-2013 - 15-11-2013)‍:
*****************************************

തുലാസംക്രമം ഉതൃട്ടാതി നക്ഷത്രക്കാര്‍ക്ക് ദോഷപ്രദമായിരിക്കും. ശ്രദ്ധിക്കണം. ഭരണി, കാര്‍ത്തിക, രോഹിണി, തിരുവാതിര, പുണര്‍തം,
മകം, പൂരം, ഉത്രം, ചിത്തിര, ചോതി, കേട്ട, മൂലം, തിരുവോണം, അവിട്ടം എന്നിവര്‍ക്കും തുലാസംക്രമം പ്രതികൂലമാണ്. ഇവരൊക്കെയും
ശിവക്ഷേത്രത്തിലും മഹാവിഷ്ണുക്ഷേത്രത്തിലും ദേവീക്ഷേത്രത്തിലും യഥാശക്തി വഴിപാടുകള്‍ നല്‍കി പ്രാര്‍ത്ഥിക്കണം.
അശ്വതി, മകയിരം, പൂയം, ആയില്യം, അത്തം, വിശാഖം, അനിഴം, ഉത്രാടം, ചതയം, പൂരുരുട്ടാതി, രേവതി എന്നിവര്‍ക്ക്‌ തുലാസംക്രമം
ഗുണപ്രദവുമാണ്.

കൂടുതല്‍ ശ്രദ്ധിക്കേണ്ടവര്‍:
***********************

ശനിദശയില്‍ ശുക്രാപഹാരകാലം നടക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇവര്‍ ദേവീഭജനവും ശിവഭജനവും നടത്തണം.

ചന്ദ്രഗ്രഹണം:
***********

19-10-2013 ശനിയാഴ്ച അതിപുലര്‍ച്ചെ 5.20.11 സെക്കന്‍റ് സമയത്ത്‌ അശ്വതി നക്ഷത്രത്തില്‍ ചന്ദ്രഗ്രഹണം നടക്കും. കേരളത്തില്‍ ഇത് ആചരീണയമല്ല എന്ന്‍ പറയപ്പെടുന്നുണ്ടെങ്കിലും ഇതിന്‍റെ മുമ്പും അന്നും തൊട്ടടുത്ത ദിവസവും ശുഭകര്‍മ്മങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
അശ്വതി, ഭരണി, കാര്‍ത്തിക, മകം, മൂലം എന്നിവര്‍ക്കും ഇടവം, കര്‍ക്കിടകം, ചിങ്ങം, തുലാം, വൃശ്ചികം, ധനു, മീനം കൂറുകാര്‍ക്കും
ചന്ദ്രഗ്രഹണം പൊതുവേ നല്ലതല്ല. മിഥുനം, കന്നി, മകരം, കുംഭം എന്നീ കൂറുകാര്‍ക്ക്‌ ഈ ചന്ദ്രഗ്രഹണം അനുകൂലവും ആയി ഭവിക്കും.
ദോഷപരിഹാരായി നക്ഷത്രദേവതകളെ യഥാശക്തി ഭജിക്കുന്നത് അതീവ ഗുണപ്രദം ആയിരിക്കും (ഭാഗ്യസൂക്തവും മറ്റ് ജപമന്ത്രങ്ങളും ഞങ്ങളുടെ website ല്‍ ലഭ്യമാണ്. ജപമന്ത്രങ്ങള്‍ക്ക് ഈ ലിങ്ക് സന്ദര്‍ശിക്കുക:
http://www.utharaastrology.com/pages/manthram.html )

സൂര്യഗ്രഹണം:
************

3-11-2013 ഞായറാഴ്ച വൈകിട്ട് 6.18 ന് നടക്കുന്ന സൂര്യഗ്രഹണം ഇവിടെ അദൃശ്യവും ആകയാല്‍ ഇവിടെ ആചരീണയവുമല്ല.

പ്രധാനദോഷങ്ങള്‍:
****************

30-10-2013, ഉച്ചയ്ക്ക് 2.24.32 സെക്കന്‍റ് മുതല്‍ 5-12-2013, ഉച്ചയ്ക്ക് 2.18.02 സെക്കന്‍റ് വരെ (ഗണനം: കൊല്ലം ജില്ല) വ്യാഴ-ശുക്ര പരസ്പര ദൃഷ്ടി. വിവാഹകര്‍മ്മം വര്‍ജ്ജ്യമാകുന്നു. മറ്റ് ശുഭകര്‍മ്മങ്ങള്‍ ദോഷപരിഹാരസഹിതം, വേണമെങ്കില്‍ എടുക്കാം. 4-11-2013 മുതല്‍ 9-11-2013 വരെയുള്ള മുഹൂര്‍ത്തം ഒഴിവാക്കണം. കാരണം, വ്യാഴം ഏറ്റവും ദുര്‍ബലനായ അവസ്ഥയില്‍ ആയിരിക്കും. വ്യാഴദശാപഹാര കാലമുള്ളവര്‍ വ്യാഴപ്രീതി കര്‍മ്മം അനുഷ്ഠിക്കണം.

മാസഫലം, പരിഹാരം:
********************

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക-ആദ്യപാദം):
*********************

കണ്ടകശ്ശനി, മൂന്നില്‍ വ്യാഴം. സൂര്യനും പ്രതികൂലമാകയാല്‍ വളരെ ശ്രദ്ധിക്കണം. ഇവര്‍ക്ക് ഇത് പൊതുവേ അനുകൂലസമയമല്ല. ധനപരമായും നല്ലതല്ല. വിവാഹതീരുമാനത്തിനും കാലം അനുകൂലം. വിദേശവുമായി ബന്ധപ്പെട്ട് സന്തോഷകരമായ വാര്‍ത്തകള്‍ ഉണ്ടാകും.
ശത്രുദോഷം ഉണ്ടാകും. സന്താനങ്ങളുടെ കാര്യത്തില്‍ ദു:ഖകരമായ സംഗതികള്‍ സംജാതമാകും. പടിഞ്ഞാറ് ഭാഗത്ത്‌ അസമയത്തുള്ള യാത്ര ദോഷപ്രദമായി ഭവിക്കും. ശ്രദ്ധിക്കണം. ദോഷപരിഹാരമായി മുരുകന് കുമാരസൂക്തപുഷ്പാഞ്ജലി, ശിവക്ഷേത്രത്തില്‍ അടുപ്പിച്ച് 12 ദിവസം മൃത്യുഞ്ജയപുഷ്പാഞ്ജലി, മഹാവിഷ്ണുവിന് ഭാഗ്യസൂക്തം എന്നിവ നടത്തി പ്രാര്‍ത്ഥിക്കണം.

ഇടവക്കൂറ് (കാര്‍ത്തിക-അവസാന മൂന്ന്‍ പാദം, രോഹിണി, മകയിരം-ആദ്യ രണ്ട് പാദം):
********************

സൂര്യന്‍, വ്യാഴം, ശനി എന്നിവര്‍ അനുകൂല ഭാവത്തില്‍ നില്‍ക്കുന്നു. കുടുംബത്ത് പലവിധമായ ശുഭകര്‍മ്മങ്ങളും നടക്കും. എന്നാല്‍
വീഴ്ചമൂലം ശരീരത്തിന് കേടുപാടുകള്‍ സംഭവിക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. സര്‍ക്കാര്‍ സംബന്ധമായ ജോലിയ്ക്ക് ശ്രമിക്കുന്നവര്‍ക്ക്‌
ഇത് ഏറ്റവും അനുകൂലസമയം. പ്രമോഷനുമായി ബന്ധപ്പെട്ട സകല തടസ്സങ്ങളും നീങ്ങുന്നതാണ്. കുടുംബാംഗങ്ങള്‍ക്കും പലവിധമായ
ഉന്നതി ലഭിക്കാനും ന്യായം കാണുന്നു. എന്നിരിക്കിലും മിക്കപ്പോഴും കളത്രവുമായി ചിലപ്പോള്‍ വളരെ വലിയ സംഘര്‍ഷത്തിനും
സാദ്ധ്യതയുണ്ട്. അവ ഒഴിവാക്കിയില്ലെങ്കില്‍ പിന്നെ സമൂഹമദ്ധ്യത്തില്‍ അപഹാസ്യരാകാനും സാദ്ധ്യത. മഹാലക്ഷ്മി അല്ലെങ്കില്‍ അന്നപൂര്‍ണ്ണേശ്വരി അല്ലെങ്കില്‍ യക്ഷിയമ്മ എന്നിവരില്‍ ഒരാള്‍ക്ക് ദിവസപൂജ നടത്തി പ്രാര്‍ത്ഥിക്കുന്നത് അതീവ ഗുണപ്രദം.

മിഥുനക്കൂറ് (മകയിരം-അവസാന രണ്ട് പാദം, തിരുവാതിര, പുണര്‍തം-ആദ്യ മൂന്ന്‍ പാദം):
*************************
സൂര്യന്‍, വ്യാഴം, ശനി എന്നിവര്‍ ഏറ്റവും പ്രതികൂലം. വളരെ തിരിച്ചടികള്‍ ലഭിക്കാവുന്ന സമയം. ഈശ്വരപ്രീതി വരുത്താതെ മറ്റ്
മാര്‍ഗ്ഗങ്ങളൊന്നുമില്ലെന്ന് അറിയേണ്ടതുണ്ട്. സാമ്പത്തിക ഇടപാടുകള്‍ കഴിയുന്നതും ഒഴിവാക്കണം. എന്നിരിക്കിലും വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍, മറ്റ് ചടങ്ങുകള്‍ എന്നിവ സ്വഭവനത്ത് നടക്കുകയും ചെയ്യും. ശിവപൂജ, വിഷ്ണുസഹസ്രനാമജപം, ശാസ്താവിന് നീരാജനം എന്നിവ ഉത്തമദോഷപരിഹാരങ്ങളാണ്.

കര്‍ക്കടകക്കൂറ് (പുണര്‍തം-അവസാന പാദം, പൂയം, ആയില്യം):
***********************

സൂര്യന്‍ പ്രതികൂലസ്ഥിതിയിലാണ്. വ്യാഴം പന്ത്രണ്ടില്‍. അനിഷ്ടം ആണെങ്കിലും പരിഹാരം ചെയ്‌താല്‍ സഹായിക്കും. നാലിലെ
കണ്ടകശ്ശനിയ്ക്ക് ശാസ്താപ്രീതി വരുത്തണം. ആതുരശുശ്രൂഷാരംഗത്തുള്ളവര്‍ക്ക്‌ സമയം അനുകൂലം. വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ക്ക്‌ അനുകൂലസമയം. സ്ത്രീകളുടെ ജോലിക്കാര്യത്തിലും അനുകൂലതീരുമാനം ഉണ്ടാകും. അപ്രതീക്ഷിതമായി വലിയ സാമ്പത്തികനഷ്ടം ഉണ്ടാകാന്‍ ന്യായം കാണുന്നു. വിവാഹബന്ധങ്ങളില്‍ ഉലച്ചില്‍ വരാതെ ശ്രദ്ധിക്കേണ്ടതുമാണ്. ദോഷപരിഹാരമായി നവഗ്രഹാര്‍ച്ചന, മുരുകന് ഭാഗ്യസൂക്തം, ഗ്രാമക്ഷേത്രത്തില്‍ സംവാദസൂക്തപുഷ്പാഞ്ജലി എന്നിവ നടത്തി പ്രാര്‍ത്ഥിക്കണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം-ആദ്യ പാദം):
*****************

സൂര്യന്‍, ശനി, വ്യാഴം എന്നിവര്‍ വളരെ അനുകൂലസ്ഥിതിയിലാണ്. സകലവിധ തടസ്സങ്ങള്‍ക്കും ഈശ്വരാധീനം കൊണ്ട് പരിഹാരം ഉണ്ടാകും. ഇത് ഇവര്‍ക്ക്‌ ഏറ്റവും അനുകൂലമായ മാസമായിരിക്കും. തൊഴില്‍തടസ്സം മാറും. പുതിയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ ഏറ്റവും അനുകൂലസമയം. പുതിയ വാഹനം, പുതിയ തൊഴില്‍, പുതിയ ഭവനം, മറ്റ് മംഗളകര്‍മ്മങ്ങള്‍ എന്നിവയ്ക്കൊക്കെ കുടുംബം സാക്ഷ്യം വഹിക്കും. ശിവന് നെയ്-വിളക്ക് നല്‍കി പ്രാര്‍ത്ഥിക്കുന്നത് അത്യുത്തമം.

കന്നിക്കൂറ് (ഉത്രം-അവസാന മൂന്ന്‍ പാദം, അത്തം, ചിത്തിര-ആദ്യ രണ്ട് പാദം):
*****************************

ഇവര്‍ക്ക് സൂര്യന്‍, വ്യാഴം, ശനി എന്നിവ പ്രതികൂലം. ധനനഷ്ടം സംഭവിക്കാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു. ശാസ്താവിന് ഭസ്മാഭിഷേകം നടത്തി ഏഴരശ്ശനിയുടെ ദോഷം കുറയ്ക്കണം. മഹാദേവനെയും മഹാവിഷ്ണുവിനെയും ധ്യാനിച്ചുകൊണ്ട് നിത്യവും പ്രഭാതങ്ങളില്‍ ഭാഗ്യസൂക്തം ജപിക്കണം (ഭാഗ്യസൂക്തവും മറ്റ് ജപമന്ത്രങ്ങളും ഞങ്ങളുടെ website ല്‍ ലഭ്യമാണ്. ജപമന്ത്രങ്ങള്‍ക്ക് ഈ
ലിങ്ക് സന്ദര്‍ശിക്കുക: http://www.utharaastrology.com/pages/manthram.html ). കന്നിക്കൂറുകാര്‍ അതിപുലര്‍ച്ചെ എഴുന്നേറ്റ്‌ ശ്രീകൃഷ്ണഭജനം നടത്തുന്നത് അതീവ ഫലപ്രദമായി കണ്ടുവരുന്നു.

തുലാക്കൂറ് (ചിത്തിര-അവസാന രണ്ടു പാദം, ചോതി, വിശാഖം-ആദ്യ മൂന്ന്‍ പാദം):
*************************

വ്യാഴം ഒമ്പതില്‍. കൂടാതെ ആ വ്യാഴം തുലാത്തിലേക്ക് ദൃഷ്ടി ചെയ്യുകയും ചെയ്യുന്നു. ജന്മശ്ശനി ഇവരെ കാര്യമായി ബാധിക്കില്ല. സൂര്യന്‍ അനുകൂലസ്ഥിതിയിലല്ല. കൂടെയുള്ളവര്‍ തള്ളിപ്പറയുന്ന അവസ്ഥ സംജാതമാകും. പുതിയ പദ്ധതികള്‍ തുടങ്ങുന്നതിനുമുമ്പ്‌ ശിവക്ഷേത്രത്തില്‍ ശിവപൂജ നടത്തണം. ശനിദശയില്‍ ഉള്ളവര്‍ ശാസ്താവിന് നീരാജനം നടത്തണം. ജനനസമയത്ത് ശനി വക്രഗതിയില്‍ ആയിരുന്നുവെങ്കില്‍ അവരൊക്കെയും (ഇപ്പോള്‍ ശനിദശയുള്ളവര്‍) ശാസ്താവിന് ഭാഗ്യസൂക്തം കൊണ്ട് നെയ്യഭിഷേകം നടത്തണം. ഭഗവതിസേവ നടത്തുന്നതും അതീവ ഫലപ്രദം.

വൃശ്ചികക്കൂറ് (വിശാഖം-അവസാന പാദം, അനിഴം, കേട്ട):
************************

പന്ത്രണ്ടിലെ സൂര്യനും ഏഴരശ്ശനിയുടെ ആരംഭവും എട്ടിലെ വ്യാഴവും ഇവരെ കാര്യമായി ബാധിക്കും. എന്നിരിക്കിലും കുടുംബത്ത് ശുഭകര്‍മ്മങ്ങളും നടക്കും. വിവാഹം പോലുള്ള കാര്യങ്ങള്‍ക്ക് വളരെ സാദ്ധ്യത. ചന്ദ്രദശാപഹാരകാലങ്ങളില്‍ കഴിയുന്നവര്‍ തീര്‍ച്ചയായും പരിഹാരം ചെയ്യണം. വായ്പയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാനസികസംഘര്‍ഷം ഉണ്ടാകാന്‍ സാദ്ധ്യത. അവ പോലീസ്‌-കോടതി കേസ്സുകളായി മാറാതെ ശ്രദ്ധിക്കേണ്ടതുമാകുന്നു. ശാസ്താവിന് നീരാജനവും, ഗ്രാമക്ഷേത്രത്തില്‍ ഭഗവതിസേവയും നടത്തി പ്രാര്‍ത്ഥിക്കണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം-ആദ്യപാദം):
******************

സൂര്യനും വ്യാഴവും ശനിയും രാഹുവും എന്നിവര്‍ ഏറ്റവും അനുകൂല സ്ഥാനത്ത്‌ നില്‍ക്കുന്ന കാലമാകുന്നു. സകലവിധമായ പ്രവൃത്തികളും വിജയിക്കും. വിവാഹകാര്യത്തില്‍ തീരുമാനമാകും. ശതുക്കളൊക്കെ നിഷ്പ്രഭരാകും. പ്രമോഷനും മറ്റും യഥാസമയം എത്തിച്ചേരും. പുതിയ വീട്, വിവാഹമോ പുനര്‍വിവാഹമോ എന്നിവയ്ക്കും സമയം അനുകൂലം. എന്നിരിക്കിലും ഉറ്റബന്ധുവിന് പ്രയാസം ഉണ്ടാകും. മഹാവിഷ്ണുവിനെ ഭജിക്കുന്നത് ഉത്തമം.

മകരക്കൂറ് (ഉത്രാടം-അവസാന മൂന്ന്‍ പാദം, തിരുവോണം, അവിട്ടം-ആദ്യ രണ്ടുപാദം):
************************

സൂര്യന്‍ അനുകൂലസ്ഥിതിയിലാണ്. പത്തിലെ കണ്ടകശ്ശനിയാണ്. വ്യാഴവും പ്രതികൂലം. വിവാഹകാര്യത്തില്‍ പുരോഗതിയുണ്ടാകും. പ്രതീക്ഷിക്കാതെയുള്ള ധനലാഭം ഉണ്ടാകും. ജോലിയില്‍ ശിക്ഷാനടപടി വരാതെ ശ്രദ്ധിക്കണം. ആതുരശുശ്രൂഷാരംഗത്ത്‌ പേരും പ്രശസ്തിയും കൂടും. എവിടെയും കഴിവുതെളിയിക്കും. ലളിതകലകളില്‍ മുന്നേറ്റം. വിദേശം വഴി അനുകൂല സ്ഥിതിയുണ്ടാകും. ശാസ്താവിന് നെയ്യഭിഷേകം, മഹാവിഷ്ണുവിന് രാജഗോപാലം, ഭാഗ്യസൂക്തം, സര്‍പ്പക്ഷേത്രത്തില്‍ യഥാശക്തി വഴിപാട്‌ എന്നിവ ഗുണപരമായി ഭവിക്കും.

കുംഭക്കൂറ് (അവിട്ടം-അവസാന രണ്ട് പാദം, ചതയം, പൂരുരുട്ടാതി-ആദ്യ മൂന്ന്‍ പാദം):
**************************

വ്യാഴം അനുകൂലമാണ്. വിദേശവുമായി ബന്ധപ്പെടാവുന്ന കാലം. വിവാഹം, സത്സന്താനഭാഗ്യം, ബന്ധുവിരഹം എന്നിവ സംഭവിക്കും. പ്രേമബന്ധങ്ങള്‍ പ്രതികൂലമാകും. കൂട്ടുകച്ചവടത്തില്‍ പരാജയം സംഭവിക്കും. വിദ്യാഭ്യാസം ചെയ്യുന്നവര്‍ക്ക്‌ അനുകൂലസമയം. കഠിനാദ്ധ്വാനം ചെയ്യുന്നതിനാല്‍ തൊഴിലില്‍ അത്യുന്നത പദവി ലഭിക്കും. സ്ത്രീകള്‍ക്കും തൊഴില്‍പരമായി ഈ മാസം അനുകൂലമാണ്. ശാസ്താവിന് നീരാജനം, ശിവന് ജലധാര എന്നിവ നല്‍കി പ്രാര്‍ത്ഥിക്കണം.

മീനക്കൂറ് (പൂരുരുട്ടാതി-അവസാന പാദം, ഉതൃട്ടാതി, രേവതി):
************************

നാലിലെ വ്യാഴം, അഷ്ടമശ്ശനി, എട്ടിലെ സൂര്യന്‍ എന്നിവ വളരെ ദോഷപ്രദമായി നില്‍ക്കുന്നു. വളരെ പ്രതികൂലമാകയാല്‍ ഏത് കാര്യവും ചെയ്യുന്നതിനുമുമ്പ് ഈശ്വരാരാധന നടത്തണം. സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങുന്നതിനുമുമ്പ്‌ "ഓം നമ:ശിവായ" 108 ഉരു ജപിക്കുകയും പിന്നെ സമയം ലഭിക്കുന്നതിന് അനുസരിച്ച് ജപിക്കുകയും ചെയ്യണം. ദശാപഹാരവും ദോഷപ്രദമായി നില്‍ക്കുന്നവര്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതാണെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം ഉപദേശിച്ചുകൊള്ളുന്നു. വായ്പ, വിദ്യാവിജയം എന്നിവ അനുകൂലമാകും. കഴിവുകളെ ലോകം അംഗീകരിക്കും. പ്രേമം കൂടുതല്‍ ആഴത്തില്‍ കലാശിക്കും. കുടുംബയോഗങ്ങള്‍ പോലുള്ളവയ്ക്കും
സാദ്ധ്യത. ദോഷപ്രദമായ മാസം ആകയാല്‍ തീര്‍ച്ചയായും പരിഹാരം ചെയ്യണം. മഹാവിഷ്ണുവിന് അടുപ്പിച്ച് 9 ദിവസം ഭാഗ്യസൂക്തം,
ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയപുഷ്പാഞ്ജലി എന്നിവ നടത്തി പ്രാര്‍ത്ഥിക്കണം.

****************************
ദിവസേനയുള്ള ജ്യോതിഷ വിവരങ്ങള്‍ ലഭിക്കുന്നതിന് https://www.facebook.com/uthara.astrology എന്ന പേജ് LIKE ചെയ്യുക:

VISIT: http://www.utharaastrology.com/

Email: info@utharaastrology.com

****************************