"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
1189 വൃശ്ചിക മാസഫലം | ഹൈന്ദവം

1189 വൃശ്ചിക മാസഫലം

മാസഫലം - 1189 വൃശ്ചികം (16-11-2013 - 15-12-2013)‍:
*******************************************
വൃശ്ചികസംക്രമം ഭരണി, മകയിരം, തിരുവാതിര, പുണര്‍തം, ആയില്യം, മകം, അത്തം, ചിത്തിര, ചോതി, അനിഴം, കേട്ട, ഉത്രാടം എന്നിവര്‍ക്ക്‌ അനുകൂലമല്ല. ഇവരൊക്കെയും ശിവക്ഷേത്രത്തിലും മഹാവിഷ്ണുക്ഷേത്രത്തിലും ദേവീക്ഷേത്രത്തിലും യഥാശക്തി വഴിപാടുകള്‍ നല്‍കി പ്രാര്‍ത്ഥിക്കണം.

വൃശ്ചികത്തിലെ ഗ്രഹപ്പകര്‍ച്ചകള്‍:
--------------------------------------------
ഈ വൃശ്ചികത്തില്‍ മൂന്ന്‍ ഗ്രഹങ്ങളുടെ രാശിമാറ്റമുണ്ട്. വൃശ്ചികം 11 ന് ചൊവ്വ ചിങ്ങത്തില്‍ നിന്നും കന്നിയിലേക്കും, വൃശ്ചികം 16 ന് ബുധന്‍ തുലാത്തില്‍ നിന്നും വൃശ്ചികത്തിലേക്കും, വൃശ്ചികം 20 ന് ശുക്രന്‍ ധനുവില്‍ നിന്നും മകരത്തിലേക്കും രാശിമാറും.

പ്രധാനദോഷങ്ങള്‍:
****************
വൃശ്ചികം-3: ലാട-വൈധൃതദോഷം.
വൃശ്ചികം-18: ലാട-വൈധൃതദോഷം.
വൃശ്ചികം-17: മൃത്യുയോഗം
വൃശ്ചികം-19: മൃത്യുയോഗം
വൃശ്ചികം-28: മൃത്യുനക്ഷത്രം.
വൃശ്ചികം-10: ഗ്രഹയുദ്ധം (ബുധനും ശനിയും)

പ്രധാനവിശേഷങ്ങള്‍:
*******************
ഇത് മണ്ഡലക്കാലം.
വൃശ്ചികം 1 മുതല്‍ 12 വരെ: ഓച്ചിറയില്‍ ഭജനം പാര്‍ക്കല്‍ അഥവാ 12 വിളക്ക്
വൃശ്ചികം 15: പ്രദോഷം
വൃശ്ചികം 28: ഗുരുവായൂര്‍ ഏകാദശി
വൃശ്ചികം 29: പ്രദോഷം.
വൃശ്ചികം 30: കാര്‍ത്തികവിളക്ക്
വൃശ്ചികം 30: ചക്കുളത്തുകാവ്‌ പൊങ്കാല.

മാസഫലം, പരിഹാരം:
********************
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക-ആദ്യപാദം):
********************************************
തൊഴില്‍ രംഗം നന്നായി വരുമെന്ന സൂചനകള്‍ കണ്ടുതുടങ്ങും. വിവാഹസംബന്ധമായി അനുകൂല തീരുമാനം ഉണ്ടാകാനും സാദ്ധ്യത കാണുന്നു. കുടുംബപരമായി നീണ്ടുനിന്ന തര്‍ക്കം അവസാനിക്കാന്‍

അവസരം വന്നുചേരും. ഇഷ്ടസ്ഥലങ്ങളില്‍ ജോലിയ്ക്ക് അവസരം ലഭിക്കും. എന്നിരിക്കിലും അസുഖങ്ങള്‍ മിക്കപ്പോഴും അലട്ടുന്നതുമായിരിക്കും. അടുത്ത് ഇടപഴകുന്നവര്‍ ശത്രുക്കളായിമാറും.

ദോഷപരിഹാരമായി ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയപുഷ്പാഞ്ജലി, മഹാവിഷ്ണുവിന് നെയ്‌വിളക്ക്, തൃക്കൈവെണ്ണ എന്നിവ നടത്തി പ്രാര്‍ത്ഥിക്കണം.

ഇടവക്കൂറ് (കാര്‍ത്തിക-അവസാന മൂന്ന്‍ പാദം, രോഹിണി, മകയിരം-ആദ്യ രണ്ട് പാദം):
**********************************************************
ജോലിയില്‍ ശോഭിക്കും. തൊഴില്‍രംഗം നന്നായി മുന്നോട്ടുനീങ്ങുന്നതായിരിക്കും. സൂര്യന്‍റെ പ്രതികൂലമായ അവസ്ഥയുള്ളതിനാല്‍ ദാമ്പത്യപ്രയാസത്തിനും സാദ്ധ്യതയുണ്ട്. ലളിതകലകളുമായി ബന്ധമുള്ളവര്‍ക്ക് ഇത് അനുകൂലമാസം ആയിരിക്കും. കുടുംബത്ത് വിവാഹമോ മറ്റ് മംഗളകര്‍മ്മങ്ങളോ നടക്കുന്നതാണ്. പുതിയ വീടിനുള്ള യോഗവും സംജാതമാകും.

ഉമാമഹേശ്വരക്ഷേത്രത്തില്‍ പിന്‍വിളക്ക്, സ്വയംവരാര്‍ച്ചന എന്നിവ നടത്തി പ്രാര്‍ത്ഥിക്കണം.

മിഥുനക്കൂറ് (മകയിരം-അവസാന രണ്ട് പാദം, തിരുവാതിര, പുണര്‍തം-ആദ്യ മൂന്ന്‍ പാദം):
************************************************************
രാജസംബന്ധമായ അഥവാ സര്‍ക്കാര്‍ ജോലിയോഗം ലഭിക്കാവുന്നതാണ്. എതിരാളികളുടെ എതിര്‍പ്പുമൂലം പലവിധമായ നല്ല കാര്യങ്ങളിലും ശോഭിക്കാന്‍ കഴിയുകയില്ല. സൈനിക-അര്‍ദ്ധസൈനിക മേഖലയില്‍ ഉള്ളവര്‍ക്കും അതുതന്നെയാകും അവസ്ഥ. സാമ്പത്തികപരാധീനത വരാവുന്ന ചില കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണം. ഷെയര്‍മാര്‍ക്കറ്റ്‌ ദോഷം ചെയ്യും.

വിഷ്ണുക്ഷേത്രത്തില്‍ ഭാഗ്യസൂക്തം, സുദര്‍ശനമന്ത്രാര്‍ച്ചന എന്നിവ ഉത്തമദോഷപരിഹാരങ്ങളാണ്.

കര്‍ക്കടകക്കൂറ് (പുണര്‍തം-അവസാന പാദം, പൂയം, ആയില്യം):
********************************************************
മാസത്തിന്‍റെ പകുതിവരെ അപ്രതീക്ഷിത ധനനഷ്ടം സംഭവിക്കാവുന്നതാകുന്നു. ശ്രദ്ധിക്കണം. തൊഴിലില്‍ പുരോഗതി, പ്രമോഷന്‍ എന്നിവയുണ്ടാകും. രാജസംബന്ധമായ അഥവാ സര്‍ക്കാര്‍ സംബന്ധമായ തര്‍ക്കം അവസാനിക്കും. വിദേശയാത്ര അനുകൂലമാകില്ല. വിവാഹതീരുമാനം ഉണ്ടാകുന്നതാണ്. എന്നാല്‍ വിവാഹം നടത്തിപ്പില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകുന്നതുമാണ്.

ദോഷപരിഹാരമായി വിഷ്ണുക്ഷേത്രത്തില്‍ സംവാദസൂക്തപുഷ്പാഞ്ജലി, ശാസ്താവിന് നീരാജനം എന്നിവ നടത്തി പ്രാര്‍ത്ഥിക്കണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം-ആദ്യ പാദം):
***************************************
പ്രേമകാര്യങ്ങളില്‍ അപ്രതീക്ഷിതമായി ചില തിരിച്ചടികളുണ്ടാകും. വ്യാഴത്തിന്‍റെയും ശനിയുടേയും അനുകൂലസ്ഥിതിയാല്‍ നൂതന ഗൃഹം, പുതിയ പല സംരംഭങ്ങള്‍ എന്നിവയ്ക്ക് സാദ്ധ്യത കൂടുന്നു. ലോണ്‍ എടുക്കുന്നതുമായി ബന്ധമുള്ള സകല പ്രയാസങ്ങളും നീങ്ങും. കൂട്ടുകാരുമായി ചേര്‍ന്ന്‍ ലാഭമുണ്ടാക്കുന്ന കച്ചവടം ആരംഭിക്കും. എന്നാല്‍ ബന്ധുവിയോഗം സംഭവിക്കും.

ശിവന് നെയ്-വിളക്ക് നല്‍കി പ്രാര്‍ത്ഥിക്കുന്നത് അത്യുത്തമം.

കന്നിക്കൂറ് (ഉത്രം-അവസാന മൂന്ന്‍ പാദം, അത്തം, ചിത്തിര-ആദ്യ രണ്ട് പാദം):
***********************************************************
ഇവര്‍ക്ക് വ്യാഴവും ശനിയും പ്രതികൂലവും സൂര്യന്‍ അനുകൂലവും ആകുന്നു. ബാങ്കുമായി വായ്പാസംബന്ധമായ തര്‍ക്കം നീട്ടിക്കൊണ്ടുപോകരുത്. വസ്തുവകകള്‍ വാങ്ങാന്‍ യോഗം. കുടുംബപരമായ തര്‍ക്കം പരിഹരിക്കപ്പെടും. തൊഴില്‍ പുരോഗതിയ്ക്കായി വിഷ്ണുക്ഷേത്രത്തില്‍ രാജഗോപാലാര്‍ച്ചന നടത്തി പ്രാര്‍ത്ഥിക്കണം. ഇവര്‍ക്ക്‌ ലളിതകലകളില്‍ ശോഭിക്കാന്‍ സാധിക്കും.

ദോഷപരിഹാരമായി ശാസ്താവിന് നീരാജനം, വിഷ്ണുവിന് രാജഗോപാലം എന്നിവ നടത്തി പ്രാര്‍ത്ഥിക്കണം.

തുലാക്കൂറ് (ചിത്തിര-അവസാന രണ്ടു പാദം, ചോതി, വിശാഖം-ആദ്യ മൂന്ന്‍ പാദം):
***********************************************************
വ്യാഴം ഒമ്പതില്‍. കൂടാതെ ആ വ്യാഴം തുലാത്തിലേക്ക് ദൃഷ്ടി ചെയ്യുകയും ചെയ്യുന്നു. ജന്മശ്ശനി ഇവരെ കാര്യമായി ബാധിക്കില്ല. സൂര്യന്‍ അനുകൂലസ്ഥിതിയിലല്ല. സാമ്പത്തികസ്ഥിതി എന്തുകൊണ്ടായാലും ഏറ്റവും അനുകൂലം ആയിരിക്കും. പുതിയ തൊഴില്‍ഭാഗ്യം ലഭിക്കും. വിദ്യാഭ്യാസം, തൊഴില്‍ എന്നിവ യാതൊരു തടസ്സവുമില്ലാതെ ലഭിക്കുന്നതാണ്. വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ക്ക്‌ ഏറ്റവും അനുകൂലസമയം. സന്താനകാര്യത്തില്‍ ശുഭവാര്‍ത്ത കേള്‍ക്കും.

ശിവന് കൂവളമാല, നെയ്‌വിളക്ക് എന്നിവയും സ്വഭവനത്ത് ശ്രീസൂക്തമന്ത്രജപവും അത്യുത്തമം ആയിരിക്കും.

വൃശ്ചികക്കൂറ് (വിശാഖം-അവസാന പാദം, അനിഴം, കേട്ട):
***************************************************
ജന്മരാശിയിലെ സൂര്യനും ഏഴരശ്ശനിയുടെ ആരംഭവും എട്ടിലെ വ്യാഴവും കാര്യമായി ബാധിക്കും. വളരെയേറെ കഠിനാദ്ധ്വാനം ചെയ്യുകയും ഒടുവില്‍ വിജയിക്കുകയും ചെയ്യും. വസ്തുതര്‍ക്കം പരിഹരിക്കപ്പെടും. രാജസംബന്ധം അഥവാ സര്‍ക്കാര്‍ സംവിധാനവുമായി തര്‍ക്കമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് കാലം അനുകൂലമാകുന്നു. വിദ്യാഭ്യാസവും തൊഴിലും ഒന്നിച്ചുകൊണ്ടുപോകാന്‍ സാധിക്കും. വിവാഹകാര്യത്തില്‍ തീരുമാനം. തസ്ക്കരശല്യം ഉണ്ടാകാന്‍ സാദ്ധ്യത കൂടുതലാണ്.

ശാസ്താവിന് നീരാജനവും, വിഷ്ണുക്ഷേത്രത്തില്‍ നെയ്‌വിളക്കും, ഗ്രാമക്ഷേത്രത്തില്‍ ഭഗവതിസേവയും നടത്തി പ്രാര്‍ത്ഥിക്കണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം-ആദ്യപാദം):
*****************************************
വ്യാഴവും ശനിയും ഏറ്റവും അനുകൂല സ്ഥാനത്ത്‌ നില്‍ക്കുന്ന കാലമാകുന്നു. സൂര്യന്‍ പ്രതികൂലമാണ്. തൊഴില്‍വിജയം, ഭാഗ്യവര്‍ദ്ധന, സ്വഭവനത്ത് വിവാഹം മുതലായ മംഗളകര്‍മ്മങ്ങള്‍, വാഹനയോഗം എന്നിവയ്ക്ക് യോഗം കാണുന്നു. പേരും പ്രശസ്തിയുമുള്ള കമ്പനികളില്‍ നിന്നും മികച്ച ജോലിവാഗ്ദാനം ലഭിക്കാം. എന്നാല്‍ അപവാദം കേള്‍ക്കാനുള്ള സാദ്ധ്യതയുണ്ട്. രഹസ്യരോഗങ്ങള്‍ ഉണ്ടാകാം.

ശിവക്ഷേത്രത്തില്‍ തിങ്കളാഴ്ചകളില്‍ കൂവളദളം കൊണ്ട് മൃത്യുഞ്ജയാര്‍ച്ചന നടത്തി പ്രാര്‍ത്ഥിക്കണം.

മകരക്കൂറ് (ഉത്രാടം-അവസാന മൂന്ന്‍ പാദം, തിരുവോണം, അവിട്ടം-ആദ്യ രണ്ടുപാദം):
**************************************************************
പത്തിലെ കണ്ടകശ്ശനിയാണ്. വ്യാഴവും പ്രതികൂലം. എന്നാല്‍ സൂര്യന്‍ അനുകൂലസ്ഥിതിയിലാണ്. ധനപരമായി കുറെയധികം അനുകൂലസ്ഥിതി സംജാതമാകും. കളത്രസംബന്ധമായി വളരെയധികം പിരിമുറക്കം ഉണ്ടാകാനുള്ള സാദ്ധ്യതയും കാണുന്നു. വിലപിടിപ്പുള്ള പലതും മോഷണം പോയേക്കാം. വഴക്കും പ്രശ്നങ്ങളും ഉണ്ടാകാതെ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ജോലിയില്‍ തടസ്സമോ പ്രശ്നങ്ങളോ ഉണ്ടാകാം. തൊഴില്‍ മാറ്റവും പ്രതീക്ഷിക്കാം.

ദോഷപരിഹാരമായി ശാസ്താവിന് നെയ്യഭിഷേകം, മഹാവിഷ്ണുവിന് രാജഗോപാലം, ഭാഗ്യസൂക്തം എന്നിവ നടത്തുന്നത് ഗുണപരമായി ഭവിക്കും.

കുംഭക്കൂറ് (അവിട്ടം-അവസാന രണ്ട് പാദം, ചതയം, പൂരുരുട്ടാതി-ആദ്യ മൂന്ന്‍ പാദം):
***********************************************************
വ്യാഴം, സൂര്യന്‍ എന്നിവര്‍ അനുകൂലമാണ്. ആകയാല്‍ ഈ മാസം പൊതുവേ അനുകൂലമായി അനുഭവപ്പെടും. അസുഖങ്ങള്‍ കുറയും. വിദേശവുമായി വളരെയധികം ബന്ധമുണ്ടാകും. എന്നിരിക്കിലും കുടുംബത്ത് വലിയ വാഗ്വാദങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. നൂതന ജോലിയോ, ജോലിയിലെ ഉയര്‍ച്ചയോ തീര്‍ച്ചയായും പ്രതീക്ഷിക്കാം. പ്രേമകാര്യത്തില്‍ ശുഭസൂചന. പുതിയ വീടിന്‍റെ കാര്യം ചിന്തിക്കാവുന്ന മാസമാണ്.

ശാസ്താവിന് നീരാജനം, ഭാഗ്യസൂക്തം എന്നിവ നല്‍കി പ്രാര്‍ത്ഥിക്കണം.

മീനക്കൂറ് (പൂരുരുട്ടാതി-അവസാന പാദം, ഉതൃട്ടാതി, രേവതി):
******************************************************
നാലിലെ വ്യാഴം, അഷ്ടമശ്ശനി, ഒമ്പതിലെ സൂര്യന്‍ എന്നിവര്‍ വളരെ ദോഷപ്രദമായി നില്‍ക്കുന്നു. ഇവരൊക്കെയും വളരെ പ്രതികൂലമാകയാല്‍ ഏത് കാര്യവും ചെയ്യുന്നതിനുമുമ്പ് ഈശ്വരാരാധന
നടത്തണം. സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങുന്നതിനുമുമ്പ്‌ "ഓം നമ:ശിവായ" 108 ഉരു ജപിക്കുകയും പിന്നെ സമയം ലഭിക്കുന്നതിന് അനുസരിച്ച് ജപിക്കുകയും ചെയ്യണം. അതുമല്ലെങ്കില്‍ മഹാമൃത്യുഞ്ജയമന്ത്രം ദിവസവും രാവിലെ ഭക്തിയോടെ മൂന്നുരു ജപിക്കണം (ജപമന്ത്രങ്ങള്‍ക്ക് http://www.utharaastrology.com/pages/manthram.html എന്ന ലിങ്ക് സന്ദര്‍ശിക്കുക).

അപ്രതീക്ഷിതമായ യാത്ര, അപകടം, അസുഖം, ധനനഷ്ടം എന്നിവയുണ്ടാകും. ശ്രദ്ധിക്കണം. തൊഴില്‍വിജയം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കും. പരീക്ഷാവിജയം പ്രതീക്ഷിക്കാം. പലരും സഹായിക്കാനായി വരുമെങ്കിലും ശരി, ആ സഹായങ്ങളൊന്നും വാങ്ങാന്‍ കഴിയാത്തത്ര നിര്‍ഭാഗ്യതയുമുണ്ടാകും.

പരിഹാരമായി മഹാവിഷ്ണുവിന് ഭാഗ്യസൂക്തം, രാജഗോപാലം, തൃക്കൈവെണ്ണ, ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയപുഷ്പാഞ്ജലി എന്നിവ നടത്തി പ്രാര്‍ത്ഥിക്കണം.