"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
തിരുനക്കര മഹാദേവക്ഷേത്രം | ഹൈന്ദവം

തിരുനക്കര മഹാദേവക്ഷേത്രം

കേരളത്തിലെ കോട്ടയം ജില്ലയിലെ തിരുനക്കരയിൽ കോട്ടയം നഗര ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ശിവക്ഷേത്രമാണ് തിരുനക്കര മഹാദേവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ഈ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂവാണങ്കിലും പ്രതിഷ്ഠ നടത്തിയത് പരശുരാമനാണ് എന്നു വിശ്വസിക്കുന്നു. നൂറ്റെട്ട് ശിവാലയങ്ങളിലെ ആദ്യ ക്ഷേത്രമായ തൃശ്ശിവപേരൂർ വടക്കുന്നാഥൻ തന്നെയാണ് ഇവിടെയും കുടികൊള്ളുന്നത് എന്നാണ് ഐതിഹ്യം. ഇവിടെ ശിവപ്രതിഷ്ഠാ സദാശിവ രൂപത്തിൽ പാർവ്വതീപരമേശ്വരനാണ് പ്രതിഷ്ഠാസങ്കല്പം. എല്ലാ മാസവും കൃത്യമായി തൃശൂരിലെ വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്ന തെക്കും കൂർ രാജാവ് പ്രായാധിക്യത്താൽ അതിനു കഴിയാതെ വന്നപ്പോൾ മനസ്സുരുകി വടക്കുന്നാഥനോടു പ്രാർഥിച്ചു. ഉറക്കത്തിൽ രാജാവിനു ദർശനം നല്കിയ ഭഗവാൻ തനിക്ക് നക്കരകുന്നിൽ ക്ഷേത്രം പണിതാൽ അവിടെ കുടികൊണ്ട് ദർശനം നല്കാമെന്നരുളി. സ്വപ്നത്തിൽ ലഭിച്ച ഈശ്വരകല്പന രാജാവ് നടപ്പിലാക്കിയെന്നും ഇങ്ങനെ പണികഴിപ്പിച്ച ക്ഷേത്രമാണ്‌ തിരുനക്കര ക്ഷേത്രമായതെന്നുമാണ്‌ ഐതിഹ്യം.

കോട്ടയം നഗരത്തിന്റെ കണ്ണായ ഭാഗത്ത് തിരുനക്കര മൈതാനത്തിന് നടുവിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോട്ടയം നഗരത്തിൽ എത്തുന്നവർക്ക് ക്ഷേത്രത്തിന്റെ മുന്നിലൂടെയല്ലാതെ കടന്നുപോകാൻ കഴിയുന്നതല്ല. നാലുഭാഗത്തും ഗോപുരങ്ങളുണ്ട്. വടക്കുകിഴക്കുഭാഗത്ത് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. പ്രധാനപ്രതിഷ്ഠയായ ശിവൻ രണ്ടുനിലകളോടുകൂടിയ ചതുരശ്രീകോവിലിൽ കാണപ്പെടുന്ന. സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി വാഴുന്നു. ഒന്നരയടി പൊക്കം വരും ശിവലിംഗത്തിന്. സമീപത്തുതന്നെ ഒരു പാർവതീവിഗ്രഹവുമുണ്ട്. എന്നാൽ അത് നിർമ്മാല്യദർശനസമയത്തുമാത്രമേ കാണാനാകൂ. അല്ലാത്ത സമയത്ത് ശിവലിംഗത്തിൽ ചാർത്തിയ മാലകൾ ഈ വിഗ്രഹത്തെ മൂടിയിരിയ്ക്കും. അത്രയ്ക്ക് ചെറുതാണ് വിഗ്രഹം. ഒരടി ഉയരമേയുള്ളൂ. പ്രധാനകവാടത്തിൽനിന്നുനോക്കിയാൽത്തന്നെ ശിവലിംഗം കാണാൻ കഴിയും. പ്രധാനപ്രതിഷ്ഠകൾക്കുപുറമേ ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, നാഗദൈവങ്ങൾ, വടക്കുന്നാഥൻ (ശിവന്റെ വകഭേദം), ദുർഗ (ലക്ഷ്മി, സരസ്വതി എന്നും സങ്കല്പങ്ങളുണ്ട്), ബ്രഹ്മരക്ഷസ്സ് എന്നീ ഉപദേവതകളുമൂണ്ട്. എല്ലാ ഉപദേവതാക്ഷേത്രങ്ങളും നാലമ്പലത്തിന് പുറത്ത്. തിരുനക്കര ക്ഷേത്രത്തിലെ ചുവർച്ചിത്രങ്ങളും, ദാരുശില്പങ്ങളും, ശിലാപ്രതിമകളും വളരെ പ്രസിദ്ധമാണ്. അഷ്ടദിക്പാലകർ, മഹേശ്വരൻ, പാർവ്വതി, ഗണപതി തുടങ്ങിയ ശില്പങ്ങളും, ശാസ്താവ്, നരസിംഹാവതാരം, ത്രിപുരസുന്ദരി, പാർവ്വതിയുടെ തപസ്സ്, പാലാഴിമഥനം, ദുർഗ, ബ്രഹ്മാവ്, വേണുഗാനം തുടങ്ങിയ ചുവർച്ചിത്രങ്ങളും ഇവിടെ കാണാം. ചെമ്പു മേഞ്ഞ ശ്രീകോവിലും സ്വർണ ധ്വജവും ക്ഷേത്രത്തിന്റെ പഴയകാല പ്രൗഢി നിലനിറുത്തുന്നു. വടക്കു ഭാഗത്തുള്ള വെളുത്ത ചെത്തിയും മണ്ഡപത്തിന്റെ മധ്യത്തിൽ ശയിക്കുന്ന വൃഷഭവും ഭഗവാൻ നക്കരകുന്നിൽ എത്തിയപ്പോൾ കൂടെയുണ്ടായിരുന്നുവെന്നാണ് ഐതിഹ്യം. വൃഷഭ വിഗ്രഹത്തിന്റെ ഉള്ളിൽ നിന്നെടുക്കുന്ന നെല്ല് വയറുവേദനയ്ക്ക് സിദ്ധൗഷധമായി ഭക്തർ കരുതുന്നു. ധാരയും മൃത്യുഞ്ജയ ഹോമവുമാണ് ഇവിടത്തെ പ്രധാന വഴിപാടുകൾ. വർഷത്തിൽ മൂന്ന് ഉത്സവങ്ങളുണ്ടെങ്കിലും ഏറ്റവും പ്രധാനം മീനമാസത്തിലെ പൈങ്കുനി ഉത്സവമാണ്. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വകയാണ് ഈ ക്ഷേത്രം. ശബരിമല തീർത്ഥാടനം നടക്കുന്ന നവംബർ-ഡിസംബർ മാസങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും കോട്ടയത്തെത്തുന്ന അയ്യപ്പഭക്തരുടെ ഒരു പ്രധാന അഭയ കേന്ദ്രമാണ്‌ തിരുനക്കര മഹാദേവ ക്ഷേത്രം.