"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
മാസഫലം - 1189 ധനു (16-12-2013 - 13-01-2014)‍ | ഹൈന്ദവം

മാസഫലം - 1189 ധനു (16-12-2013 - 13-01-2014)‍

ധനുസംക്രമം അശ്വതി, പുണര്‍തം, പൂയം, ആയില്യം, പൂരം, ഉത്രം, ചോതി, വിശാഖം, അനിഴം, മൂലം, പൂരാടം, അവിട്ടം, ചതയം, പൂരുരുട്ടാതി, രേവതി എന്നിവര്‍ക്ക്‌ അനുകൂലമല്ല. ഇവരില്‍ അശ്വതി, പൂയം, ആയില്യം, ചോതി, വിശാഖം, അനിഴം, പൂരുരുട്ടാതി അവസാനപാദം, രേവതി എന്നിവര്‍ക്ക്‌ ഏഴരശ്ശനി, കണ്ടകശ്ശനി, ജന്മശ്ശനി എന്നിവയിലൊന്ന് ഉള്ളതിനാല്‍ ഈ മാസം പ്രത്യേകശ്രദ്ധ ആവശ്യമായിരിക്കും. ശിവക്ഷേത്രത്തിലും മഹാവിഷ്ണുക്ഷേത്രത്തിലും ദേവീക്ഷേത്രത്തിലും യഥാശക്തി വഴിപാടുകള്‍ നല്‍കി പ്രാര്‍ത്ഥിക്കണം.

ധനുവിലെ ഗ്രഹപ്പകര്‍ച്ചകള്‍:
--------------------------------------
ഈ ധനുവില്‍ രണ്ട് ഗ്രഹങ്ങളുടെ രാശിമാറ്റമുണ്ട് (അഥവാ ഗ്രഹപ്പകര്‍ച്ച).

ധനു 5 ന് (20-12-2013) ബുധന്‍ വൃശ്ചികത്തില്‍ നിന്നും ധനുവിലേക്ക് സഞ്ചരിക്കും.

ധനു 22 ന് (4-2-2014) ശുക്രന്‍ വക്രഗതി ഭവിച്ച് ഇപ്പോള്‍ നില്‍ക്കുന്ന മകരത്തില്‍ നിന്നും പിന്നിലേക്ക് സഞ്ചരിച്ച് ധനുരാശിയിലേക്ക് മാറും.

പ്രധാനദോഷങ്ങള്‍:
****************
ധനു-2 (17-12-2013): ലാട-വൈധൃതദോഷം.
ധനു-13 (28-12-2013): ക്രൂരസംയുക്തനക്ഷത്രദോഷം
ധനു-14 (29-12-2013): ക്രൂരസംയുക്തനക്ഷത്രദോഷം
ധനു-14 (29-12-2013): ദഗ്ദ്ധയോഗം
ധനു-14 (29-12-2013): ഹരിവാസരം (10.45am വരെ)
ധനു-16 (31-12-2013): ലാട-വൈധൃതദോഷം.
ധനു-17 (01-1-2014): മൃത്യുയോഗം
ധനു-17 (01-1-2014): അമാവാസി (കറുത്തവാവ്‌)
ധനു-18 (2-1-2014): ലാട-വൈധൃതദോഷം.
ധനു-22 (4-2-2014): ഗുരു-ശുക്ര പരസ്പരദൃഷ്ടി (4-2-2014 മുതല്‍ 26-2-2014 വരെ)
ധനു-26 (10-1-2014): മൃത്യുനക്ഷത്രം (ഭരണി)
ധനു-28 (12-1-2014): ദഗ്ദ്ധയോഗം
ധനു-29 (13-1-2014): ശലാകവേധം

പ്രധാനവിശേഷങ്ങള്‍:
*******************
1) ഇത് മണ്ഡലക്കാലം.

2) ധനു-3 (18-12-2013) - ധനുമാസ തിരുവാതിര (മറ്റ് പ്രധാന ശിവക്ഷേത്രങ്ങളിലേതുപോലെ കരുനാഗപ്പള്ളി, മരുതൂര്‍ക്കുളങ്ങര മഹാദേവക്ഷേത്രത്തിലും തിരുവാതിരവ്രതവും മറ്റ് അനുബന്ധ ചടങ്ങുകളും ഉണ്ട്)
3) ധനു-15 (30-12-2013) - പ്രദോഷം
4) ധനു-27 (11-1-2014) - സ്വര്‍ഗ്ഗവാതില്‍ ഏകാദശി
5) ധനു-29 (13-1-2014) - പ്രദോഷം

മാസഫലം, പരിഹാരം:
********************
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക-ആദ്യപാദം):
********************************************
ആരോഗ്യപരമായി പുരോഗതിയുണ്ടാകും. വിവാഹകാര്യത്തില്‍ അനുകൂലസ്ഥിതി സംജാതമാകും. കോടതി വ്യവഹാരം ഉള്ളവര്‍, കോടതിയില്‍ പോയ സമയത്തെ ഓര്‍ത്ത്‌ ദു:ഖിക്കും. കൂട്ടുകച്ചവടക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. വീടുമായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിക്കാം. ഏഴിലെ കണ്ടശ്ശനിയാണ്. കാര്യതടസ്സം വരാതിരിക്കാനായി ശാസ്താഭജനം നടത്തണം.

ദോഷപരിഹാരമായി ശാസ്താവിന് നീരാജനം, മഹാവിഷ്ണുവിന് നെയ്‌വിളക്ക്, തൃക്കൈവെണ്ണ, രാജഗോപാലം എന്നിവ നടത്തി പ്രാര്‍ത്ഥിക്കണം.

ഇടവക്കൂറ് (കാര്‍ത്തിക-അവസാന മൂന്ന്‍ പാദം, രോഹിണി, മകയിരം-ആദ്യ രണ്ട് പാദം):
****************************************
പൊതുവേ കാലം അനുകൂലം. എന്നിരിക്കിലും വിവാഹകാര്യത്തില്‍ തീരുമാനമാകാതെ വിഷമിക്കും. സാമ്പത്തികകാര്യം, തൊഴില്‍ എന്നിവ നല്ല രീതിയില്‍ നടന്നുപോകും. ഇവരില്‍ മിക്കവര്‍ക്കും പ്രത്യേകിച്ച് രോഹിണിനക്ഷത്രക്കാര്‍ക്ക് വീഴ്ചമൂലം പരിക്ക് സംഭവിക്കാന്‍ സാദ്ധ്യത കൂടുന്നു. ശ്രദ്ധിക്കണം. സന്താനസുഖം ലഭിക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്.എതിര്‍ലിംഗക്കാരുമായി ഇടപഴകുന്നത് അത്ര നല്ലതായിരിക്കില്ല. പേരുദോഷം വരാനുള്ള സാഹചര്യം കാണുന്നു.

സര്‍പ്പക്ഷേത്രത്തില്‍ യഥാശക്തി വഴിപാട്‌, ദുര്‍ഗ്ഗാ അല്ലെങ്കില്‍ പാര്‍വതിക്ഷേത്രത്തില്‍ സ്വയംവരാര്‍ച്ചന എന്നിവ നടത്തി പ്രാര്‍ത്ഥിക്കണം.

മിഥുനക്കൂറ് (മകയിരം-അവസാന രണ്ട് പാദം, തിരുവാതിര, പുണര്‍തം-ആദ്യ മൂന്ന്‍ പാദം):
***************************************
പങ്കാളിയ്ക്ക് രോഗം വന്നാല്‍ വെച്ചുതാമസിപ്പിക്കരുത്. പങ്കാളിയുമായുള്ള സ്വന്തം വാഹനത്തിലെ യാത്രയില്‍ അമിതവേഗം ഇല്ലാതെയും വളരെ കരുതലോടെയും വാഹനം ഓടിക്കണം. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴും യാത്രയിലും "ഓം നമ:ശിവായ" എന്ന പ്രണവസഹിതമായ ശിവമന്ത്രം ഭക്തിയോടെ ജപിക്കണം. ആശുപത്രിവാസം അനുകൂലമാകും. മിക്കവര്‍ക്കും വഴക്കുകളും കേസ്സുകളും അനുകൂലമാകും. അതുവഴി ലഭിക്കാനുള്ള തുകയും ലഭിക്കും. മഹാവിഷ്ണുവിനെയും ശാസ്താവിനേയും പ്രീതിപ്പെടുത്തണം.

വിഷ്ണുക്ഷേത്രത്തില്‍ ഭാഗ്യസൂക്തം, നെയ്‌വിളക്ക്, സുദര്‍ശനമന്ത്രാര്‍ച്ചന, ശാസ്താവിന് ഭസ്മാഭിഷേകം എന്നിവ ഉത്തമദോഷപരിഹാരങ്ങളാണ്. കൂടുതല്‍ ശിവമന്ത്രങ്ങള്‍ക്ക് http://www.utharaastrology.com/pages/manthram.html എന്ന ലിങ്ക് സന്ദര്‍ശിക്കുക.

കര്‍ക്കടകക്കൂറ് (പുണര്‍തം-അവസാന പാദം, പൂയം, ആയില്യം):
*********************************************
വിവാഹതീരുമാനം അനുകൂലമാകും. തൊഴില്‍സ്ഥലം മാറാനായി ആലോചിക്കും. എന്നാല്‍ മറ്റൊന്ന് ഉറപ്പാക്കാതെ ഇപ്പോഴുള്ള ജോലി നഷ്ടപ്പെടുത്തരുത്. കാരണം, പന്ത്രണ്ടിലെ വ്യാഴം തൊഴില്‍പരമായി അത്ര നല്ലതായിരിക്കില്ല. തീയുമായി സമ്പര്‍ക്കമുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം.

ദോഷപരിഹാരമായി വിഷ്ണുക്ഷേത്രത്തില്‍ വെണ്ണചാര്‍ത്ത്, രാജഗോപാലം, ശാസ്താവിന് നീരാജനം എന്നിവ നടത്തി പ്രാര്‍ത്ഥിക്കണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം-ആദ്യ പാദം):
***************************************
അനുകൂലസമയമാണ്. വിവാഹബന്ധത്തില്‍ പെട്ടെന്ന്‍ വിള്ളല്‍ വീഴാതെ ശ്രദ്ധിക്കണം. അപ്രതീക്ഷിതമായ ചെലവുകള്‍ കൊണ്ട് നട്ടം തിരിയും. വസ്തുതര്‍ക്കവുമായി മദ്ധ്യസ്ഥശ്രമത്തില്‍ പങ്കെടുക്കും. പതിനൊന്നിലെ വ്യാഴവും മൂന്നിലെ ശനിയും ഗുണം നല്‍കും. എന്നാല്‍ ഈ മാസം ഇവരുടെ പിതൃസ്ഥാനീയര്‍ക്ക് നല്ലതായിരിക്കില്ല.

ശിവന് കൂവളമാല, വീട്ടില്‍ ആദിത്യപൊങ്കാല (മാസത്തിലൊരു ഞായറാഴ്ച എന്ന രീതിയില്‍ ഒരു വര്‍ഷക്കാലം) എന്നിവ നടത്തി പ്രാര്‍ത്ഥിക്കുന്നത് അത്യുത്തമം.

കന്നിക്കൂറ് (ഉത്രം-അവസാന മൂന്ന്‍ പാദം, അത്തം, ചിത്തിര-ആദ്യ രണ്ട് പാദം):
*******************************************
വീടുപണിയുടെ തടസ്സം നീങ്ങും. വായ്പ ലഭിക്കും. മുടങ്ങിക്കിടന്ന പല കാര്യങ്ങളും അനുകൂലമാകും. ഷെയര്‍മാര്‍ക്കറ്റില്‍ ശക്തമായ തിരിച്ചടി ലഭിക്കും. സൂക്ഷിക്കണം. പേരും പ്രശസ്തിയും ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് അതിനുള്ള അവസരം ലഭിക്കും. അസുഖം മൂലം വിഷമിക്കും. എക്സര്‍സൈസ് ചെയ്തില്ലെങ്കില്‍ രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, മറ്റ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയും വന്നുചേരും.

രാശ്യാധിപനായ ബുധനെ പ്രീതിപ്പെടുത്താനായി ശ്രീകൃഷ്ണ / വിഷ്ണുക്ഷേത്രത്തില്‍ അവില്‍ക്കിഴി സമര്‍പ്പണം, നെയ്‌വിളക്ക് എന്നിവ നല്‍കണം. കൂടുതല്‍ വൈഷ്ണവ മന്ത്രങ്ങള്‍ക്ക് http://www.utharaastrology.com/pages/manthram.html എന്ന ലിങ്ക് സന്ദര്‍ശിക്കുക.

തുലാക്കൂറ് (ചിത്തിര-അവസാന രണ്ടു പാദം, ചോതി, വിശാഖം-ആദ്യ മൂന്ന്‍ പാദം):
**********************************************
വായ്പകള്‍ വേഗത്തില്‍ ലഭിക്കും. സകല തടസ്സങ്ങളും നീങ്ങും. പങ്കാളിയുമായി മിക്കപ്പോഴും വഴക്കിന് സാദ്ധ്യത. പലവിധ അസുഖങ്ങളും മൂലം വിഷമിക്കും. സുഹൃത്തുക്കളെ ശ്രദ്ധിച്ച് തെരഞ്ഞെടുക്കണം. ഇല്ലെങ്കില്‍ അപവാദം കേള്‍ക്കും.

വിശ്വസ്തനായ ഒരു കര്‍മ്മിയുള്ള ക്ഷേത്രത്തില്‍ ഭഗവതിസേവ നടത്തി പ്രാര്‍ത്ഥിക്കണം. മാതാവിന്‍റെയും
പിതാവിന്‍റെയും കുടുംബക്ഷേത്രദര്‍ശനം നടത്തി യഥാശക്തി വഴിപാട് നടത്തുന്നതും അത്യുത്തമം ആയിരിക്കും.

വൃശ്ചികക്കൂറ് (വിശാഖം-അവസാന പാദം, അനിഴം, കേട്ട):
*********************************************
മരാമത്ത്‌ പണികളില്‍ തടസ്സം സംഭവിക്കും. ഷെയര്‍മാര്‍ക്കറ്റിലും നഷ്ടം സംഭവിക്കും. കുടുംബത്ത് ചില സന്തോഷവാര്‍ത്തകള്‍ കേള്‍ക്കും. പുതിയ വാഹനലാഭം പ്രതീക്ഷിക്കാം. രാജസംബന്ധമായ കാര്യങ്ങളില്‍ സന്തോഷവാര്‍ത്ത കേള്‍ക്കും. അതുവഴി ആനുകൂല്യം കൂടും. മിക്കവര്‍ക്കും ഉദരസംബന്ധമായ അസുഖം ഉണ്ടാകും. ഏഴരശ്ശനിയുടെ ആരംഭമാകയാല്‍ ശാസ്താഭജനം നല്ലതാകുന്നു.

ശാസ്താവിന് നീരാജനവും, വിഷ്ണുക്ഷേത്രത്തില്‍ ഭാഗ്യസൂക്തവും, ഭഗവതിക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലിയും നടത്തി പ്രാര്‍ത്ഥിക്കണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം-ആദ്യപാദം):
*****************************************
വ്യാഴവും ശനിയും ഏറ്റവും അനുകൂല സ്ഥാനത്ത്‌ നില്‍ക്കുന്ന കാലമാകുന്നു. സൂര്യന്‍ പ്രതികൂലമാണ്. മുടികൊഴിച്ചില്‍ ഉണ്ടാകും. മിക്ക കാര്യങ്ങളിലും വഴക്ക് മാറി അനുരഞ്ജനം ഉണ്ടാകും. കോടതി വ്യവഹാരം അനുകൂലമായി വരും. വിവാഹകാര്യങ്ങളില്‍ അനുകൂലതീരുമാനം. ദൂരയാത്രകള്‍ സംജാതമാകും. സൈനിക-അര്‍ദ്ധസൈനിക മേഖലയില്‍ നിന്നും അനുകൂലതീരുമാനം ലഭിക്കും. ഇവര്‍ക്ക്‌ ധനുമാസം വളരെ അനുകൂലമായിരിക്കും.

ശിവക്ഷേത്രത്തില്‍ ജലധാര, മൃത്യുഞ്ജയഹോമം എന്നിവ നടത്തി പ്രാര്‍ത്ഥിക്കണം.

മകരക്കൂറ് (ഉത്രാടം-അവസാന മൂന്ന്‍ പാദം, തിരുവോണം, അവിട്ടം-ആദ്യ രണ്ടുപാദം):
**************************************
പത്തിലെ കണ്ടകശ്ശനിയാണ്. അതോടൊപ്പം വ്യാഴവും സൂര്യനും പ്രതികൂലം. പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു ടെന്‍ഷന്‍ അനുഭവത്തില്‍ വരും. മിക്ക നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിലയ്ക്കും. പരീക്ഷകളില്‍ കഷ്ടിച്ച് വിജയിക്കുന്ന അവസ്ഥ വരും. ഉറ്റവര്‍ ശത്രുപക്ഷം ചേരും. ജോലിസ്ഥലം മാറാനും സാദ്ധ്യത കൂടുതലാണ്.

ദോഷപരിഹാരമായി ശിവക്ഷേത്രത്തില്‍ ജലധാര, ശാസ്താവിന് നീരാജനം, അഭിഷേകം (യഥാശക്തി), മഹാവിഷ്ണുവിന് രാജഗോപാലം, ഭാഗ്യസൂക്തം എന്നിവ നടത്തുന്നത് ഗുണപരമായി ഭവിക്കും.

കുംഭക്കൂറ് (അവിട്ടം-അവസാന രണ്ട് പാദം, ചതയം, പൂരുരുട്ടാതി-ആദ്യ മൂന്ന്‍ പാദം):
**********************************************
ഏറ്റവും ശുഭകരമായ കാലം. ദശാപഹാരകാലവും അനുകൂലമായവര്‍ക്ക് ഇത് അതീവ ശോഭനമായിരിക്കും. പുതിയ പലവിധ വസ്തുവകകളും വാങ്ങും. വാഹനം വാങ്ങാനും ഉത്തമാകാലം ആകുന്നു. യാത്രാവേളയില്‍ മോഷണം നടക്കാന്‍ ന്യായം കാണുന്നു. ചില അനിഷ്ടവാര്‍ത്തകള്‍ കേള്‍ക്കാനും സാദ്ധ്യതയുണ്ട്. കച്ചവടമേഖല നന്നായി പ്രവര്‍ത്തിക്കും. രോഗങ്ങളില്‍ നിന്നും മോചനം ലഭിക്കും.

ശാസ്താവിന് നീരാജനം, ഭാഗ്യസൂക്തം എന്നിവ നല്‍കി പ്രാര്‍ത്ഥിക്കണം. ഭാഗ്യസൂക്തമന്ത്രം സ്വയം ജപിക്കണമെങ്കില്‍ http://www.utharaastrology.com/pages/manthram.html എന്ന ലിങ്ക് സന്ദര്‍ശിക്കുക.

മീനക്കൂറ് (പൂരുരുട്ടാതി-അവസാന പാദം, ഉതൃട്ടാതി, രേവതി):
*********************************************
നാലിലെ വ്യാഴം, അഷ്ടമശ്ശനി എന്നിവര്‍ വളരെ ദോഷപ്രദമായി നില്‍ക്കുന്നു. എന്നാല്‍ സൂര്യന്‍ അനുകൂലസ്ഥിതിയിലാണ്. അപ്രതീക്ഷിതമായി ദുഷ്ടജീവികളുടെ ആക്രമണം ഉണ്ടാകാം. ശ്രദ്ധിക്കണം. സര്‍ക്കാര്‍ സംബന്ധമായി അനുകൂലസ്ഥിതി സംജാതമാകും. അസുഖങ്ങള്‍ വരാനുള്ള സാദ്ധ്യത കൂടുന്നു. ഇവര്‍ക്ക്‌ ധനുമാസം പൊതുവേ ഗുണദോഷസമ്മിശ്രം ആയിരിക്കും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത.

പരിഹാരമായി മഹാവിഷ്ണുവിന് ഭാഗ്യസൂക്തം, രാജഗോപാലം, തൃക്കൈവെണ്ണ, ശാസ്താവിന് നീരാജനവും യഥാശക്തി അഭിഷേകവും നടത്തി പ്രാര്‍ത്ഥിക്കണം.