"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
1189 മകര മാസഫലം | ഹൈന്ദവം

1189 മകര മാസഫലം

മാസഫലം - 1189 മകരം (14-01-2014 - 12-2-2014)‍:
***************************************
ദക്ഷിണായനം കഴിഞ്ഞ് ഉത്തരായനം ആരംഭിക്കുന്നത് മകരം ഒന്നിനാണ്. ഉത്തരായനം മകരം ഒന്ന് മുതല്‍ മിഥുനം 32 വരെയാകുന്നു.

മകരമാസം തിരുവാതിര നക്ഷത്രക്കാര്‍ക്ക് ദോഷപ്രദം ആയിരിക്കും. പുതിയ സംരംഭം, കൂട്ടുകാര്‍ അങ്ങനെ സകലതും വളരെ ശ്രദ്ധിച്ചുകൈകാര്യം ചെയ്യണം. ഇവര്‍ മകരമാസം കഴിയുന്നതുവരെ
സൂര്യപ്രീതി കര്‍മ്മങ്ങള്‍ അല്ലെങ്കില്‍ ശിവപ്രീതി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് ഉത്തമം ആയിരിക്കും.

മകരസംക്രമം പ്രതികൂലം ആകാവുന്ന നക്ഷത്രങ്ങള്‍ ഭരണി, കാര്‍ത്തിക, ആയില്യം, മകം, പൂരം, അത്തം, ചിത്തിര, അനിഴം, കേട്ട, മൂലം, ഉത്രാടം, തിരുവോണം, പൂരുരുട്ടാതി, ഉതൃട്ടാതി എന്നിവര്‍ക്കാണ്. അതില്‍, ഭരണി, ആയില്യം, അത്തം, ഉത്രാടം, തിരുവോണം, ഉതൃട്ടാതി എന്നിവര്‍ വളരെ ശ്രദ്ധിക്കണം.

മകരത്തിലെ ഗ്രഹപ്പകര്‍ച്ചകള്‍:
--------------------------------------
ഈ മകരത്തില്‍ രണ്ട് ഗ്രഹങ്ങളുടെ രാശിമാറ്റമുണ്ട് (അഥവാ ഗ്രഹപ്പകര്‍ച്ച).

മകരം 13 ന് (26-1-2014) ബുധന്‍ മകരത്തില്‍ നിന്നും കുംഭത്തിലേക്ക് മാറും.

മകരം 22 ന് (04-2-2014) ചൊവ്വ (കുജന്‍) കന്നിയില്‍ നിന്നും വൃശ്ചികത്തിലേക്ക് രാശി മാറും. മീനം 11 (25-3-2014) വരെ ചൊവ്വ തുലാം രാശിയില്‍ ആയിരിക്കും (ചൊവ്വയുടെ രാശിമാറ്റം, ഫലം, ദോഷം, പരിഹാരം എന്നിവ ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്).

പ്രധാനദോഷങ്ങള്‍:
****************
മകരം 1 (14-1-2014) : മൃത്യുയോഗം
മകരം 20 വരെ (2-2-2014) : വ്യാഴ-ശുക്ര പരസ്പരദൃഷ്ടി
മകരം 6 (19-1-2014) : മൃത്യുയോഗം (മകം നക്ഷത്രം), ശലാകവേധം
മകരം 11 (24-1-2014) : ദഗ്ദ്ധയോഗം
മകരം 13 (26-1-2014) : ലാടദോഷം
മകരം 14 (27-1-2014) : ദന്താദൂനം, ഹരിവാസരം
മകരം 21 (03-2-2014) : വിഷഘടിക
മകരം 24 (06-2-2014) : വിഷഘടിക, വൈധൃതം
മകരം 26 (08-2-2014) : മൃത്യുനക്ഷത്രം (രോഹിണി), ദഗ്ദ്ധയോഗം (രോഹിണിക്കാര്‍ക്ക് ദോഷം

കൂടുതലായിരിക്കും)
മകരം 28 (10-2-2014) : ദഗ്ദ്ധയോഗം, ഹരിവാസരം
മകരം 29 (11-2-2014) : മൃത്യുയോഗം (തിരുവാതിര).

പ്രധാനവിശേഷങ്ങള്‍:
*******************
മകരം 4 (17-1-2014) : തൈപ്പൂയം
മകരം 17 (30-1-2014) : കറുത്തവാവ്
മകരം 18 (31-1-2014) : ആറന്മുള ആറാട്ട്‌
മകരം 25 (07-2-2014) : ചെട്ടികുളങ്ങരപ്പൊങ്കാല
മകരം 19 (01-2-2014) : മരുതൂര്‍ക്കുളങ്ങര മഹാദേവക്ഷേത്രത്തില്‍ കൊടിയേറ്റ്
മകരം 28 (10-2-2014) : മരുതൂര്‍ക്കുളങ്ങര മഹാദേവക്ഷേത്രത്തില്‍ പത്താം ഉത്സവം.

മാസഫലം, പരിഹാരം:
********************
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക-ആദ്യപാദം):
********************************************
കാര്യങ്ങള്‍ അനുകൂലമായി ഭവിക്കും. വിദേശവുമായി ബന്ധപ്പെട്ട് സന്തോഷവാര്‍ത്ത കേള്‍ക്കും. വിവാഹസംബന്ധമായി അനുകൂലതീരുമാനം. സര്‍ക്കാര്‍, കോടതി വിധികള്‍ അനുകൂലമാകും.

മുരുകനും ഗണപതിയിക്കും പുഷ്പാഞ്ജലി, ശാസ്താവിന് നെയ്‌വിളക്ക് എന്നിവ നടത്തി പ്രാര്‍ത്ഥിക്കണം.

ഇടവക്കൂറ് (കാര്‍ത്തിക-അവസാന മൂന്ന്‍ പാദം, രോഹിണി, മകയിരം-ആദ്യ രണ്ട് പാദം):
****************************************
പൊതുവേ കാലം അനുകൂലം. വിവാഹകാര്യത്തില്‍ തീരുമാനമാകാനായി പരിഹാരം ചെയ്യേണ്ടി വരും.സാമ്പത്തികകാര്യം, തൊഴില്‍ എന്നിവ നല്ല രീതിയില്‍ നടന്നുപോകും. സന്താനസുഖം ലഭിക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്.എതിര്‍ലിംഗക്കാരുമായി ഇടപഴകുന്നത് അത്ര നല്ലതായിരിക്കില്ല. പ്രേമകാര്യത്തില്‍ അനുകൂലസാഹചര്യം കാണുന്നു. പേരുദോഷം വരാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഗ്രാമക്ഷേത്രത്തില്‍ ഭഗവതിസേവ, ശ്രീസൂക്തമന്ത്രജപം (മന്ത്രങ്ങള്‍ക്ക്
http://www.utharaastrology.com/pages/manthram.html എന്ന ലിങ്ക് സന്ദര്‍ശിക്കുക) എന്നിവ അത്യുത്തമം ആകുന്നു.

മിഥുനക്കൂറ് (മകയിരം-അവസാന രണ്ട് പാദം, തിരുവാതിര, പുണര്‍തം-ആദ്യ മൂന്ന്‍ പാദം):
***************************************
വിദേശവുമായി സന്തോഷവാര്‍ത്ത കേള്‍ക്കും. മകരസംക്രമം തിരുവാതിരയ്ക്ക് പരിപൂര്‍ണ്ണദോഷം ആകയാല്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു. മിഥുനക്കൂറുകാര്‍ക്ക് മന്ത്രിതുല്യപദവിയുള്ളവരില്‍ നിന്നും പ്രശംസയോ അവാര്‍ഡോ ലഭിക്കാന്‍ സാദ്ധ്യത കൂടുന്നു. ഇവര്‍ക്ക് ഇത് പൊതുവേ ദോഷപ്രദം ആണെങ്കിലും വാഹനം വാങ്ങാനും അനുകൂലസമയമാണ്.

വിഷ്ണുക്ഷേത്രത്തില്‍ ഭാഗ്യസൂക്തം, നെയ്‌വിളക്ക്, സുദര്‍ശനമന്ത്രാര്‍ച്ചന, ശാസ്താവിന് ഭസ്മാഭിഷേകം എന്നിവ ഉത്തമദോഷപരിഹാരങ്ങളാണ്. ദേവതാമന്ത്രം നിത്യവും ജപിക്കുന്നത് ഗുണപ്രദം ആകുന്നു (മന്ത്രങ്ങള്‍ക്ക്
https://www.facebook.com/uthara.astrology സന്ദര്‍ശിക്കുക).

കര്‍ക്കടകക്കൂറ് (പുണര്‍തം-അവസാന പാദം, പൂയം, ആയില്യം):
*********************************************
കാലം പൊതുവേ അനുകൂലമല്ല. എന്നിരിക്കിലും ഈശ്വരസഹായം ലഭിക്കുന്ന രീതി കാണുമ്പോള്‍ അത്ഭുതപ്പെട്ടുപോകും. അത്യാപത്തുകളില്‍ നിന്നും രക്ഷപ്പെടും. കേസുകളും വഴക്കുകളും അനുകൂലമായി അവസാനിക്കും. കൂട്ടാളികളുമായുള്ള സംരംഭങ്ങള്‍ നല്ല നിലയില്‍ നടക്കും. വിവാഹകാര്യത്തില്‍ അനുകൂലതീരുമാനം ഉണ്ടാകും.

ദോഷപരിഹാരമായി വിഷ്ണുക്ഷേത്രത്തില്‍ വെണ്ണചാര്‍ത്ത്, രാജഗോപാലാര്‍ച്ചന, ശാസ്താവിന് നീരാജനം എന്നിവ നടത്തി പ്രാര്‍ത്ഥിക്കണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം-ആദ്യ പാദം):
***************************************
അനുകൂലസമയമാണ്. പതിനൊന്നിലെ വ്യാഴവും മൂന്നിലെ ശനിയും ഗുണം നല്‍കും. പുതിയ സംരംഭങ്ങള്‍ സന്തോഷപ്രദമായി നീങ്ങും. പേരും പ്രശസ്തിയും വര്‍ദ്ധിക്കും. ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കും.
വിവാഹകാര്യത്തില്‍ അനുകൂലതീരുമാനം. തൊഴില്‍ ലാഭം പ്രതീക്ഷിക്കണം.

പ്രത്യേകിച്ച് ദോഷപരിഹാരങ്ങള്‍ ആവശ്യമില്ല. ദശാപഹാരം പ്രതികൂലമായവര്‍ മാത്രം പരിഹാരം ചെയ്‌താല്‍ മതിയാകും.

കന്നിക്കൂറ് (ഉത്രം-അവസാന മൂന്ന്‍ പാദം, അത്തം, ചിത്തിര-ആദ്യ രണ്ട് പാദം):
*******************************************
ജോലിയില്‍ അപ്രതീക്ഷിതമായി ഉയര്‍ച്ചയുണ്ടാകും. വ്യാഴവും ശനിയും സൂര്യനും പ്രതികൂലമാണ്. തീര്‍ച്ചയായും ഇവരെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം. ബിസിനസ്സ് ചെയ്യുന്നവര്‍ സ്വന്തം ദേശത്തിനുപുറത്ത് വ്യക്തിമുദ്ര പതിപ്പിക്കും. പുതിയ തൊഴില്‍ ലഭിക്കുന്നതിന് മകരമാസം ഇവര്‍ക്ക് അനുകൂലമല്ല.

മഹാവിഷ്ണുക്ഷേത്രത്തില്‍ നെയ്‌വിളക്ക്, ഭാഗ്യസൂക്തം എന്നിവയും ശിവക്ഷേത്രത്തില്‍ കൂവളമാലയും, ശാസ്താവിന് നീരാജനവും നല്‍കി പ്രാര്‍ത്ഥിക്കണം. കൂടുതല്‍ വൈഷ്ണവ മന്ത്രങ്ങള്‍ക്ക് http://www.utharaastrology.com/pages/manthram.html എന്ന ലിങ്ക് സന്ദര്‍ശിക്കുക. ചോറ്റാനിക്കര ക്ഷേത്രദര്‍ശനം ഇവര്‍ക്ക് അത്യുത്തമം ആയിരിക്കും.

തുലാക്കൂറ് (ചിത്തിര-അവസാന രണ്ടു പാദം, ചോതി, വിശാഖം-ആദ്യ മൂന്ന്‍ പാദം):
**********************************************
കടം തീര്‍ക്കാനാകും. വിദേശത്ത് ജോലി പ്രതീക്ഷിക്കുന്നവര്‍ക്ക് അനുകൂലസമയം. ശത്രുക്കളുമായി ഏറ്റുമുട്ടേണ്ടതായ ഒട്ടനവധി സന്ദര്‍ഭങ്ങള്‍ വരികയും അവയില്‍ വിജയിക്കുകയും ചെയ്യും. വിവാഹകാര്യത്തില്‍ അനുകൂലതീരുമാനം.

ഒമ്പതിലെ വ്യാഴം ഇവര്‍ക്ക് പല ഗുണാനുഭവങ്ങളും നല്‍കും. ജന്മശ്ശനി ഇവരെ ബാധിക്കുകയുമില്ല. എന്നാല്‍ സൂര്യന്‍ അനുകൂലസ്ഥിതിയിലല്ല.

ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയപുഷ്പാഞ്ജലി, ഭാഗ്യസൂക്തപുഷ്പാഞ്ജലി എന്നിവ അത്യുത്തമം ആയിരിക്കും.

വൃശ്ചികക്കൂറ് (വിശാഖം-അവസാന പാദം, അനിഴം, കേട്ട):
*********************************************
പലവിധമായ ടെന്‍ഷനും അനുഭവിക്കേണ്ടിവരും. ചുവപ്പ് നാടയില്‍ കുടുങ്ങിക്കിടന്ന പല കാര്യങ്ങളും അനുകൂലമായി ലഭിക്കും. അങ്ങനെ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമാകും. കടങ്ങള്‍ക്ക് അറുതിവരും.
വിവാഹസംബന്ധമായി അനുകൂലസമയം. വിദേശവുമായി സന്തോഷകരമായ അവസ്ഥ സംജാതമാകും.

മഹാവിഷ്ണുവിന് പാല്‍പ്പായസം, നെയ്‌വിളക്ക് എന്നിവയും ശാസ്താവിന് നീരാജനവും നല്‍കി പ്രാര്‍ത്ഥിക്കണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം-ആദ്യപാദം):
*****************************************
വ്യാഴവും ശനിയും ഏറ്റവും അനുകൂല സ്ഥാനത്ത്‌ നില്‍ക്കുന്ന കാലമാകുന്നു. വിദേശവുമായി ബന്ധപ്പെടും. സര്‍ക്കാര്‍ സംബന്ധമായി അനുകൂലവിധി. മുദ്രവെച്ച വാഹനങ്ങളില്‍ ജോലി പ്രതീക്ഷിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വിവാഹതീരുമാനമുണ്ടാകും. പുതിയ വാഹനം, ഭവനനിര്‍മ്മാണം എന്നിവയ്ക്കും കാലം അനുകൂലം.

ശിവക്ഷേത്രത്തില്‍ ജലധാര, മൃത്യുഞ്ജയപുഷ്പാഞ്ജലി എന്നിവ നടത്തി പ്രാര്‍ത്ഥിക്കണം.

മകരക്കൂറ് (ഉത്രാടം-അവസാന മൂന്ന്‍ പാദം, തിരുവോണം, അവിട്ടം-ആദ്യ രണ്ടുപാദം):
**************************************
പത്തിലെ കണ്ടകശ്ശനിയാണ്. അതോടൊപ്പം വ്യാഴവും സൂര്യനും പ്രതികൂലം. പ്രേമം തകരാന്‍ സാദ്ധ്യത കാണുന്നു. ലളിതകലകളുമായി ബന്ധമുള്ളവര്‍ക്ക് ഇത് ഏറ്റവും അനുകൂലസമയം. വിദേശത്ത് നല്ല തൊഴില്‍ ലഭിക്കും. വിവാഹകാര്യത്തില്‍ അനുകൂലമായ സാഹചര്യമുണ്ടാകും.

ദോഷപരിഹാരമായി ശിവക്ഷേത്രത്തില്‍ ജലധാര, ശാസ്താവിന് നീരാജനം,മഹാവിഷ്ണുവിന് രാജഗോപാലം, ഭാഗ്യസൂക്തം എന്നിവ നടത്തുന്നത് ഗുണപ്രദം.

കുംഭക്കൂറ് (അവിട്ടം-അവസാന രണ്ട് പാദം, ചതയം, പൂരുരുട്ടാതി-ആദ്യ മൂന്ന്‍ പാദം):
*****************************************
ചെയ്യുന്ന തൊഴില്‍ വിട്ട് മറ്റൊരു തൊഴിലിലേക്ക് മാറാന്‍ സാദ്ധ്യത കൂടുതലാണ്. അത് അനുകൂലവുമായി ഭവിക്കും. വിവാഹം, പുതിയ വാഹനം, പുതിയ ഭവനം എന്നിവയ്ക്ക് അനുകൂലസമയം. കരാര്‍ നല്‍കുന്നതില്‍ വാക്കുതര്‍ക്കം സംഭവിക്കും. പിതൃതുല്യരായവര്‍ക്ക് ഇത് അനുകൂലസമയമല്ല.

ശിവന് കൂവളമാല, ഭാഗ്യസൂക്തം എന്നിവ നല്‍കി പ്രാര്‍ത്ഥിക്കണം. ഭാഗ്യസൂക്തമന്ത്രം സ്വയം ജപിക്കണമെങ്കില്‍

http://www.utharaastrology.com/pages/manthram.html എന്ന ലിങ്ക് സന്ദര്‍ശിക്കുക.

മീനക്കൂറ് (പൂരുരുട്ടാതി-അവസാന പാദം, ഉതൃട്ടാതി, രേവതി):
*********************************************
നാലിലെ വ്യാഴം, അഷ്ടമശ്ശനി എന്നിവര്‍ വളരെ ദോഷപ്രദമായി നില്‍ക്കുന്നു. എന്നാല്‍ സൂര്യന്‍ അനുകൂലസ്ഥിതിയിലാണ്. ദോഷങ്ങള്‍ക്ക് കുറവ് വരാനായി 19-6-2014 വരെയുള്ള വ്യാഴത്തിന്‍റെ രാശിമാറ്റം വരെ കാത്തിരിക്കേണ്ടി വരും. പലവിധമായ അനര്‍ത്ഥങ്ങളും സംഭവിക്കും. കയ്യിലുള്ള തൊഴില്‍ ഉപേക്ഷിച്ച് മറ്റൊന്നിനായി ശ്രമിക്കരുത്. കുടുംബത്ത് സകല കാര്യങ്ങള്‍ക്കും മുടക്കം വരും. അസുഖങ്ങളും അത്യധികമായ ചെലവുകളും കൊണ്ട് വിഷമിക്കും.

പരിഹാരമായി മഹാവിഷ്ണുവിന് ഭാഗ്യസൂക്തം, രാജഗോപാലം, തൃക്കൈവെണ്ണ എന്നിവയും ശാസ്താവിന് നീരാജനവും ഭാഗ്യസൂക്തപുഷ്പാഞ്ജലിയും നടത്തി പ്രാര്‍ത്ഥിക്കണം.

*******************************************
ദിവസേനയുള്ള ജ്യോതിഷ വിവരങ്ങള്‍ ലഭിക്കുന്നതിന് Uthara Astro Research Center എന്ന പേജ് LIKE ചെയ്യുക: