"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
പൊയില്ക്കാവ് , കൊയിലാണ്ടി | ഹൈന്ദവം

പൊയില്ക്കാവ് , കൊയിലാണ്ടി

പൊയില്ക്കാവ് , കൊയിലാണ്ടി , കോഴിക്കോട്‌

നാടിന്റെ ഐശ്വര്യമായി പൊയില്ക്കാവ് ക്ഷേത്രകാവ് . ചെങ്ങോട്ടുകാവിലെ ദേശക്ഷേത്രമെന്ന്‌ വിശേഷിപ്പിക്കുന്നത്‌ പൊയില്‍ക്കാവ്‌ പടിഞ്ഞാറെക്കാവ്‌ ക്ഷേത്രമാണ്‌.

പരശുരാമന്‍ പ്രതിഷ്‌ഠിച്ച നൂറ്റെട്ട്‌ ഭഗവതി ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ മങ്ങാട്ടൂരിലേത്‌ എന്ന്‌ ഐതിത്യം പറയുന്നു. മങ്ങാട്ട്‌ ദേശവും മങ്ങാട്ടുപറമ്പും ഇവിടെയുള്ളതിനാല്‍ പടിഞ്ഞാറെകാവ്‌ ക്ഷേത്രം ഇതാണെന്ന്‌ നിഗമനത്തിലെത്തുന്നു.പന്ത്രണ്ടേക്കറോളം വ്യാപിച്ചു കിടക്കുന്ന കാട്ടിനുള്ളിലാണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. നാലമ്പലത്തിനുള്ളിലെ ഗര്‍ഭഗൃഹത്തില്‍ രാജരാജേശ്വരിയായ വനദുര്‍ഗ്ഗയെ പ്രതിഷ്‌ഠിച്ചിരിക്കുന്നു. അപൂർവ്വമായ ഔഷധങ്ങളും ആകാശംമുട്ടെ വളര്ന്നു നില്ക്കുന്ന വന്മരങ്ങളും മറ്റ് സസ്യലതാദികളും കൊണ്ട് സമ്പന്നമായ പൊയില്ക്കാവ് പടിഞ്ഞാറെകാവ് നാടിന്
ശുദ്ധവായുവും ജലസുരക്ഷയും ഉറപ്പാക്കുന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ കാവ് പച്ചപിടിച്ച് നാടിന്റെ മുഴുവന്
ഐശ്വര്യമായി നിലനില്ക്കുകയാണ്. പന്ത്രണ്ടേക്കറോളം വരുന്ന നിബിഡവനമാണ് പൊയില്ക്കാവ് വനദുര്ഗാ ക്ഷേത്രത്തിന്റെ
സവിശേഷ കാഴ്ച. കേരളത്തിലെ മറ്റ് കാവുകളില്നിന്ന് വ്യത്യസ്തമായി സമുദ്ര സാമീപ്യംകൊണ്ട് ശ്രദ്ധേയമാണ് ഈ കാവ്. ഔദ്യോഗിക കണക്കനുസരിച്ച് കേരളത്തില് 1,500 കാവുകളുണ്ട്. ഇതില് 800 എണ്ണം ക്ഷേത്രകാവുകളാണ്. ഇവയില് പലതും നാശോന്മുഖമാകുമ്പോള് വിശ്വാസത്തിന്റെ ദൃഢതയില് നിലനില്ക്കുന്ന ക്ഷേത്ര കാവുകളിലൊന്നാണിത്. ഗവേഷണവിദ്യാര്ഥ ികളും ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്ത്തകരും സാഹിത്യകാരന്മാരും കാവ് കാണാനും പഠനത്തിനുമായി ഇവിടെ എത്താറുണ്ട്. 2003-'04 വര്ഷത്തില് സംസ്ഥാന വനംവകുപ്പിന്റെ കാവ് സംരക്ഷണവുമായി ബന്ധപ്പെട്ട ദേശീയ ശില്പ്പശാലയില്‍ പഠനത്തിനായി തിരഞ്ഞെടുത്ത രണ്ട് കാവുകളില് ഒന്ന് പൊയില്ക്കാവായിരുന്നു. ആയുധവുമേന്തി കാവില് പ്രവേശിക്കരുതെന്ന വിശ്വാസം ഈ കാവിന്റെ നിത്യഹരിതാഭ നിലനിര്ത്താന് സഹായകമായി. 15 ഏക്കറിലധികമായിരുന്നു പഴയ രേഖകളില് പൊയില്ക്കാവ് ക്ഷേത്രക്കാവിന്റെ വിസ്തീര്ണം. മുമ്പ് വാനരന്മാരുടെ കേളീരംഗമായിരുന്നു ഇവിടം. പിന്നീടെപ്പോഴോ ഇവയെല്ലാം അപ്രത്യക്ഷയായി. എട്ടുവര്ഷം മുമ്പ് കാവ് സംരക്ഷിക്കുവാന്‍ വനം വകുപ്പ് രണ്ടരലക്ഷം രൂപ അനുവദിച്ചിരുന്നു. അതുപയോഗിച്ച് കുറച്ചുഭാഗം ഭിത്തികെട്ടുകയു ം കമ്പിവേലി സ്ഥാപിക്കുകയും ചെയ്തു. ബാക്കി സ്ഥലങ്ങള് കൂടി സംരക്ഷിക്കണമെന് നാണ് നാട്ടുകാരുടെ ആവശ്യം. ഇരുനൂറോളം ജൈവവൈവിധ്യങ്ങള്‍ ഇവിടെയുണ്ട്. വകം, എടവകം, ഏകനായകം, കാട്ടുകുരുമുളക്, കാട്ടുചേന, കാട്ടുമുല്ല,വെള്ളിപ്പഴം, ഊളന്വള്ളി, അകില്, ചന്ദനം,ചെക്കി, വെള്ളച്ചെക്കി, കാട്ടുതിപ്പലി തുടങ്ങിയ ഔഷധസസ്യങ്ങളും ഇരൂള്, കുന്നി, വാക, കുമിഴ്, ചളിര്, അയനിപ്ലാവ്, കരിമരുത്, കാഞ്ഞിരം, വന്കണ എന്നീ മരങ്ങളും കാവിലുണ്ട്. നൂറുകണക്കിന് പക്ഷികളും ഇവിടം താവളമാക്കുന്നു. ക്ഷേത്ര കാവിനുള്ളിലെ തിരക്കുഴി വിസ്മയക്കാഴ്ചയായി ഇന്നും നിലകൊള്ളുന്നു. കടലിലെ ചുഴികള് രൂപം കൊടുക്കുന്ന വലിയ കുഴികളാണ് തിരക്കുഴി, മുമ്പെന്നോ കടല് പിന്നോട്ട് വലിഞ്ഞിടത്താണ് ക്ഷേത്രകാവ് സ്ഥിതിചെയ്യുന്നത് എന്നതിന്റെ തെളിവാണിത്. മഹിഷാസുരനെ വധിച്ച ശേഷമുള്ള മാനസിക ഭാവമാണ്‌ ദേവിക്കുള്ളത്‌. ഒരു കാലത്ത്‌ വാള്‍നമ്പിമാരുടെ കീഴിലായിരുന്നു ഈ ക്ഷേത്രം (ആയുധ ധാരികളായ ബ്രാഹ്‌്‌്‌മണര്‍) അവരില്‍ തുവ്വയില്‍ പറമ്പില്‍ താമസിച്ചിരുന്ന പത്മനാഭന്‍ ശക്തനായ നമ്പിയേയാണ്‌ കാവിന്റെ പുറത്ത്‌ പടിഞ്ഞാറ്‌ ഭാഗത്ത്‌ ബ്രഹ്മരക്ഷസ്സായി കുടിയിരുത്തിയിരിക്കുന്നത്‌. കാവിലെ വന്‍മരങ്ങളില്‍ തലകീഴായി തൂങ്ങി കിടക്കുന്ന ആയിരക്കണക്കിന്‌ കടവാതിലുകള്‍ വൈകുന്നേരം ആകാശത്തിലൂടെ പുറത്തേക്ക്‌ പറന്നു പോവുന്നതും രാവിലെ തിരിച്ചെത്തുന്നതും ഒരപൂര്‍വ്വ കാഴ്‌ച തന്നെയാണ്‌. ഉല്‍സവത്തിന്റെ ഭാഗമായി മീനം നാലിന്‌ വൈകുന്നേരം പള്ളിവേട്ട നടക്കും. കാവിന്‌ അല്‍പം പടിഞ്ഞാറായി ഊരാളന്‍മാരിലൊരാളായ കാനത്തില്‍ കാരണവര്‍ ഒരു നായയുമായി കാത്തു നിര്‍ക്കുന്നുണ്ടാവും. ദേവിയെ എഴുന്നള്ളിച്ചുകൊണ്ടുവന്നാല്‍ അദ്ദേഹം ഉറക്കെ നായാട്ടു വിളിക്കുന്നു. അന്ത്യത്തില്‍ "ഹോ" എന്നു മൂന്നു പ്രാവശ്യം പറയുന്നതോടെ കതിനവെടി പൊട്ടുകയും നായ ജീവനും കൊണ്ട്‌ ഓടുകയും ചെയ്യുന്നു. ഇതാണ പള്ളിവേട്ട. പഴയ നായാട്ടിന്റെ സ്‌മരണ പുതുക്കുന്ന ഈ ചടങ്ങിനു ശേഷം ദേവിയെ വാദ്യഘോഷങ്ങളോടെ തിരിച്ച്‌ എഴുന്നള്ളിക്കുന്നു. പിറ്റേന്നു രാവിലെ കടല്‍ തീരത്തുള്ള കുളിച്ചാറാട്ടും വലിയ ആഘോഷമായാണ്‌ നടത്തുന്നത്‌.