"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ഗുരുവായൂര്‍ ക്ഷേത്രത്തിലെ നിത്യ പൂജാക്രമങ്ങള്‍ | ഹൈന്ദവം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നിത്യ പൂജാക്രമങ്ങള്‍

കാലത്ത് 3 മണിക്ക് നട തുറക്കും . രാത്രി 9.15 ന് നടയടക്കും . സാധാരണ ദിവസങ്ങളില്‍ 5 പൂജയും 3 ശീവേലിയുമുണ്ട് . ഉദയാസ്തമന പൂജയുണ്ടെങ്കില്‍ ഇരുപത്തിയൊന്നു പൂജ . അന്ന് വിളക്ക് കഴിഞ്ഞ് നടയടക്കുമ്പോള്‍ ഏകദേശം അര്‍ദ്ധരാത്രിയോടടുക്കും .

സാധാരണ ദിവസം

കാലത്ത് 3 മണി : നട തുറക്കല്‍
03 .00 - 03 .10 : നിര്‍മ്മാല്യ ദര്‍ശനം
03.10 - 03.45 : തൈലാഭിഷേകം , വാകച്ചാര്‍ത്ത് , ശംഖാഭിഷേകം
03.45 - 04.15 : മലര്‍ നിവേദ്യം , അലങ്കാരം
04.15 - 04.30 : ഉഷനിവേദ്യം
05.30 - 06.15 : ദര്‍ശനം , എതിരേറ്റുപൂജ , തുടര്‍ന്ന് ഉഷപൂജ
06.15 - 07.15 : ദര്‍ശനം , ഉഷശീവേലി,പാലഭിഷേകം,നവകാഭിഷേകം,
പന്തീരടി നിവേദ്യം പൂജ
09.00 - 11.30 : ദര്‍ശനം
11.30 - 12.30 : നിവേദ്യം ഉച്ചപൂജ
12.30 - 04.30 pm : നട അടക്കല്‍
വൈകിട്ട് 04.30 : നട തുറക്കല്‍
04.30 - 06.15 : ശീവേലി ദര്‍ശനം
06.15 - 06.45 : ദീപാരാധന ( അസ്തമയമാനുസരിച്ചു )
06.45 - 08.15 : ദര്‍ശനം , നിവേദ്യം , അത്താഴപൂജ
08.30 - 09.00 pm : അത്താഴശ്ശീവേലി
09.00 - 09.15 : ത്രിപ്പുക , ഓലവായന ( ശ്രീകോവിലില്‍ അഷ്ടഗന്ധം
പുകയ്ക്കല്‍ പത്തുകാരന്‍ വാരിയര്‍ അന്നത്തെ
കണക്ക് നടക്കല്‍ സമര്‍പ്പിച്ചു ഭഗവാനെ
ബോധ്യപെടുത്തുന്നതിനാണ് ഓലവായന എന്ന്
പറയുന്നത് .
നട അടയ്ക്കല്‍ : ( വിളക്കുള്ള ദിവസം അതുകഴിഞ്ഞേ ത്രിപ്പുക
പതിവുള്ളൂ )

ഉദയാസ്തമന പൂജയുള്ള ദിവസങ്ങളില്‍ ഉച്ചപൂജ വരെയുള്ള പൂജകളുടെ സമയങ്ങളില്‍ സാധാരണ ദിവസങ്ങളുടേതില്‍ നിന്നും മാറ്റമുണ്ടാകും .