"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ഏകാദശി വ്രതം | ഹൈന്ദവം

ഏകാദശി വ്രതം

ഏകാദശി വ്രതം അനുഷ്ടിക്കുന്ന സ്ത്രീപുരുഷന്മാര്‍ക്ക് ഇഹലോക സൗഖ്യവും പരലോക മോക്ഷമായ വിഷ്ണുസായൂജ്യവും ആണ് ഫലം . ദശമി , ഏകാദശി , ദ്വാദശി ഈ മൂന്ന് ദിവസങ്ങളും വ്രതാനുഷ്ടാനത്തിനു പ്രാധാന്യമുണ്ട് . ദശമി - ദ്വാദശി നാളുകളില്‍ ഒരു നേരം പകല്‍ ആഹാരമാവാം. പക്ഷേ , ഏകാദശി ദിവസം ഉപവസിക്കുക തന്നെ വേണം , പകലുറക്കം നിഷിദ്ധമാണ്. വ്രതകാലം നെല്ലരിച്ചോര്‍))) ) വര്‍ജ്യം .
ഉപവാസകാലം തുളസീ തീര്‍ത്ഥം സേവിക്കാം . പാരണയോടുകൂടി വ്രതപൂര്‍ത്തി വരുത്തണം . ഭൂരിപക്ഷമെന്നും
ആനന്ദപക്ഷമെന്നും ഏകാദശി രണ്ടു പ്രകാരമുണ്ട് . ഭൂരിപക്ഷക്കാര്‍ക്ക് സൂര്യോദയം മുതലാണ്‌ ദിനാരംഭം . ദശമി ബന്ധമുള്ള ഏകാദശി ത്യാജ്യമല്ല . ആനന്ദപക്ഷക്കാര്‍ക്ക്‌ അരുണോദയം (സൂര്യോദയത്തിനു മുമ്പ് നാലു നാഴികക്കുള്ളില്‍ ) മുതലാണ്‌ ദിനാരംഭം . ഏകാദശിക്ക് ദശമിസ്പര്‍ശം വന്നാല്‍ ആ ദിവസം വ്രതമനുഷ്ടിക്കുകയില്ല. പ്രോഷ്ടപദശുക്ലൈകാദശി , പരിവര്‍ത്തനൈകാദശി , കാര്‍ത്തികശുക്ലൈകാദശി , ഉത്ഥാനൈകാദശി , ധനുശുക്ലൈകാദശി , സ്വര്‍ഗവാതില്‍ ഏകാദശി , മാഘശുക്ലൈകാദശി , ഭീമൈകാദശി തുടങ്ങിയവ പ്രാധാന്യമുള്ളവയാണ് .

Comments

please privide the details of സ്വര്‍ഗവാതില്‍ ഏകാദശി , its benefits

By smita (not verified)