"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
ശ്രീരാമന്‍ സീതയെ ഉപേക്ഷിക്കാനുള്ള കാരണം എന്താണ് ? | ഹൈന്ദവം

ശ്രീരാമന്‍ സീതയെ ഉപേക്ഷിക്കാനുള്ള കാരണം എന്താണ് ?

"യഥാത്വം പതിനാസാര്‍ദ്ധം വിയേ ജയസി മാമിത : തഥാ ത്വമപി രാമേണ വിമുക്ത തവ ഗര്‍ഭിണി" എന്ന ശാപം ആണ് കാരണം

വാത്മീകിയുടെ ആശ്രമത്തിലെ അന്തേവാസികളായ 2 തത്തകള്‍ മിഥിലാ പുരിയിലെ ഉദ്യാനത്തിലിരുന്നു മുനി രചിച്ചു കൊണ്ടിരിക്കുന്ന കഥാ കാവ്യത്തിലെ സീതാ കല്യാണത്തിലെ ഈരടികള്‍ പാടുമ്പോള്‍ സീത അവരെ പിടിച്ചു കൂട്ടിലിട്ടു കൊണ്ട് പറഞ്ഞു . ഞാനാണ് നിങ്ങള്‍ പാടുന്ന കഥയിലെ സീത . എന്നെ രാമന്‍ വേല്‍ക്കാന്‍ വരുമെന്നല്ലേ നിങ്ങള്‍ പറയുന്നത് . അത് ശരിയാവുമോ എന്നെനിക്കറിയണം . എന്നിട്ടേ നിങ്ങളെ വിട്ടയക്കൂ . പെണ്‍ തത്ത ഗര്‍ഭിണിയായിരുന്നു . തങ്ങളെ വിട്ടയക്കണമെന്ന് അവര്‍ യാചിച്ചപ്പോള്‍ ആണ്‍ തത്തയെ മാത്രം സീത തുറന്നു വിട്ടു . അപ്പോള്‍ പെണ്‍ തത്ത സീതയെ ശപിച്ചു . ഗര്‍ഭിണിയാകുന്ന സമയം നിനക്കും ഇതു പോലെ വിരഹ ദുഖമുണ്ടാവട്ടെ . "യഥാത്വം പതിനാസാര്‍ദ്ധം വിയേ ജയസി മാമിത : തഥാ ത്വമപി രാമേണ വിമുക്ത തവ ഗര്‍ഭിണി" എന്നുപറഞ്ഞു കൂട്ടില്‍ തല തല്ലി ചത്തു . അപ്പോള്‍ അത് കണ്ട ആണ്‍ തത്ത പറഞ്ഞു ഇനിയൊരു ജന്മമുണ്ടാവുന്നെങ്കില്‍ നിന്നെ വിരഹ ദുഃഖം അനുഭവിപ്പിക്കാന്‍ ഞാന്‍ നിമിത്തമാവും എന്നും പറഞ്ഞു അതും തല തല്ലി ചത്തു . ആ തത്തകളാണ് രജക ദമ്പതികളായി പുനര്‍ജനിച്ചു സീതയെ രാമനില്‍ നിന്നകറ്റിയത് .

Comments

'yatha thvam'..udharani ramayanathil ninnullathano?ethu krithiyil ninnanennu koodi ezhuthunnathu parayanakkarkku nallathanu. nandi.

By radhakrishnapil... (not verified)