"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
എറണാകുളം | ഹൈന്ദവം

എറണാകുളം

ഐമുറി ശ്രീ മഹാദേവ ക്ഷേത്രം പെരുമ്പാവൂർ

ഭാരതത്തിലെ അതിപുരാതന ശിവ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഐമുറി ശ്രീ മഹാദേവ ക്ഷേത്രം.കിഴക്കോട്ട് ദര്‍ശനമുള്ള സ്വയംഭൂവായ ശിവനാണ് ഇവിടെയുള്ളത് .ഈ ക്ഷേത്രത്തിന് ഏകദേശം 500 വര്‍ഷത്തിലതികം പഴക്കം കണക്കാക്കുന്നുകൂടാതെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നന്ദി ശില്പവും ഈ ക്ഷേത്രാങ്കണത്തിലാണ് സ്ഥിതി ചെയ്യുന്നത്

ശ്രീ വേണുഗോപാല സ്വാമി ദേവസ്ഥാനം

കേരളത്തിലെ എറണാകുളം ജില്ലയിലെ ചേന്ദമംഗലം ഗ്രാമത്തിലുള്ള ഒരു ക്ഷേത്രമാണ് ശ്രീ വേണുഗോപാല കൃഷ്ണ സ്വാമി ദേവസ്ഥാനം. എറണാകുളം നഗരത്തിൽ നിന്നും 42 കിലോമീറ്ററും ആലുവയിൽ നിന്ന് 22 കിലോമീറ്ററും വടക്കൻ പരൂർ‍ നിന്ന്5 കിലോമീറ്ററും ആണ് ചേന്ധമംഗലത്തിലേക്ക് ഉള്ള ദൂരം. ശ്രീ വേണുഗോപാല കൃഷ്ണസ്വാമി ദേവസ്ഥാ‍നം സ്ഥാപിച്ചത് 1900-ൽ ആണ്. ഇവിടത്തെ പ്രധാന പ്രതിഷ്ഠ ശ്രീ വേണുഗോപാല കൃഷ്ണസ്വാമി ആണ്. പ്രധാന വിഗ്രഹം വേണുഗോപാല കൃഷ്ണസ്വാമിയുടെ ഒരു ശിലാവിഗ്രഹം ആണ്. കൃഷ്ണന്റെ ഒരു ഉത്സവ വിഗ്രഹവും ഇവിടെ ഉണ്ട്. ഭഗവാന്റെ കാൽക്കൽ ആയി ഗരുഡൻ, ഹനുമാൻ എന്നിവരും ഉണ്ട്.

പെരുവാരം മഹാദേവക്ഷേത്രം

എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് പെരുവാരം മഹാദേവ ക്ഷേത്രം (Peruvaram Mahadeva Temple). പുരാതനമായ ഈ ക്ഷേത്രത്തിൽ കിഴക്കോട്ട് ദർശനമായി ശ്രീപരമേശ്വരനേയും പടിഞ്ഞാറോട്ട് ദർശനമായി ശ്രീപാർവ്വതീദേവിയേയും ഒറ്റ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീകോവിൽ വൃത്താകൃതിയിലാണ്. ഉപദേവതകളായി കന്നിമൂലയിൽ ഗണപതിയും വെളിയിൽ വടക്കുവശത്ത് പാലച്ചുവട്ടിൽ യക്ഷിയും തെക്കുവശത്ത് ധർമ്മശാസ്താവും കുടികൊള്ളുന്നു. ക്ഷേത്രത്തിൽ നിന്നും ഏകദേശം ഒരു മൈൽ കിഴക്കായി മന്ദം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

എറണാകുളം ജില്ലയിൽ പിറവത്തിനും രാമമംഗലത്തിനും മദ്ധ്യേ മാമ്മലശ്ശേരി എന്ന സ്ഥലത്താണ് നൂറ്റാണ്ടുകൾ പഴക്കമുള്ള മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂവാറ്റുപുഴയാറിന്റെ തീരത്താണ് ഈ ക്ഷേത്രം. പഴമ വിളിച്ചോതുന്ന തച്ചുശാസ്ത്ര വൈദഗ്ദ്ധ്യവും വാസ്തുശിൽപ്പ കലാനൈപുണ്യവും കാലപ്രയാണത്തെ അതിജീവിച്ചു പ്രൗഢഗംഭീരമായി ഇവിടെ നിലകൊള്ളുന്നു. കേരളത്തിലെ എണ്ണപ്പെട്ട ശ്രീരാമ ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രം വലിപ്പംകൊണ്ടും ചൈതന്യംകൊണ്ടും ആചാരനുഷ്ഠാനങ്ങൾകൊണ്ടും ഏറെ ബൃഹത്‌ ആണ്.

ഐതിഹ്യം

പുത്തൻകാവ് ശ്രീഭഗവതീ ക്ഷേത്രം

എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്തുള്ള എളവൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഹൈന്ദവ ദേവി ക്ഷേത്രമാണ് പുത്തൻക്കാവ് ശ്രീ ഭഗവതീ ക്ഷേത്രം. പ്രശസ്തമായ എളവൂർ തൂക്കം ഈ ക്ഷേത്രത്തിലാണ് നടത്തപ്പെട്ടിരുന്നത്. എന്നാൽ 2004ൽ കോടതിയിടപ്പെട്ട് അത് നിർത്തലാക്കി

പുത്തൂർപ്പിള്ളി ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം

കേരളത്തിലെ എറണാകുളം ജില്ലയിലെ മഞ്ഞപ്ര ഗ്രാമത്തിലെ ഒരു ശ്രീകൃഷ്ണക്ഷേത്രമാണ് പുത്തൂർപ്പിള്ളി ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം. ഈ ക്ഷേത്രം കല്ലമ്പലം എന്നും അറിയപ്പെടുന്നു. ശ്രീകൃഷ്ണനാണ് പ്രധാന പ്രതിഷ്ഠ. കേരള പുരാവസ്തു വകുപ്പ് ഇതിനെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.

പാഴൂർ പെരുംതൃക്കോവിൽക്ഷേത്രം

മൂവാറ്റുപുഴയുടെ തീരത്ത് എറണാകുളം ജില്ലയിൽ പിറവത്ത് പാഴൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ശിവക്ഷേത്രമാണ് പാഴൂർ പെരുംതൃക്കോവിൽക്ഷേത്രം. വൈക്കം ശിവക്ഷേത്ര മാതൃകയിൽ പണിതീർത്തതാണ് ഇവിടുത്തെ ക്ഷേത്രം. അതുകൊണ്ടുതന്നെ രണ്ടു ക്ഷേത്രങ്ങളും പെരുതൃക്കോവിൽ ക്ഷേത്രം എന്നറിയപ്പെടുന്നു. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. പാഴൂർ പടിപ്പുരയേയും പെരുംതൃക്കോവിലപ്പനേയും അറിയാത്ത മലയാളിയില്ല. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിതീർത്തതാണീ ക്ഷേത്രം. ഒന്നര ഏക്കർ വിസ്തൃതിയാണ് ഇവിടുത്തെ ക്ഷേത്ര മൈതാനം.

നെട്ടൂർ മഹാദേവക്ഷേത്രം

കേരളത്തിൽ എറണാകുളം ജില്ലയിൽ മരട് മുനിസിപ്പാലിറ്റിയിൽ (വൈറ്റിലയിൽ നിന്നും തെക്ക് , ഏകദേശം നാലര കി.മീറ്റർ ദൂരം) സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് നെട്ടൂർ മഹദേവക്ഷേത്രം. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത് . നെട്ടൂരിലെ മഹാദേവ ക്ഷേത്രം, തൃക്കെ അമ്പലം എന്നും ശിവ പ്രതിഷ്ഠയെ തിരുനെട്ടൂരപ്പൻ എന്നും അറിയപ്പെടുന്നു. ക്ഷേത്ര വിസ്തൃതി അഞ്ചര ഏക്കർ വലിപ്പമേറിയതാണ്. ശ്രീമഹാദേവനും മഹാവിഷ്ണുവിനും പ്രത്യേകം വട്ട ശ്രീകോവിൽ പണിതീർത്തിരിക്കുന്നു.

നന്ദനാർ ശിവക്ഷേത്രം

എറണാകുളം ജില്ലയിലെ കോതമംഗലം താലുക്കിൽ, കോട്ടപ്പടി പഞ്ചായത്തിൽ മൂന്തുർ എന്ന സ്ഥലത്തുള്ള ശിവക്ഷേത്രമാണ് നന്തനാർ ക്ഷേത്രം. ശിവ പ്രതിഷ്ഠക്കൊപ്പം ഭക്തനന്തനാരുടെ പ്രതിഷ്ഠയും ഉള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത് . അമ്പതിയൊന്നു പടികൾ കയറിവേണം നടയ്ക്കൽ എത്താൻ. മലയാളം മാസം ഒന്നാംതിയതികളിൽ രാവിലെ പ്രത്യേക പൂജകൾ നടത്തിവരുന്നു. കൂടാതെ എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് ദീപാരാധനയും മറ്റു പൂജാദികർമങ്ങളും ചെയ്തുവരുന്നു.

തൃക്കാരിയൂർ മഹാദേവക്ഷേത്രം

എറണാകുളം ജില്ലയിൽ കോതമംഗലം നഗരത്തിലാണ് തൃക്കാരിയൂർ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്.കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ ഈ ക്ഷേത്രം പരശുരാമൻ ശിവലിംഗപ്രതിഷ്ഠ നടത്തിയ അവസാനക്ഷേത്രമാണന്നു വിശ്വസിക്കപ്പെടുന്നു. തൃക്കാരിയൂരിൽ ശങ്കരനാരയണഭാവത്തിലാണ് പ്രതിഷ്ഠാ സങ്കല്പം. ആദി ചേരരാജാക്കന്മാരുടെ ആസ്ഥാനമെന്ന് വിശ്വസിക്കപ്പെടുന്ന തൃക്കാരിയൂര് ചരിത്രപരമായ സവിശേഷതകളാലും ഐതിഹ്യങ്ങളാലും ഏറെ പ്രസിദ്ധമാണ്. നൂറ്റാണ്ടുകള് പഴക്കമുള്ള പല ചരിത്ര ഗ്രന്ഥങ്ങളിലും തൃക്കാരിയൂർ കടന്നുവന്നിട്ടുണ്ട്. പരശുരാമൻ അവസാനമായി പ്രതിഷ്ഠിച്ച ക്ഷേത്രം. ഇവിടെ ശിവലിംഗം പ്രതിഷ്ഠിച്ചശേഷം അദ്ദേഹം അന്തർധാനം ചെയ്തു.

Pages

Subscribe to RSS - എറണാകുളം