"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
എറണാകുളം | ഹൈന്ദവം

എറണാകുളം

കാലടി ശ്രീകൃഷ്ണ‍സ്വാമി ക്ഷേത്രം

ശ്രീശങ്കരന്റെ കുലദേവ ക്ഷേത്രമാണിത് . പെരിയാറിന്റെ പുതിയ ഗതിയിൽ നിന്നും ശങ്കരൻ ഇന്നു കാണുന്ന ശ്രീകോവിലിലേക്കു മാറ്റി പ്രതിഷ്ഠിച്ച് പ്രസിസിദ്ധമായ അച്യുതാഷ്ടകം ചൊല്ലിയത്രേ . മകരമാസത്തിൽ തിരുവോണ നാളിൽ ദക്ഷിണായനത്തിൽ, ഉത്തരായനത്തിലേ പ്രതിഷ്ഠ നടത്താവൂ എന്ന താന്ത്രിക വിധി നോക്കാതേ ആണ് നട്ത്തിയത് . ശങ്കരന്റെ കാലം മുതൽ നിലനിൽക്കുന്ന ഈ ക്ഷേത്രം കാലടിയേ ശങ്കര ജന്മദേശമായി പുറം ലോകം അംഗീകരിക്കുന്നതിൽ നിർണായക പങ്കാണു വഹിച്ചത് . ശ്രീശങ്കരന്റെ അമ്മയുടെ ദേഹദഹനതിന്നു സഹായിച്ച 2 നമ്പൂതിരി കുടുംബങ്ങളുടെ ഊരാൺ‌മയിലുള്ള കാലടി ദേവസ്വം ആണു ഈ സ്ഥാപനത്തിന്റെ ഉടമസ്ഥർ .

കല്ലിൽ ഭഗവതി ക്ഷേത്രം

കേരളത്തിലെ എറണാകുളം ജില്ലയിലെ പെരുമ്പാവവൂരിലെ മേതല എന്ന ഗ്രാമത്തിലാണ്‌ പ്രശസ്തമായ കല്ലിൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒമ്പതാം നൂറ്റാണ്ടിൽ സ്ഥാപിച്ച കേരളത്തിലെ ഒരു പ്രശസ്തമായ ജൈനക്ഷേത്രമായിരുന്നു കല്ലിൽ ക്ഷേത്രം.ഇന്ന് കല്ലിൽ ഭഗവതി ക്ഷേത്രം എന്നാണറിയപ്പെടുന്നത്. 28 ഏക്കർ വിസ്തീർണ്ണം ഉള്ള ഒരു കാട്ടിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരു വലിയ പാറയുടെ മുകളിൽ പണിത ഈ ക്ഷേത്രത്തിൽ എത്തുവാൻ 120 പടികൾ കയറണം. പെരുമ്പാവൂർ നിന്നും 10 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. മുൻപ് കല്ലിൽ പിഷാരോടി കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ ക്ഷേത്രം. ഇന്ന് പിഷാരത്ത് ദേവസ്വത്തിന്റെ കീഴിലാണ്‌ ഈ ക്ഷേത്രം.

കല്ലറക്കൽ മഹാദേവ-മഹാവിഷ്ണു ക്ഷേത്രം

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് കൂവപ്പടി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കല്ലറക്കൽ മഹാദേവ-മഹാവിഷ്ണുക്ഷേത്രം. പെരിയാറിന്റെ ദക്ഷിണ തീരത്ത് പെരുമ്പാവൂരിനും കാലടിക്കും എതാണ്ട്‌ മദ്ധ്യഭാഗത്തായി കൂവപ്പടി ഗ്രാമം സ്ഥിതിചെയ്യുന്നത്. ആയിരത്തി ഇരുനൂറു വർഷങ്ങൾ പഴക്കമേറിയതാണ് ഈ ക്ഷേത്രം. മഹാദേവനും ശ്രീകൃഷ്ണനും ഒരുപോലെ പ്രാധാന്യമുള്ള ക്ഷേത്രമാണിത്.

ക്ഷേത്രത്തിൽ എത്തിചേരാൻ

എം.സി. റോഡിൽ നിന്നും പെരുമ്പാവൂർ -- കോടനാട് റോഡിൽ കൂവപ്പടി ജംഗ്ഷനിൽനിന്നും രണ്ടു കി.മി. വടക്കുമാറി ക്ഷേത്രം സ്ഥിതിചെയ്യുന്നു.

ഉളിയന്നൂർ മഹാദേവക്ഷേത്രം

എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്ത് ഉളിയന്നൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ചിരപുരാതന ക്ഷേത്രമാണ് ഉളിയന്നൂർ മഹാദേവക്ഷേത്രം. പെരിയാർ രണ്ടായി പിരിഞ്ഞ് ഉണ്ടായ ഉളിയന്നൂർ ദ്വീപിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രം നിൽക്കുന്നത് വളരെ ഉയർന്ന സ്ഥലത്താണ്. പെരിയാറ്റിങ്കരറ്റിൽ ഇത്രയും സ്ഥലം ക്ഷേത്രത്തിനുവേണ്ടി ഉയർത്തിയെടുത്തതാണന്നാണ് വിശ്വാസം. നദിയിൽ നിന്നും തന്നെയാവാം ഇതിനായി മണ്ണ് എടുത്തത്. ഒരേ ശ്രീകോവിലിൽ തന്നെ അനഭിമുഖമായി ശിവ-പാർവ്വതിമാർ കുടികൊള്ളുന്നു ഇവിടെ. വളരെ മനോഹരമായിത്തന്നെയാണ് ക്ഷേത്ര മതിൽക്കെട്ടും പണിതീർത്തിരിക്കുന്നത്.

പെരുംതൃക്കോവിൽ ശിവക്ഷേത്രം

ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം

ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം

കേരളത്തിലെ എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിലെ ചക്കംകുളങ്ങരയിലുള്ള മഹാദേവക്ഷേത്രമാണ് ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ആദമ്പള്ളിയാണ് ഈ ശിവക്ഷേത്രം, ക്ഷേത്രത്തിലെ ശിവലിംഗപ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു. തൃപ്പൂണിത്തുറ മഹാക്ഷേത്രത്തിന്റെ തെക്കുവശത്തായി മഹാക്ഷേത്ര രൂപകല്പനയിൽ പണിതീർത്തതാണീക്ഷേത്രം. തൃപ്പൂണിത്തുറക്ഷേത്രത്തിന്റെ വടക്കുവശത്തു ഒരു ഭഗവതിക്ഷേത്രമുണ്ട്. അത് ആദമ്പള്ളിക്കാവ് ഭഗവതിക്ഷെത്രം എന്നപേരിൽ അറിയപ്പെടുന്നു. കൊച്ചിരാജ്യത്തിലെ പ്രമുഖക്ഷേത്രങ്ങളിൽ ഒന്നാണിത്.

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

കേരളത്തിലെ എറണാകുളം ജില്ലയിൽ ആലുവാ താലുക്കിലാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാദേവനാണിവിടെ പ്രധാന മൂർത്തി. സദാശിവനെ കിഴക്ക് ഭാഗത്തേക്കുംശ്രീപാർവതിയെ പടിഞ്ഞാറു ഭാഗത്തേക്കും ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്നു. ധനുമാസത്തിൽ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രമെ ശ്രീപാർവതിയുടെ നട തുറക്കുകയുള്ളു. അതു കൊണ്ടു ഈ ദിവസങ്ങളിൽ ദേവിയെ ദർശിക്കാൻ എത്തുന്ന ഭക്തജനത്തിരക്ക് കൂടുതലാണ്. മംഗല്യതടസ്സം,ദാമ്പത്യ സുഖകുറവ് എന്നിവ അനുഭവിക്കുന്നവർ ദേവിയെ പ്രാർത്ഥിച്ച് അനുഭവസിദ്ധി കൈവരിക്കുന്നു. ഈ ക്ഷേത്രത്തിനെ സ്ത്രീകളുടെ ശബരിമല എന്നും വിളിച്ചുപോരുന്നു.

ഐതിഹ്യം

എറണാകുളം ശിവക്ഷേത്രം

എറണാകുളം നഗരമദ്ധ്യത്തിൽ, പടിഞ്ഞാറുഭാഗത്തുള്ള കൊച്ചികായലിലേക്ക് ദർശനം ചെയ്തു എറണാകുളത്തപ്പന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശിവനാണ്‌ മുഖ്യ പ്രതിഷ്ഠ. ഉപദേവന്മാർ ശാസ്താവും ഗണപതിയും നാഗരാജാവുമാകുന്നു. പണ്ട് ക്ഷേത്രം ചേരാനെല്ലൂർ കർത്താക്കന്മാരുടെ വകയായിരുന്നു. കർത്താക്കന്മാരും കൊച്ചി രാജാക്കന്മാരും ആണ്‌‍ ക്ഷേത്രത്തിലെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളത്. ശിവക്ഷേത്രത്തിന്‌ മുന്നിലായി ഹനുമാൻ കോവിലും, വടക്ക്‌ വശത്തായി സുബ്രഹ്മണ്യകോവിലും സ്ഥിതി ചെയ്യുന്നു. പരശുരാമ പ്രതിഷ്തിതമായ കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാണിത്

കടുങ്ങല്ലൂര്‍ ശ്രീ നരസിംഹക്ഷേത്രം

എറണാകുളം ജില്ലയില്‍ കടുങ്ങല്ലൂര്‍ പഞ്ചായത്തിലാണ്‌ ചിരപുരാതനമായ കടുങ്ങല്ലൂര്‍ നരസിംഹ ക്ഷേത്രം. മൂന്നിടം തൊഴുന്നതിലൂടെ മദ്ധ്യകേരളത്തില്‍ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നുമാണ്‌. ഈ മൂന്ന്‌ അമ്പല മാഹാത്മ്യത്തിലെ നടുങ്ങല്ലൂരാണ്‌ പില്‍ക്കാലത്ത്‌ കടുങ്ങല്ലൂരായി മാറിയതെന്നാണ്‌ പുരാവൃത്തം. ആലുവയിലേയും തിരുവാലൂരേയും രണ്ട്‌ മഹാദേവന്മാര്‍ക്കും നടക്കുള്ള മഹാവിഷ്ണു എന്ന ഖ്യാതിയും ഈ ക്ഷേത്രത്തിനുണ്ട്‌. ക്ഷേത്രത്തിനടുത്തുകൂടെ ബസ്‌ സര്‍വ്വീസ്‌ ഉണ്ട്‌. രഥത്തിന്റെ മട്ടിലുള്ള ക്ഷേത്ര ഗോപുരത്തിന്‌ മൂന്നുനിലകള്‍. ഇരുപതുകോലോളം ഉയരം വരുന്ന വലിയ ഗോപുരം ആകര്‍ഷകമാണ്‌. മുന്നില്‍ വിസ്തൃതമായ അങ്കണം.

തൃപ്പൂണിത്തുറ ശ്രീരാമസ്വാമിക്ഷേത്രം

കേരളത്തിലെ എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിൽ സ്ഥിതിചെയ്യുന്ന ശ്രീരാമൻ പ്രധാനമൂർത്തിയായിട്ടുള്ള വൈഷ്ണവ ക്ഷേത്രമാണ് തൃപ്പൂണിത്തുറ ശ്രീരാമസ്വാമിക്ഷേത്രം. കൊച്ചി രാജാവിന്റെ സഹായത്താൽ ഗൗഡ സാരസ്വത ബ്രാഹ്മണർ നിർമ്മിച്ച ക്ഷേത്രം പിന്നീട് ശ്രീരാമക്ഷേത്രമായി അറിയപ്പെട്ടു. ഇവിടെ ശ്രീരാമനും, ലക്ഷ്മണനും, സീതയും ഒരുമിച്ച്‌ ഒരു പീഠത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ഈ പ്രതിഷ്ഠകൾ പഞ്ചലോഹവിഗ്രഹത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുമ്പോഴും ശാന്തമായ അന്തരീക്ഷമാണ്‌ ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത.

Pages

Subscribe to RSS - എറണാകുളം