"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
എറണാകുളം | ഹൈന്ദവം

എറണാകുളം

തൃക്കാക്കര ക്ഷേത്രം

എറണാകുളത്തെ ഇടപ്പള്ളിയില്‍ (ഇടപ്പള്ളി ടോള്‍ ജംഗ്ഷന്‍)നിന്നും കിഴക്കുഭാഗത്തായി (2 കിലോമീറ്റര്‍) സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് തൃക്കാക്കര. ഭാരതത്തില്‍ തന്നെ വളരെ അപൂര്‍വ്വമായ ഒരു ക്ഷേത്രമാണ് ഇവിടെയുള്ളത്. മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനമൂര്‍ത്തിയാണ് ഇവിടെ പ്രതിഷ്ഠ.

പൂർണ്ണത്രയീശ ക്ഷേത്രം

ഇന്ത്യയിലെ പഴയ നാട്ടുരാജ്യമാ‍യ തിരുക്കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായ തൃപ്പൂണിത്തറയിലാണ് (കേരളത്തിലെ എറണാകുളം ജില്ലയിൽ) ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രം 1900-കളിൽ വന്ന ഒരു തീപിടിത്തത്തിൽ നശിച്ചുപോയിട്ട് പിന്നീട് പുനരുദ്ധരിക്കുകയായിരുന്നു. അങ്ങനെ പുനരുദ്ധരിച്ച ക്ഷേത്രമാണ് ഇന്ന് നിലകൊള്ളുന്നത്.ക്ഷേത്രം എ.ഡി. 947-ൽ പ്രതിഷ്ഠ നടത്തിയതാണെന്ന് രണ്ടാം ചേരസാമ്രാജ്യകാലത്തെ ചക്രവർത്തി കോതരവിയുടെ ശിലാശാസനത്തിൽ പറയുന്നു . പക്ഷേ ബിംബം പ്രതിഷ്ഠിച്ചത് കൊല്ലവർഷം 455-ലാണ് (എ.ഡി.1280-ൽ ‘ബൗദ്ധാതിമതം’).

ആലുവാ മഹാശിവ ക്ഷേത്രം

എറണാകുളം ജില്ലയിലെ ആലുവയിൽ പെരിയാറിന്റെ തീരത്താണ് ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.പാലാഴി മഥന സമയം വാസുകി കാളകൂട വിഷം വമിപ്പിച്ചു, കാളകൂടം നിലത്തു വീണാല്‍ ഭൂമിയാകെ നശിക്കും എന്നത് കൊണ്ട് മഹാശിവന്‍ അതെടുത്തു കഴിച്ചു, അത് അകത്തു ചെന്നാല്‍ പിന്നെ പറയേണ്ടല്ലോ, അത് കൊണ്ട് ശ്രീ പാര്‍വതി കഴുത്തില്‍ കയറി പിടിച്ചു, നിലത്തു വീണാലും പറയേണ്ടല്ലോ, അത് കൊണ്ട് മഹാ വിഷ്ണു വായ പൊത്തി പിടിച്ചു. രാത്രി മുഴുവന്‍ അങ്ങനെ നിന്നു രാവിലെയായപ്പോഴേക്കും കഴുത്തില്‍ ഇരുന്നു വിഷം ഉറച്ചു കട്ടിയായി, അങ്ങനെ മഹാശിവന്‍ നീലകണ്‍ഠനായി.

Pages

Subscribe to RSS - എറണാകുളം