"ഓം ഗുരുര്‍‌ബ്രഹ്മാ ഗുരുര്‍‌വിഷ്ണു: ഗുരുര്‍‌ദ്ദേവോ മഹേശ്വര: ഗുരുസ്സാക്ഷാത് പരബ്രഹ്മ: തസ്മൈ ശ്രീ ഗുരവേ നമ:" " ഹൈന്ദവ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരിക പൈതൃകവും പരിരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ്‌ ഹൈന്ദവം വെബ്സൈറ്റിനുള്ളത്. ഹൈന്ദവപരമായ അറിവുകൾ നേടാൻ ജോയിൻ ചെയ്യൂ http://www.haindhavam.com/ "ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" ( promoting Hinduism ,Information and history about thousands of famous temples in India ,Stories of Gods and Goddesses, Culture and history of Hinduism in India, Heritage, Veda, Puranas, Other devotional events and daily haindava updates available online ... !
തൃശ്ശൂർ | ഹൈന്ദവം

തൃശ്ശൂർ

കാനാടികാവ്‌

പ്രാചീന കേരളത്തില്‍ കൗളാചാരപ്രകാരമുള്ള പൂജാസമ്പ്രദായങ്ങള്‍ അനുഷ്ഠിച്ചിരുന്ന ചാത്തന്‍ കാവുകളാണ്‌ ഭാഷാവ്യതിയാനത്തിലൂടെയും കാലത്തിന്റെ മാറ്റത്തിലൂടെയും ശാസ്ത്രക്ഷേത്രങ്ങളായതത്രേ. മണ്ഡലവ്രതാരംഭത്തില്‍ സമാപനത്തില്‍ ശബരിമലയില്‍ നടത്തുന്ന ഗുരുതിപൂജ ഗോത്രവര്‍ഗ്ഗ പൂജാസമ്പ്രദായത്തെയാണ്‌ അനുസ്മരിപ്പിക്കുന്നത്‌.. , പരമശിവന്‌ വിഷ്ണു ഭഗവാനില്‍ പിറന്ന ശാസ്താവിന്റെ അവതാരമായി ഭക്തര്‍ വിശ്വസിക്കുന്ന അയ്യപ്പന്റെ പ്രധാന ക്ഷേത്രങ്ങളെല്ലാം വനത്തിനുള്ളിലാണ്‌ – കുളത്തുപ്പുഴ, ആര്യങ്കാവ്‌, അച്ചന്‍കോവില്‍, അയ്യപ്പന്‍കോവില്‍, ശബരിമല.

ശ്രീധരമംഗലം മഹാവിഷ്ണു ക്ഷേത്രം

ശ്രീധരമംഗലം മഹാവിഷ്ണു ക്ഷേത്രം , നെടുപുഴ , തൃശ്ശൂർ

പഴയന്നൂർ അന്നപൂർണേശ്വരി ക്ഷേത്രം

Pazhayannur Bhagavathi Temple is located at Pazhayannur Thrissur DT in Kerala. It is dedicated to the Goddess Bhagavathi. The ancient Prathista was Lord PALLIPURATHAPPAN (Lord Mahavishnu) the goddess is seated in the Thidappilli. Once the King of Kochi such an ardent devotee of goddess went to Kasi for Darsan. In his advice the goddess decided to go over to Kochi. But enroute, the goddess changed her mind and chose to stay there UNNIYALTHARA (Sreemoola Sthanam). Later a temple was constructed there by the king of Kochi who accepted the goddess as the deity of his dynasty.

ഐരാണിക്കുളം ശ്രീ മഹാദേവക്ഷേത്രം

പരശുരാമനാൽ സ്ഥാപിതമായ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഐരാണിക്കുളം മഹാദേവക്ഷേത്രം തൃശൂർ ജില്ലയിൽ മാളയിൽ നിന്നും ഏകദേശം ആറുകിലോമീറ്റർ ദൂരത്തിൽ കുണ്ടൂർക്ക് പോകുന്ന വഴിയിൽ ഐരാണിക്കുളം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിൽ രണ്ട് പ്രധാനമൂർത്തികളുണ്ട്. രണ്ടും പരമശിവൻ തന്നെയാണ് സങ്കല്പം. ക്ഷേത്രത്തിൽ രണ്ട് പ്രധാന പ്രതിഷ്ഠകളുണ്ട്, തെക്കേടത്തപ്പനും വടക്കേടത്തപ്പനും. രണ്ടും ശിവൻ തന്നെയാണ്. കിഴക്കോട്ടാണ് ദർശനം.സമീപകാലത്തു നടന്ന പുനരുദ്ധാരണത്തിൽ തകർന്ന വിഗ്രഹം മാറ്റി പഞ്ചലോഹത്തിൽ പുതിയതു പ്രതിഷ്ഠിച്ചു. തെക്കേടത്തപ്പൻ സാമാന്യം വലിയ വൃത്താകൃതിയിലുള്ള രണ്ടുനില ശ്രീകോവിലിലുള്ള ശിവലിംഗ പ്രതിഷ്ഠയാണ്.

പായമ്മല്‍ ശത്രുഘ്നക്ഷേത്രം

തൃശൂര്‍ ജില്ലയില്‍ പൂമംഗലം പഞ്ചായത്തിലാണ്‌ പുരാതനമായ പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം. നാലമ്പലം തീര്‍ത്ഥയാത്രയുടെ പരിസമാപ്തി കുറിക്കുന്ന പായമ്മല്‍ക്ഷേത്രം. കരിങ്കല്ലുകൊണ്ട്‌ തീര്‍ത്ത ചതുര്‍ബാഹു വിഗ്രഹം. ലവണാസുരവധത്തിന്‌ തയ്യാറെടുത്ത്‌ നില്‍ക്കുന്ന കോപിഷ്ടനായ ശത്രുഘ്നന്റെ ഭാവം. ഉപദേവനായ ഗണപതിയുടെ പ്രതിഷ്ഠയ്ക്കുമുണ്ട്‌ അപൂര്‍വത. ശ്രീകോവിലിനോട്‌ ചേര്‍ന്നുള്ള ശിലയാണിത്‌. , ക്ഷേത്രത്തിലെ പൂജ മൂന്നുനേരം. എല്ലാ ദിവസവും വൈകുന്നേരങ്ങളിലുള്ള വിശേഷമാണ്‌ – ഭക്തജനങ്ങള്‍ ചേര്‍ന്നു നടത്തുന്ന നാമജപം.

കൈനൂർ മഹാദേവക്ഷേത്രം

തൃശ്ശൂർ ജില്ലയിൽ കൈനൂർ ഗ്രാമത്തിലാണ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. കിഴക്കു ഭാഗത്ത് വലിപ്പമേറിയ ഗോപുരം ഉണ്ട്, അത് അടുത്തിടെ പണിതീർത്തതാണ്. മുൻപ് നിത്യേന മുറജപം നടത്താറുണ്ടായിരുന്നു ഇവിടെ. ഇടയ്ക്കെപ്പൊഴോ അതു നിന്നുപോയി. ഇവിടെ കൂടാതെ മുറജപം നടത്തിയിരുന്നത് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ മാത്രമാണ്. അവിടെ ആറു വർഷത്തിലൊരിക്കൽ മാത്രമേ നടത്താറു പതിവുള്ളു. മുറജപത്തിനായി കേരളത്തിലെ പ്രശസ്തരായ വേദ പാണ്‌ഡിതർ ഇവിടെ ഒത്തു ചേർന്നിരുന്നു. മുറ എന്നാൽ ആദ്യം മുതൽ അവസാനം വരെയുള്ള വേദം എന്നാണർത്ഥം.

ആറേശ്വരം ശാസ്താക്ഷേത്രം

തൃശ്ശൂർ ജില്ലയിൽ കോടശ്ശേരി മലയിൽ കൊടകര - വെള്ളിക്കുളങ്ങര റൂട്ടിൽ വാസുപുരത്താണ്‌‍ ആറേശ്വരം ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന മൂർത്തി ശാസ്താവാണ്‌‍. മഴയും വെയിലുമേൽക്കുന്ന ശിലയാണ്‌‍. ശനി ദോഷ പരിഹാരത്തിനു‍ പ്രസിദ്ധമാണ്‌ ‍ ഈ ക്ഷേത്രം. ശിവൻ, പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, വിഷ്ണു എന്നീ ആറ് ദേവകളുടെ സാന്നിദ്ധ്യമുണ്ടെന്നും അതിനാൽ ആറേശ്വരം എന്ന പേർ വന്നു എന്നാണ്‌‍ ഐതിഹ്യം. ഇവിടത്തെ പ്രതിഷ്ഠ ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലെ ശാസ്താവാണെന്ന് ഒരു ഐതിഹ്യവുമുണ്ട്. അതിനാൽ കൂടൽമാണിക്യസ്വാമിയെ തൊഴുതിറങ്ങുന്നവർ ആറേശ്വരത്തപ്പനെ സ്മരിക്കാറുണ്ട്. പ്രധാന പ്രതിഷ്ഠ ശാസ്താവാണ്. കിഴക്കോട്ടാണ് ദർശനം.

ആറാട്ടുപുഴ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആറാട്ടുപുഴയിലെ പ്രശസ്തമായ ശാസ്താ ക്ഷേത്രമാണ് ആറാട്ടുപുഴ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം. ഈ ക്ഷേത്രത്തിന് 3,000 വർഷത്തിൽ അധികം പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. പുരാതനവും പ്രശസ്തവുമായ ദേവമേള ഉത്സവം ഇവിടെയാണ് നടക്കുക. 108 ആനപ്പുറത്താണ് ഇവിടെ പൂരം നടത്തുക.108 ആനകൾ മുഴുവനും വെവേറെ ക്ഷേത്രങ്ങളിൽ നിന്നാണ് വരുന്നത്. ഓരോ ആനകളും ഓരോ ദേവകളെ പ്രതിനീധീകരിക്കും. ആറാട്ടുപുഴ ശാസ്താവ് ആതിഥേയനായിരിക്കും. എല്ലാ ദൈവങ്ങളും ദേവതമാരും ഈ ഉത്സവത്തിന് ഒത്തുകൂടാറുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.

തൃക്കൂര്‍ ശ്രീ മഹാദേവ ക്ഷേത്രം

അഗ്നിദേവനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന പുരാതന ഗുഹാക്ഷേത്രമാണ് തൃക്കൂർ ശിവക്ഷേത്രം. തൃശൂർ ജില്ലയിലെ തൃക്കൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഗ്നിദേവനാൽ പ്രതിഷ്ഠിക്കപ്പെട്ടു അന്നു വിശ്വസിക്കുമ്പോഴും ഇത് പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണന്നും കരുതിപോരുന്നു . മണലിപ്പുഴയുടെ തീരത്ത് 150 അടി ഉയരമുള്ള പാറയിലാണ് ക്ഷേത്രം.12 അടി നീളവും 8 അടി വീതിയും ഉള്ള ഒരു കരിങ്കൽ ഗുഹയാണ് ഇവിടുത്തെ ശ്രീകോവിൽ. ഏകദേശം 6 അടിയോളം ഉയരമുള്ള ശിവലിംഗത്തിന്റെ പുറകിലായി മഹാഗണപതിയുടെ രൂപം പാറയിൽ ആലേഖനം ചെയ്തിട്ടുണ്ട്.

ശ്രീ ഊരകത്തമ്മ തിരുവടി ക്ഷേത്രം

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ പട്ടണത്തിന് 12 കിലോമീറ്റർ അകലെയായി ഊരകം എന്ന ഗ്രാമത്തിലാണ് അമ്മത്തിരുവടി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു. ക്ഷേത്രത്തിൽ രണ്ട് ഗോപുരങ്ങൾ, മതിൽക്കെട്ട്, ഊട്ടുപുര, നാലമ്പലം, രണ്ടുനിലയുള്ള ശ്രീകോവിൽ എന്നിവയുണ്ട്. ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് മകീര്യംപുറപ്പാട്. അമ്മത്തിരുവടിയുടെ ആറാട്ടുപുഴ പൂരത്തിനുള്ള പുറപ്പാടായാണ് ഈ ഉത്സവം കണക്കാക്കപ്പെടുന്നത്. ആ‍റാട്ടുപുഴ പൂരത്തിൽ അമ്മത്തിരുവടിക്ക് ഒരു പ്രധാന പങ്കുണ്ട്. ആറാട്ടുപുഴ പൂരം കഴിഞ്ഞേ അമ്മത്തിരുവടി മടങ്ങാറുള്ളൂ.

ഐതിഹ്യം

Pages

Subscribe to RSS - തൃശ്ശൂർ